സൂര്യയ്ക്കും ജ്യോതികയ്ക്കും എതിരെ കേസ് എടുക്കാൻ ഒരുങ്ങി ഹൈക്കൊടത്തി

സൂര്യയ്ക്കും ജ്യോതികയ്ക്കും എതിരെ കേസ് എടുക്കാൻ ഒരുങ്ങി ഹൈക്കൊടത്തി

സൂര്യ നായകനായ ചിത്രം ജയിഭീം വളരെ സ്വീകാര്യതയുടെ ആയിരുന്നു ആളുകൾ ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ ജയിംഭിന്റെ അണിയറപ്രവർത്തകർക്ക് എതിരെ കേസ് എടുക്കാൻ വേണ്ടി ചെന്നൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു എന്നാണ് പുറത്തുവരുന്ന വിവരം. സിനിമയിൽ വണ്ണിയർ സമുദായത്തെ വളരെ മോശമായി ചിത്രീകരിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് രുദ്ര വണ്ണിയാർ നൽകിയ ഹർജിയുടെ മേലാണ് കോടതിയുടെ നടപടി. നിർമാതാക്കളായ സൂര്യ ജ്യോതിക സംവിധായകൻ ജ്ഞാനവേൽ എന്നിവർക്കെതിരെ എഫ്ഐആർ ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

സിനിമയിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് രുദ്ര വണ്ണിയർ തന്നെയാണ് പരാതി നൽകിയത്. ഇതിനെ തുടർന്നാണ് ചെന്നൈ ഹൈക്കോടതിയുടെ നടപടി. 2021 നവംബറിലായിരുന്നു വണ്ണിയർ സമുദായം ഇതിനെതിരെ പരാതി നൽകിയതായും ഈ സമയത്ത് ചിത്രം നിരോധിക്കണമെന്നും വണ്ണിയർ സമുദായത്തിലുള്ളവർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആക്ഷേപകരമായ രംഗങ്ങൾ ജയിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

അഞ്ചു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും സിനിമയുടെ അണിയറ പ്രവർത്തകർ മാപ്പുപറയണമെന്നും ആവശ്യങ്ങൾ ഉണ്ടായിരുന്നു. സിനിമയിൽ ഒരു സമുദായത്തെ വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല എന്നായിരുന്നു സംവിധായകന്റെ പ്രതികരണം. ആരെങ്കിലും വേദനിപ്പിക്കാപെട്ടു എന്ന് തോന്നിയെങ്കിൽ അതിന് മാപ്പപേക്ഷിക്കുന്നു. അങ്ങനെയാണ് അദ്ദേഹം പറഞ്ഞിരുന്നത്. ആളുകൾക്കു ഇടയിൽ വലിയ സ്വീകാര്യതയും അതോടൊപ്പം ഓസ്കാർ നോമിനേഷനു വരെ സാധ്യതയുള്ള ചിത്രമായിരുന്നു ജയിംഭിം.

Leave a Comment

Your email address will not be published.

Scroll to Top