കൊച്ചിയിലെ ഹോട്ടലിലേക്ക് അപ്രതീക്ഷിതമായി എത്തിയ അതിഥി.

ലേഡീസ് സൂപ്പർസ്റ്റാർ നയൻതാരയാണ് എവിടെയും ഇപ്പോൾ വാർത്തയെന്ന് പറയുന്നതാണ് സത്യം. നയൻസിനെ കുറിച്ചുള്ള ഓരോ വാർത്തകൾക്കും ഇപ്പോൾ ആരാധകരും ഏറെയാണ്. കഴിഞ്ഞ ദിവസമായിരുന്നു നയൻതാരയുടെയും വിഘ്നേശിന്റെയും വിവാഹം നടന്നത്. ആഡംബരങ്ങൾ നിറഞ്ഞ വിവാഹത്തിനുശേഷം കേരളത്തിലേക്ക് വന്നിരിക്കുകയാണ് നയൻതാര. ജന്മനാടിനെ മറന്നില്ല നയൻതാര. മാതാപിതാക്കളെ കാണുവാൻ വേണ്ടിയാണ് നയൻതാര കേരളത്തിൽ എത്തിയത്. ഇപ്പോഴിതാ അപ്രതീക്ഷിതമായി നയൻതാര കൊച്ചിയിലെത്തിയ ഒരു വാർത്തയാണ്.

കൊച്ചിയിലെ ഒരു റസ്റ്ററന്റിലുള്ളവരെ ഞെട്ടിച്ചുകൊണ്ട് ലേഡി സൂപ്പർ സ്റ്റാർ എത്തി. എല്ലാവരും ഒരു നിമിഷം അമ്പരന്നു. നയൻസിന്റെ അമ്മ സ്ഥിരമായി കയറുന്ന ഒരു റസ്റ്റ്റന്റ് ആണ്. അവിടെ നിന്നായിരുന്നു ഇവരുടെ ഫ്ലാറ്റിലേക്കുള്ള ആഹാരം പലപ്പോഴും കൊണ്ടു പോകുന്നത്. എന്നാൽ സാക്ഷാൽ നയൻതാര തന്നെ മുൻപിൽ വന്ന് നിൽക്കും എന്ന് ഒരിക്കലും കടയുടമ പ്രതീക്ഷിച്ചില്ല. ആ അമ്പരപ്പ് വിട്ടുമാറുന്നില്ല അദ്ദേഹത്തിന്. അദ്ദേഹമത് പറയുന്നുണ്ട് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല എന്റെ ചെറിയ കടയിലേക്ക് നയൻതാര വരും എന്ന്. ആദ്യം അവരുടെ വീട്ടിൽ നിന്ന് വിളിക്കുകയായിരുന്നു ചെയ്തത്, വീട്ടിൽ നിന്ന് വിളിച്ചിട്ട് എന്തൊക്കെയാണ് ആഹാരം എന്ന് ചോദിച്ചു.

അപ്പോഴും നയൻതാര മാം ഇവിടേക്ക് വരും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആഹാരം എന്തൊക്കെയാണെന്ന് പറയുകയും ചെയ്തു കുറച്ചു സമയങ്ങൾക്കു ശേഷം അപ്രതീക്ഷിതമായി ഇവിടേക്ക് വരികയായിരുന്നു. ആദ്യമെത്തിയത് വിഘ്നേശ് ശിവൻ ആയിരുന്നു. പിന്നെ വളരെ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. ബില്ല് വേണ്ടന്ന് പറഞ്ഞപ്പോൾ അവർ കേട്ടില്ല പിന്നെ ഡിസ്കൗണ്ട് ഒക്കെ ചെയ്തു കൊടുത്തു..നെയ്ച്ചോറും ചിക്കൻ കറിയും ആണ് അവർക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. പിന്നെ ഇവിടെ ഉണ്ടായിരുന്നു ഭക്ഷണങ്ങളെല്ലാം അവര് ടേസ്റ്റ് ചെയ്തു നോക്കി വളരെ അപ്രതീക്ഷിതമായ ഒരു വരവായിരുന്നു അത്.

ഞങ്ങൾ എല്ലാവരും ഞെട്ടിപ്പോയിരുന്നു. ഞങ്ങൾക്കൊപ്പം ഇരുന്ന് ഫോട്ടോയൊക്കെ എടുത്തിട്ടാണ് പോയത് എന്ന് വളരെ സന്തോഷത്തോടെ ഹോട്ടലുടമ പറയുന്നുണ്ട്. ഒരിക്കലും അദ്ദേഹം പ്രതീക്ഷിക്കാത്ത ഒരു വ്യക്തി അവിടേക്ക് വരുമെന്ന് വന്നപ്പോൾ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു അദ്ദേഹത്തിന് തോന്നിയത്..
ഇനിയും കുറച്ചു നാൾ കൂടി നയൻതാര കേരളത്തിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ഒരു സർപ്രൈസ് വിസിറ്റ് കൂടി പ്രതീക്ഷിക്കുന്നുണ്ട് ഈ ഹോട്ടലുടമ.
