വിക്രത്തിലെ റോളക്സ് ആകാൻ ആദ്യം ക്ഷണിച്ചത് സൂര്യയായിരുന്നില്ല, അതിനായി തിരഞ്ഞെടുത്തത് ഈ നടനെ. |Suriya wasn’t the first to be invited to be Vikram’s Rolex,

വിക്രത്തിലെ റോളക്സ് ആകാൻ ആദ്യം ക്ഷണിച്ചത് സൂര്യയായിരുന്നില്ല, അതിനായി തിരഞ്ഞെടുത്തത് ഈ നടനെ. |Suriya wasn’t the first to be invited to be Vikram’s Rolex,

കമലഹാസൻ, വിജയ് സേതുപതി, തുടങ്ങിയ വമ്പൻ താരനിരയിലെത്തി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രം തീയേറ്ററുകളിലുണർത്തിയ ആവേശം ചെറുതായിരുന്നില്ല. കമൽഹാസന്റെ അഭിനയ ജീവിതത്തിൽ തന്നെ വലിയ ബോക്സ് ഓഫീസ്വിജയം ആയിരുന്നു വിക്രം. 426 കോടി രൂപയാണ് ആഗോളതലത്തിൽ സിനിമ നേടിയത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരുന്നത് അവസാന രംഗത്ത് എത്തിയ റോളക്സ് എന്ന സൂര്യയുടെ കഥാപാത്രമായിരുന്നു. വലിയ സ്വീകാര്യതയായിരുന്നു ഈ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. അവസാനത്തെ കുറച്ചു നിമിഷങ്ങൾ റോളക്സ് തൂത്തുവാരി എന്ന് പറയുന്നതാണ് സത്യം.

അത്രത്തോളം സ്വീകാര്യത ആയിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചത്. ചോരയിൽ കുളിച്ച വെള്ളഷർട്ടിൽ കട്ട താടിയും അതോടൊപ്പം വില്ലനാണോ അതോ നായകനാണോ എന്ന് പോലും മനസ്സിലാവാത്ത ദുരൂഹത നിറഞ്ഞ മുഖഭാവവുമായി ചിത്രമവസാനിക്കുമ്പോൾ ചിത്രത്തിനായി ആദ്യം സമീപിച്ചിരുന്നത് സൂര്യയെയായിരുന്നില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം മനസ്സിലാക്കാൻ സാധിച്ചിരുന്നത്. ഈ കഥാപാത്രമായി എത്താൻ വേണ്ടി ലോകേഷ് കനകരാജ് സമീപിച്ചിരുന്നത് ആദ്യം വിക്രത്തിനെ ആയിരുന്നു. എന്നാൽ ചെറിയ വേഷമായതുകൊണ്ടുതന്നെ വിക്രം ആ കഥാപാത്രത്തെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പ്രകാരം അറിയാൻ സാധിക്കുന്നത്.

മാത്രമല്ല വിക്രം ടുവിൽ വലിയൊരു മാസ് കഥാപാത്രം ചെയ്യാനായി ലോകേഷ് കരുതി വച്ചിട്ടുണ്ട് എന്നും വാർത്തകൾ പ്രകാരം മനസ്സിലാകുന്നുണ്ട്. വിക്രത്തിൽ എത്തിയതിനെക്കുറിച്ച് അടുത്ത സമയത്ത് സൂര്യയും സംസാരിച്ചിരുന്നു. ലോകേഷിന്റെ ഫോണെടുത്ത് സിനിമയിലേക്കില്ല എന്ന് പറയാനായിരുന്നു എന്നും ലോകേഷിന്റെ നിർബന്ധപ്രകാരമായിരുന്നു കഥാപാത്രം ചെയ്യാൻ തയ്യാറായത് എന്നും ആണ് സൂര്യ പറഞ്ഞത്. 2022 ഫിലിം ഫെയർ അവാർഡ്, മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങുന്ന സമയത്ത് ആയിരുന്നു സൂര്യ ഇങ്ങനെ സംസാരിച്ചിരുന്നത്. എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ സൂര്യ പ്രതിഫലം വാങ്ങിയില്ല എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. തന്റെ ഗുരുവായ കമലഹാസനോടുള്ള ഒരു ദക്ഷിണ പോലെ ആയിരുന്നു ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നത് എന്നാണ്. കമലഹാസൻ സൂര്യയ്ക്ക് ഒരു റോളക്സ് വാച്ച് സമ്മാനിക്കുകയും ചെയ്തു.
Story Highlights: Suriya wasn’t the first to be invited to be Vikram’s Rolex,