Entertainment

മഞ്ജുവും ദിലീപുമായുള്ള ബന്ധത്തിന്റെ കാരണം ഞാൻ ആണെന്ന് പേരിൽ അദ്ദേഹം എന്നോട് ശകാരിച്ചു..! ആ വേദന സഹിക്കാതെ ഞാൻ കുഴഞ്ഞു വീണു – സുരേഷ് ഗോപി | Suresh Gopi talkes He scolded me saying that I was the cause of Manju and Dileep’s relationship..! I couldn’t bear the pain and fell down –

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട ആക്ഷൻ കിങ് ആണ് സുരേഷ് ഗോപി. നിരവധി ആരാധകരെ സ്വന്തമാക്കിയ സുരേഷ് ഗോപി ഇപ്പോൾ മലയാള സിനിമയിലേക്ക് ശക്തമായ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് എന്നതാണ് സത്യം. ഈ തിരിച്ചുവരവിൽ അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ജനനായകൻ എന്ന പരിപാടിയിൽ സുരേഷ് ഗോപിയും കുടുംബവും അതോടൊപ്പം സുരേഷ് ഗോപിയെ സ്നേഹിക്കുന്ന പലരും എത്തിയിരുന്നു. ഈ പരിപാടിയിൽ ഷാജി കൈലാസും ആനിയും എത്തിയപ്പോൾ സുരേഷ് ഗോപി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ആനിയും ഷാജി കൈലാസും തമ്മിലുള്ള പ്രണയത്തിന്റെ ദൂതൻ എന്നത് രഞ്ജി പണിക്കർ ആയിരുന്നുവെന്നും എന്നാൽ താനാണ് എല്ലാം ചെയ്തത് എന്ന് എല്ലാവരും വിശ്വസിച്ചിരുന്നു എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. ഇവരുടെ വിവാഹത്തിന് മൂന്നു ദിവസം മുൻപാണ് താനിക്കാര്യം പോലും അറിയുന്നത് എന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. അതുപോലെ തന്നെ ആദ്യം തനിക്ക് പഴയ കേൾക്കേണ്ടി വന്നിരുന്നത് ജയറാമിന്റെയും പാർവതിയുടെയും വിഷയത്തിൽ ആയിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. അതുപോലെ മറ്റൊരു ചെയ്യാത്ത കുറ്റത്തിനും തനിക്ക് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. അത് മഞ്ജുവിന്റെയും ദിലീപിന്റെയും പ്രണയത്തിനായിരുന്നു. ആ സമയത്ത് മഞ്ജു എന്നോടൊപ്പം പത്രം എന്ന ചിത്രം ചെയ്തു കൊണ്ടിരിക്കുകയാണ്. മഞ്ജുവിന്റെ അച്ഛൻ മാധവൻ സാർ എന്നെ അന്ന് വല്ലാതെ വഴക്ക് പറഞ്ഞു.

ഞാനും കൂടി അറിഞ്ഞു കൊണ്ടാണ് ദിലീപിന്റെയും മഞ്ജുവിന്റെയും പ്രണയം എന്ന് തെറ്റിദ്ധരിച്ചിട്ടായിരുന്നു അദ്ദേഹം എന്നെ വഴക്കു പറഞ്ഞിരുന്നത്. എന്നാൽ ഞാൻ മനസ്സറിവില്ലാത്ത കാര്യമായതു കൊണ്ടു തന്നെ അത് എനിക്ക് വല്ലാത്ത വേദന ഉണ്ടാക്കുകയും എന്റെ ബിപി കുറഞ്ഞ് ഞാൻ തല കറങ്ങി സെറ്റിൽ വീഴുകയും ഒക്കെ ചെയ്തു. തുടർന്ന് ഞാൻ ഹോട്ടൽ മുറിയിലേക്ക് പോയ സമയത്ത് മഞ്ജു അച്ഛനുമായി ഇക്കാര്യത്തിൽ കുറിച്ച് സംസാരിച്ചു. ആ സമയത്ത് തന്നെയാണ് സമ്മർ ഇൻ ബേത്തലെഹം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുന്നത്. ആ പരിപാടിക്ക് താൻ എത്തണം എന്നുണ്ടെങ്കിൽ അച്ഛൻ സുരേഷേട്ടനോട് മാപ്പ് പറയണം എന്ന് മഞ്ജു വാശി പിടിച്ചു. അങ്ങനെ ഹോട്ടലിൽ എത്തിയ അവർ മഞ്ജുവിനെ കാറിൽ ഇരുത്തി തന്നോട് മാപ്പ് പറയാൻ വേണ്ടി അദ്ദേഹം മുറിയിലേക്ക് വന്നു എന്നും സുരേഷ് ഗോപി ഓർമ്മിക്കുന്നുണ്ട്.
Story Highlights: Suresh Gopi talkes He scolded me saying that I was the cause of Manju and Dileep’s relationship..! I couldn’t bear the pain and fell down –

മഞ്ജുവും ദിലീപുമായുള്ള ബന്ധത്തിന്റെ കാരണം ഞാൻ ആണെന്ന് പേരിൽ അദ്ദേഹം എന്നോട് ശകാരിച്ചു..! ആ വേദന സഹിക്കാതെ ഞാൻ കുഴഞ്ഞു വീണു – സുരേഷ് ഗോപി | Suresh Gopi talkes He scolded me saying that I was the cause of Manju and Dileep’s relationship..! I couldn’t bear the pain and fell down –

Most Popular

To Top