Entertainment

നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്ത അച്ഛന്റെ മകൾ അച്ഛന്റെ അഭിമാനം വാനോളമുയർത്തിയിരിക്കുകയാണ്. സംഭവം ഇങ്ങനെ..|Surya happy with daughter’s result |

നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്ത അച്ഛന്റെ മകൾ അച്ഛന്റെ അഭിമാനം വാനോളമുയർത്തിയിരിക്കുകയാണ്. സംഭവം ഇങ്ങനെ..|Surya happy with daughter’s result |

നടിപ്പിൻ നായകൻ സൂര്യയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. സൂര്യ എന്ന് നടനെക്കാൾ പ്രേക്ഷകർക്ക് ഇഷ്ടം സൂര്യ എന്ന വ്യക്തിയെയാണ്. കാരണം സൂര്യ എന്ന വ്യക്തി എന്നും പ്രാധാന്യം നൽകുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സൂര്യയും കുടുംബവും നടത്തുന്ന അഗാരം ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ ട്രസ്റ്റിലൂടെ നിരവധി കുട്ടികളാണ് ഉന്നതവിദ്യാഭ്യാസത്തിന് കൊടുമുടിയിൽ എത്തിയത്. സൂര്യ താമസിക്കുന്ന വീട് അടക്കമുള്ള വസ്തുവകകൾ നീക്കിവച്ചിരിക്കുകയാണ് അഗാരത്തിനായി.

സിനിമയിൽ തിരക്കുകൾ ഉണ്ടെങ്കിലും അഗാരം ഫൗണ്ടേഷനു വേണ്ടി തന്റെ തിരക്കുകൾ മാറ്റി വയ്ക്കുക പതിവാണ്. ഇപ്പോൾ നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്ത അച്ഛന്റെ മകൾ അച്ഛന്റെ അഭിമാനം വാനോളമുയർത്തിയിരിക്കുകയാണ്. താരജോഡികളായ സൂര്യയുടേയും ജ്യോതികയുടേയും മകൾ മാതൃഭാഷയായ തമിഴിന് 95, ഇംഗ്ലീഷിനെ 99, ഗണിതശാസ്ത്രത്തിന് 100 ശാസ്ത്രത്തിന് 98 സാമൂഹികശാസ്ത്ര 95 എന്നിങ്ങനെ മികച്ച മാർക്ക് വാങ്ങിയാണ് പത്താംക്ലാസിൽ വിജയിച്ചിരിക്കുന്നത്. ഈ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

മകളുടെ വിജയത്തിൽ ആഹ്ലാദതിനോടൊപ്പം തന്നെ അഗാരം ഫൗണ്ടേഷനിലെ കുട്ടികളുടെ പത്താംക്ലാസിലെ വിജയത്തിലും കുടുംബം ഏറെ സന്തോഷിക്കുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി സൂര്യ നടത്തിക്കൊണ്ടുപോകുന്ന അഗാരം ഫൗണ്ടേഷൻ മൂവായിരത്തിലധികം കുട്ടികൾക്കാണ് ഇതുവരെ ഉന്നതവിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നത്. അവിടെ നിന്നും പഠിച്ച 54 കുട്ടികൾ ഡോക്ടർമാരായി സേവനം അനുഷ്ഠിക്കുമ്പോൾ, 1169 ആളുകളാണ് എൻജിനീയറിങ്ങുമാരായി അവിടെ നിന്നും പഠിച്ചിറങ്ങിയത്. അഗാരത്തിൽ നിന്നും പഠിച്ചിറങ്ങിയ ആദ്യ തലമുറയിലെ കുട്ടികളിൽ 93 വും ബിരുദധാരികളാണ്.

മാതാപിതാക്കൾ നഷ്ടപ്പെട്ട മൂലം ഉപരിപഠനത്തിന് വഴിയടഞ്ഞ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുവാൻ അഗാരം ഫൗണ്ടേഷൻ നൽകുന്ന സഹായം ചെറുതല്ല. അഗാരം ഫൗണ്ടേഷനിൽ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് വിവിധ സ്ഥാപനങ്ങളിൽ അവസരങ്ങളും സൗജന്യ ഹോസ്റ്റൽ സൗകര്യങ്ങളും ഒക്കെ തന്നെ നൽകാറുണ്ട് മാതാപിതാക്കൾ നഷ്ടപ്പെട്ടവർ പിന്നോക്ക സമുദായത്തിൽ പെട്ട കുട്ടികൾ അഭയാർഥികളായ കുട്ടികൾ, പിന്നോക്ക സമുദായക്കാർ എന്നിവർക്കുള്ള സൗകര്യവും അഗാരം ഫൗണ്ടേഷൻ നൽകുന്നുണ്ട്.
Story Highlights:Surya happy with daughter’s result

Most Popular

To Top
$(".comment-click-13447").on("click", function(){ $(".com-click-id-13447").show(); $(".disqus-thread-13447").show(); $(".com-but-13447").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });