സുരേഷ് ഗോപിയുടെ ഓരോ ആശയങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

അടുത്തകാലത്തായി സുരേഷ് ഗോപിക്കെതിരെ പലതരത്തിലുള്ള ട്രോളുകളും വിമർശനങ്ങളും ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. സുരേഷ് ഗോപി വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പേരിലാണ് അദ്ദേഹം പലപ്പോഴും ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇരയാകേണ്ടി വരുന്നത്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് സുരേഷ് ഗോപിയോട് മാധ്യമപ്രവർത്തകർ ചോദിക്കുന്ന ചില ചോദ്യങ്ങളും അതിന് അദ്ദേഹം നൽകുന്ന ചില മറുപടികളും ആണ്.

പിസി ജോർജിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ വളരെ രസകരമായ ഒരു മറുപടിയായിരുന്നു അദ്ദേഹം നൽകിയിരുന്നത്. അതൊക്കെ ഓരോരുത്തരുടെ കാര്യങ്ങൾ അല്ലെന്നും, പിന്തുണയ്ക്കുന്നവർ എന്താണ് കുഴപ്പം എന്നൊക്കെയായിരുന്നു അദ്ദേഹം ചോദിച്ചത്. നിങ്ങൾ എന്താണ് ഇത്തരം കാര്യങ്ങളൊന്നും മോഹൻലാലിനോടും മമ്മൂട്ടിയോടും ചോദിക്കാത്തത് എന്നും അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു. ഇക്കാര്യങ്ങൾ ചെന്ന് മമ്മൂട്ടിയോട് ചോദിക്കു, അല്ലെങ്കിൽ മോഹൻലാലിനോട് ചോദിക്കാം. അവർ എന്ത് മറുപടി പറയുന്നു എന്ന് അറിയാമല്ലോ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഹോം എന്ന ചിത്രത്തിന് അവാർഡ് ലഭിക്കാത്തതിനെ കുറിച്ച് അദ്ദേഹത്തിനോട് ചോദിച്ചിരുന്നു.അതിനും അദ്ദേഹം കൃത്യമായ മറുപടി തന്നെയാണ് നൽകിയത്. തന്നെ എങ്ങനെയാണ് ആളുകൾ കളിയാക്കുന്നത് ആ രീതിയിലുള്ള മറുപടിയായിരുന്നു അദ്ദേഹം നൽകിയത്. ഇന്ദ്രൻസിനെ ഒഴിവാക്കി ചാണക സഘി ആയ എനിക്ക് അവാർഡ് തന്നില്ലല്ലോ എന്നാണ് അദ്ദേഹം ചോദിച്ചത്. അവാർഡ് പരിഗണിക്കുന്ന സമയത്ത് നമ്മൾ ജൂറിക്ക് എഴുതി ഒപ്പിട്ടു കൊടുക്കുന്ന ഒരു കാര്യമുണ്ട്. നമ്മൾ ജൂറിയുടെ തീരുമാനം എന്താണെങ്കിലും അംഗീകരിക്കും എന്നതാണ് ആ കാര്യം എന്നും അദ്ദേഹം തുറന്നു പറയുന്നു.
അവാർഡ് നൽകുന്നതിൽ രാഷ്ട്രീയം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇത്തരം ചോദ്യങ്ങൾ ഒന്നും എന്നോട് ചോദിക്കരുത് നിങ്ങൾ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചെന്ന് ചോദിക്കു എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അതോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി പറഞ്ഞു. നിരവധി സിനിമകൾ എടുത്തു നോക്കിയപ്പോഴാണ് ദേശാടനം എന്ന ചിത്രത്തിന് അവാർഡ് ലഭിച്ചത്. എന്നാൽ മലയാള സിനിമകൾ മാത്രം നോക്കിയപ്പോൾ ചിത്രത്തിന് അവാർഡ് ലഭിക്കാതെയും പോയി. അതൊക്കെ എന്തെങ്കിലും രാഷ്ട്രീയം കൊണ്ട് ആണോ എന്നും ചോദിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും നിങ്ങൾക്ക് നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കാമായിരുന്നില്ലേ.? ജനങ്ങൾ തീരുമാനിച്ച ഒരു ഭരണസമിതിയാണ് നിലവിലുള്ളത് എന്നൊക്കെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. വളരെ പെട്ടെന്ന് തന്നെ ഓരോ വാക്കുകളും ശ്രദ്ധ നേടുകയും ചെയ്തു.
