Entertainment

അപർണ ബാലമുരളി അവരുടെ സ്വന്തം കഴിവുകൊണ്ട് മികവുകൊണ്ടും സിനിമകൾ വിജയിപ്പിക്കട്ടെ. അപർണ്ണയെ വിമർശിച്ചു സുരേഷ് കുമാർ.|Suresh Kumar criticized Aparna|

അപർണ ബാലമുരളി അവരുടെ സ്വന്തം കഴിവുകൊണ്ട് മികവുകൊണ്ടും സിനിമകൾ വിജയിപ്പിക്കട്ടെ. അപർണ്ണയെ വിമർശിച്ചു സുരേഷ് കുമാർ.|Suresh Kumar criticized Aparna|

മലയാള സിനിമയിലൂടെ തുടക്കം കുറിച്ചു പിന്നീട് തമിഴ് പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറി ദേശീയ അവാർഡ് വാങ്ങിയ നായികയാണ് അപർണ ബാലമുരളി. നിരവധി ആരാധകരെയായിരുന്നു അപർണ്ണ സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമ രംഗത്ത് വളരെയധികം ചർച്ച ചെയ്ത വിഷയം ആയിരുന്നു താരങ്ങളുടെ പ്രതിഫലം കുറയ്ക്കുക എന്ന വിഷയം. നിർമ്മാതാക്കളുടെ സംഘടനയും ഇതിൽ രംഗത്ത് വന്നിരുന്നു. സൂപ്പർ താരങ്ങളെ പോലും ഈ സമയത്ത് നിർമ്മാതാവായ സുരേഷ് കുമാർ വിമർശിക്കുകയും ചെയ്തിരുന്നു.

സിനിമ പരാജയപ്പെട്ടാലും പ്രതിഫലങ്ങൾ സൂപ്പർ താരങ്ങൾ വർദ്ധിപ്പിക്കുകയാണ് ഇവിടെ അവർക്ക് മാത്രം ജീവിച്ചാൽ പോരാ എന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. ദേശീയ അവാർഡ് ലഭിച്ചതിനുശേഷം അപർണയും ഒരു അഭിപ്രായം പറഞ്ഞിരുന്നു. വിവേചനം സിനിമയിൽ നടക്കുന്നുണ്ട് എന്നാണ് പറഞ്ഞത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ സാലറി കൊടുക്കാനുള്ള ബാധ്യതയുണ്ട്. തനിക്ക് ഒപ്പം സിനിമയിലെത്തിയ ആൾ വാങ്ങുന്ന പ്രതിഫലം കേട്ടപ്പോൾ താൻ ഞെട്ടിപ്പോയിരുന്നു. അത് പണത്തോടുള്ള ആർത്തി അല്ല. തന്നോടൊപ്പം വന്നിട്ടും എന്തുകൊണ്ട് അത്രയും കിട്ടുന്നില്ല എന്നുള്ള ഒരു ചോദ്യം വരികയായിരുന്നു ചെയ്യുന്നത്. അതേസമയം സീനിയർ താരങ്ങൾക്ക് കൂടുതൽ പ്രതിഫലം നൽകുന്നതിനോട്‌ തനിക്ക് എതിർപ്പില്ല എന്നും പറഞ്ഞിരുന്നു.

