അന്ന് പോലീസ് സ്റ്റേറ്റേഷൻ വഴി ജോമോളെ കുടുക്കാൻ നോക്കി,തുറന്ന് പറഞ്ഞു സുരേഷ് ഗോപി .

എന്ന് സ്വന്തം ജാനികുട്ടി എന്ന മലയാള സിനിമയിലൂടെ കടന്നുവന്ന നടിയായിരുന്നു ജോമോൾ.

ബാലതാരമായി സിനിമയിൽ എത്തിയ നടി പിന്നീട് വിവാഹം കഴിഞ്ഞതോടുകൂടി അഭിനയത്തിൽ നിന്നും പൂർണ്ണമായും ഒരു ഇടവേള എടുത്തു. ജോമോളുടെ വിവാഹം പ്രണയവിവാഹമായിരുന്നു എന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.അത്തരത്തിൽ വർഷങ്ങൾക്ക് മുൻപ് ജോമോൾ ഒളിച്ചോടിയതിനെപ്പറ്റി നടൻ സുരേഷ് ഗോപിയുടെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. ജോൺ ബ്രിട്ടാസ് അവതാരകനായ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ജോമോളുമായുള്ള സൗഹൃദത്തെ പറ്റി സുരേഷ് ഗോപി വാചാലനായത്.

ആദ്യമായി നടിയെ കണ്ടത് മുതൽ പിന്നീടങ്ങോട്ട് ഇരുവർക്കുമിടയിൽ ഉണ്ടായ സൗഹൃദത്തെ പറ്റി എല്ലാം പറഞ്ഞു. സുരേഷ് ഗോപി ജോമോൾ ഒളിച്ചോടി പോകുന്നത് തടയാൻ ശ്രമിച്ചതിനെപ്പറ്റിയും തുറന്നുപറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെയാണ്..” വടക്കൻവീരഗാഥയിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ വളരെ ചെറിയ കുട്ടിയാണ് അവൾ. അന്ന് തുടങ്ങിയ ബന്ധം ഞങ്ങൾ കുടുംബപരമായി തുടർന്നു വന്നിരുന്നു.

ഇതിനിടയിൽ ഒരുപാട് രസകരം ആയിട്ടുള്ള സംഭവങ്ങളൊക്കെ നടന്നു, ജോമോളുടെ ഒളിച്ചോട്ടത്തിന് പറ്റി പറയുകയാണെങ്കിൽ അന്ന് പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ കോഴിക്കോട് എയർപോർട്ടിൽ എമിഗ്രേഷൻ വഴിയും അല്ലാതെ പോലീസ് സ്റ്റേഷൻ വഴിയുമൊക്കെ ഒക്കെ കൊടുത്തു. ജോമോളുടെ ‘അമ്മ എന്നോട് പറഞ്ഞത് ഒരു ചന്ദ്രശേഖരൻ പിള്ള മോളെ തട്ടിക്കൊണ്ടുപോയി എന്നാണ്. ജോമോളുടെ അമ്മ വിളിച്ചു എന്നോട് പറഞ്ഞത് ചന്ദ്രശേഖരപിള്ള എന്നും. ആ പേര് കേൾക്കുമ്പോൾ ഒരു 55- 60 വയസ്സുള്ള ആളുടെ മുഖമായിരുന്നു എൻറെ മനസ്സിലേക്ക് ആദ്യം വന്നത്.

ചന്ദ്രശേഖരപിള്ള എന്ന ചന്തു എൻറെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. അദ്ദേഹത്തിൻറെ അച്ഛൻറെ അടുത്ത സുഹൃത്തും. അവരൊക്കെ എൻറെ വീട്ടിൽ വന്നിട്ടുണ്ടെങ്കിലും ആ ബന്ധം ഞങ്ങൾക്കറിയുക പോലും ഇല്ലായിരുന്നു. ആ സംഭവമാണ് ഞങ്ങളുടെ ജീവിതം എന്ന ജോമോൾ പറയുമ്പോൾ ആയിരുന്നു അറിയുന്നത്. അവളുടെ കുടുംബത്തിൻറെ അവസ്ഥ ഇന്നും ഞാനോർക്കുന്നു .ഇതിനുള്ള വിശദീകരണം എനിക്കില്ല ജോമോളുടെ കുടുംബത്തിന് നൽകണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്

Leave a Comment

Your email address will not be published.

Scroll to Top