വർഷങ്ങൾക്കു മുൻപ് നടന്ന സൂര്യയുടെയും ജ്യോതികയുടെയും വിവാഹ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജ്യോതികയുടെ സാരിയുടെ വിലയറിഞ്ഞു അമ്പരന്ന് പ്രേക്ഷകർ |Suriya and Jyothika’s wedding video going viral on social media again.

വർഷങ്ങൾക്കു മുൻപ് നടന്ന സൂര്യയുടെയും ജ്യോതികയുടെയും വിവാഹ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജ്യോതികയുടെ സാരിയുടെ വിലയറിഞ്ഞു അമ്പരന്ന് പ്രേക്ഷകർ |Suriya and Jyothika’s wedding video going viral on social media again.

മലയാളി പ്രേക്ഷകർക്കിടയിലും നിരവധി ആരാധകരുള്ള ഒരു തമിഴ് നടനാണ് സൂര്യ. നടിപ്പിൻ നായകൻ എന്ന് വെറുതെ വിശേഷിപ്പിക്കുന്നതല്ല സൂര്യയെ. തന്റെ മികച്ച പ്രകടനം കൊണ്ട് സൂര്യ തന്നെയാണ് വലിയൊരു ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്. അടുത്ത സമയത്തായിരുന്നു ദേശീയ അവാർഡ് തിളക്കം കൂടി സൂര്യയെ തേടി എത്തിയിരുന്നത്. സൂര്യയുടെ മികച്ച ചിത്രമായി തിരഞ്ഞെടുത്ത സുരറൈ പൊട്രെ എന്ന ചിത്രത്തിലായിരുന്നു ദേശീയ അവാർഡ് സൂര്യയെ തേടിയെത്തിയത്. വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ അദ്ദേഹത്തിന്റെ ഈ ചിത്രം ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.

നിരവധി ആരാധകരും സൂര്യയെ പോലെ തന്നെ സൂര്യയുടെ ഭാര്യ ജ്യോതികയ്ക്കും ഉണ്ട്. ആരാധകർ ഹൃദയത്തിലേക്ക് തന്നെയാണ് ഇരുവരെയും സ്വീകരിച്ചിരിക്കുന്നത്. സൂര്യയും ജ്യോതികയും ഒരുമിക്കുമ്പോൾ അവിടെ പിറക്കുന്നത് മികച്ച ചിത്രങ്ങൾ ആയിരിക്കും എന്ന് പ്രേക്ഷകർക്ക് ഉറപ്പായിരുന്നു. ഇവരുടെ ജീവിതത്തിലെ ആ കെമിസ്ട്രിയും പ്രേക്ഷകർ വലിയ ഇഷ്ടത്തോടെ തന്നെയാണ് ഏറ്റെടുത്തിരുന്നത്. ഇപ്പോൾ ഇതാ വർഷങ്ങൾക്കു മുൻപ് നടന്ന സൂര്യയുടെയും ജ്യോതികയുടെയും വിവാഹത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയ പേജിൽ വൈറലായി മാറിയിരിക്കുന്നത്.

വളരെ പരമ്പരാഗതമായി 2006 സെപ്റ്റംബർ 11ന് നടന്ന ഒരു വിവാഹമായിരുന്നു ഇത്. ഈ വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോഴും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അടയാറിലെ ഒരു ഹോട്ടലിൽ അതിമനോഹരമായി അലങ്കരിച്ച സ്റ്റേജിൽ വച്ചായിരുന്നു സൂര്യ ജോതികയുടെ കഴുത്തിൽ താലി ചാർത്തിയത്. രാവിലെ 7 മണിയോടെ തന്നെ വിവാഹ ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു. ജ്യോതികയുടെ വിവാഹ സാരി അതിശയിപ്പിക്കുന്നത് ആയിരുന്നു എന്നും പലരും പറയുന്നുണ്ട്. അതിഗംഭീരമായ ജാരി വർക്കുകൾ ആയിരുന്നു സാരിയുടെ പ്രത്യേകത എന്നത്. പിങ്ക് നിറത്തിലുള്ള കസവ് സാരി ആയിരുന്നു ജ്യോതിക ധരിച്ചിരുന്നത്.


ട്രഡീഷണൽ കസവിന്റെ ഷർട്ടും മുണ്ടുമണിഞ്ഞു തന്നെയാണ് സൂര്യ വേദിയിലെത്തിയത്. ജ്യോതികയുടെ ആഭരണങ്ങളും ശ്രദ്ധ നേടിയിരുന്നു. ഡയമണ്ടിന്റെ ആഭരണം ആയിരുന്നു ജ്യോതിക ധരിച്ചത്. സാരിക്ക് മാത്രം 8 ലക്ഷം രൂപയോളം അന്നത്തെ കാലത്ത് തന്നെ വിലയുണ്ടായിരുന്നു എന്നാണ് വാർത്തകൾ വരുന്നത്. ഐശ്വര്യ, പ്രഭു, ശാലിനി, ശരത് കുമാർ രാധിക തുടങ്ങിയ നിരവധി ആളുകൾ ആയിരുന്നു ഈ ഒരു ചടങ്ങിൽ പങ്കെടുത്തത്
Story Highlights: Suriya and Jyothika’s wedding video going viral on social media again.