ഇതിനു മുൻപ് തന്നെ ഈ ആവശ്യം ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. ഈ പറഞ്ഞ കാര്യങ്ങൾക്ക് ഒരു മറുപടിയും ആയി എത്തിരിക്കുകയാണ് ഇപ്പോൾ സുരേഷ് കുമാർ. സുരേഷ് കുമാർ പറയുന്നത് ഇങ്ങനെയാണ്. സിനിമയിലെ എല്ലാ താരങ്ങൾക്കും ഒരേപോലെ പ്രതിഫലം നൽകണം എന്ന ആവശ്യം എങ്ങനെയാണ് നടപ്പിലാക്കാൻ സാധിക്കുന്നത്.? ലോകത്തെവിടെയെങ്കിലും സിനിമാരംഗത്ത് ഇങ്ങനെ ഒരു പോലെ പ്രതിഫലം നൽകുന്നുണ്ടോ.? സൂപ്പർതാരങ്ങൾക്ക് പ്രതിഫലം നൽകാൻ സ്വന്തം മികവു കൊണ്ട് സിനിമ ഹിറ്റ് ആകാൻ കഴിയുന്നവരെയാണ് നമ്മൾ സൂപ്പർതാരങ്ങൾ എന്ന് വിളിക്കുന്നത്. നമുക്ക് വേണമെങ്കിൽ മോഹൻലാലിന് കോടികൾ കൊടുക്കാം.

കാരണം ലാൽ അഭിനയിക്കുന്നത് കാണാനാണ് ജനങ്ങൾ തീയേറ്ററിലേക്ക് എത്തുന്നത്. അതെ പ്രതിഫലം എന്റെ മകൾ കീർത്തിയ്ക്കും കൊടുക്കണം എന്നു പറഞ്ഞാൽ നടക്കുമോ. ഇത്രയും സിനിമകൾ നിർമ്മിച്ച് ഒരാളായി ഞാൻ പോലും അതിനോട് യോജിക്കില്ല. അപർണ ബാലമുരളി അവരുടെ സ്വന്തം കഴിവുകൊണ്ട് മികവുകൊണ്ടും സിനിമകൾ വിജയിപ്പിക്കട്ടെ. അപ്പോൾ അവർക്ക് മോഹൻലാലിന്റെ പ്രതിഫലം ഞങ്ങൾ നൽകാം. എനിക്ക് വലിയ ഇഷ്ടം ഉള്ള കുട്ടിയാണ് അപർണ. സിനിമയുടെ സാമ്പത്തിക വശത്തെ കുറിച്ച് അറിയാത്തത് കൊണ്ടാവാം ആ കുട്ടി ഇങ്ങനെയൊക്കെ പറയുന്നത്. മറ്റു ജോലികളിൽ സീനിയർ ആയാൽ അവരുടെ ശമ്പളം കൂടും. പക്ഷെ അത് സിനിമയിൽ നടപ്പാക്കാൻ സാധിക്കില്ല. ഇവിടെ ഇപ്പോൾ മോഹൻലാൽ കോടികൾ പ്രതിഫലം വാങ്ങുന്നുണ്ട്.

എന്നാൽ ഷാറൂഖാൻ വാങ്ങുന്ന പ്രതിഫലം മോഹൻലാൽ നൽകുന്നില്ല. എന്തിന് വിജയ്ക്കു നൽകുന്ന പ്രതിഫലം പോലും മോഹൻലാലിനെ ലഭിക്കുന്നില്ല എന്നതാണ് സത്യം. ഹിന്ദിയിൽ 200 കോടി രൂപയാണ് ഷാറൂഖാൻ പ്രതിഫലം. എന്നാൽ ഐശ്വര്യറായ്ക്ക് ലഭിക്കുന്നത് അത്രയും ഉണ്ടോ എന്നും സുരേഷ് കുമാർ ചോദിക്കുന്നുണ്ട്.
Story Highlights:Suresh Kumar criticized Aparna

അപർണ ബാലമുരളി അവരുടെ സ്വന്തം കഴിവുകൊണ്ട് മികവുകൊണ്ടും സിനിമകൾ വിജയിപ്പിക്കട്ടെ. അപർണ്ണയെ വിമർശിച്ചു സുരേഷ് കുമാർ.|Suresh Kumar criticized Aparna|

Most Popular

To Top
$(".comment-click-15591").on("click", function(){ $(".com-click-id-15591").show(); $(".disqus-thread-15591").show(); $(".com-but-15591").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });