കോടികൾ തൂത്തുവാരി പ്രിത്വിരാജ് !! കെ.ജി.ഫ് വാരിയത് അമ്പരപ്പെടുത്തുന്ന ലാഭം.!

മലയാളികളുടെയും അന്യഭാഷ ആരാധകരുടെയും എല്ലാം മനസ്സിൽ സ്വന്തമായൊരു ഇടം നേടാൻ സാധിച്ച ചിത്രമാണ് കെജിഎഫ്.

റോക്കി ഭായി ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. കഴിഞ്ഞ ദിവസമായിരുന്നു കെജിഎഫ് ചാപ്റ്റർ ടു റിലീസ് ആയത്. കേരളത്തിൽ ചിത്രം റിലീസ് ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻ ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻ തങ്ങളുടെ ലോഗോയിൽ തന്നെ ചിത്രത്തിന് വേണ്ടി ഒരു മാറ്റം കൊണ്ടുവന്നതും വലിയ രീതിയിൽ ചർച്ചയായിരുന്നു.

കൊച്ചിയെ ആവേശത്തിലാഴ്ത്തി യാഷ് എത്തിയപ്പോൾ സ്വീകരിക്കുവാനും യാഷിനെ കുറിച്ച് സംസാരിക്കുവാൻ സുപ്രിയ കൊച്ചിയിലെത്തിയിരുന്നു. താനും പൃഥ്വിരാജും കെജിഎഫ് എന്ന ചിത്രത്തിന്റെ വല്ല്യ ആരാധകരാണ് എന്നും രണ്ടാമത്തെ ചിത്രം വിതരണം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഒക്കെയായിരുന്നു സുപ്രിയ പറഞ്ഞിരുന്നത്. കേരളത്തിലേ കെജിഎഫിൻറെ വിതരണക്കാർ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് എന്നൊരു പ്രത്യേകത കൂടി ചിത്രത്തിന് മലയാളികൾക്കിടയിൽ ഉണ്ട്.

ചിത്രം ഇതിനോടകം തന്നെ കോടികൾ വാരിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. കേരളത്തിൽ നിന്ന് തന്നെ ചിത്രത്തിന് ലഭിച്ചത് വലിയ കളക്ഷൻ ആയിരുന്നു. പൃഥ്വിരാജ് വലിയ രീതിയിൽ തന്നെ അതിൽ നിന്നും ലാഭമുണ്ടാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നിന്നും മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.

ഇതിനോടകം തന്നെ പല അഭിമുഖങ്ങളിലും പൃഥ്വിരാജ് തുറന്നുപറഞ്ഞിട്ടുണ്ട് ലാഭം പ്രതീക്ഷിച്ചു മാത്രം സിനിമ ചെയ്യുന്ന ഒരു വ്യക്തിയല്ല, തൻറെ പ്രൊഡക്ഷൻസ് എന്ന ബാനറിൽ നല്ല ചിത്രങ്ങൾ പുറത്തുവരണം.അതാണ് തൻറെ ആഗ്രഹമെന്ന്. ഇപ്പോൾ വലിയ ഓളം തീർത്ത ചിത്രത്തിന്റെ ഭാഗമാകുവാനും പൃഥ്വിരാജ് പ്രൊഡക്ഷൻ സാധിച്ചു. പ്രധാനവേഷത്തിലെത്തുന്ന ജനഗണമന. ചിത്രമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്റെതായി ഇപ്പോൾ പുറത്തിറങ്ങുന്ന മറ്റൊരു ചിത്രം.

Leave a Comment

Your email address will not be published.

Scroll to Top