കെജിഫിലേ അധീരയെ പോലെയുള്ള ഒരു കഥാപാത്രമാണ് വിക്രമിലെ സൂര്യ. ഇത് സൂര്യയുടെ അഭിനയ ജീവിതത്തിൽ തന്നെ വ്യത്യസ്തമായ കഥാപാത്രം.!!

ഉലകനായകൻ കമലഹാസന് ലോകമെമ്പാടും ആരാധകര് വളരെ വലുതാണ്.

അദ്ദേഹത്തിന് ഏറ്റവും പുതിയ ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മാസ്സ് ആക്ഷൻ ത്രില്ലർ എന്ന രീതിയിലാണ് ചിത്രം എത്തുന്നത്. ജൂൺ 3 ന് ചിത്രം റിലീസ് ചെയ്യുന്നത് എന്ന് അറിയാൻ സാധിക്കുന്നത്. ഫഹദ് ഫാസിൽ വിജയസേതുപതി തുടങ്ങിയ വലിയൊരു താരനിര തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഈ ചിത്രത്തിലെ പ്രഖ്യാപനം നടന്ന സമയം മുതൽ തന്നെ തമിഴ് പ്രേക്ഷകർക്കിടയിൽ ചർച്ച ആയ ഒരു കാര്യമുണ്ട്.

ചിത്രത്തിൽ അതിഥി വേഷത്തിൽ നടിപ്പിൻ നായകൻ സൂര്യ എത്തുന്നു എന്നതായിരുന്നു അത്. സൂര്യയുടെ കഥാപാത്രം എന്താണെന്നോ അല്ലെങ്കിൽ എന്ത് സസ്പെൻസ് ആണ് ആ ഒരു നടനു വേണ്ടി അണിയറപ്രവർത്തകർ ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്നോ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇപ്പോൾഇതിനെ കുറിച്ചുള്ള ചെറിയ സൂചനകൾ എത്തിയിരിക്കുകയാണ്. ചെറിയ വേഷമാണ് ചെയ്യുന്നത് എങ്കിലും വളരെ നിർണായകമായ ഒരു വേഷത്തിലായിരിക്കും സൂര്യ എത്തുക. വിക്രം മൂന്നാം ഭാഗത്തിൽ വളരെ ശക്തമായ ഒരു വേഷത്തില് ആയിരിക്കും സൂര്യ എത്തുകയെന്നാണ് കമലഹാസൻ പറഞ്ഞിരിക്കുന്നത്. കെജിഎഫ് എന്ന സിനിമ സീരിസിന്റെ ആദ്യഭാഗത്തിൽ മുഖം വെളിപ്പെടുത്താതെ കാണിക്കുന്ന അധീര എന്ന കഥാപാത്രം സിനിമയുടെ വിജയത്തിന് എത്രത്തോളം വലുതായിരുന്നു എന്ന് സിനിമ കണ്ടവർക്ക് മനസ്സിലാകും.

അങ്ങനെ ഒരു കഥാപാത്രത്തെ പോലെയാണ് വിക്രത്തിൽ സൂര്യ എന്നും അദ്ദേഹം പറയുന്നുണ്ട്. ആ കഥാപാത്രത്തിന്റെ ശക്തി എന്താണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ഒരുപക്ഷേ മൂന്നാം ഭാഗത്തിൽ ആയിരിക്കും എന്നാണ് ഈ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. സൂര്യയുടെ കഥാപാത്രത്തിന്റെ പ്രാധാന്യവും ശക്തിയുമാണ് ചിത്രമെന്ന മനസ്സിലാകുന്നുണ്ട്. അധീര എന്ന കഥാപാത്രത്തിന് കെജിഎഫ് സിനിമയുടെ ഒന്നാം ഭാഗത്തിൽ വലിയ രീതിയിൽ പ്രാധാന്യം നൽകിയിരുന്നില്ല. എന്നാൽ രണ്ടാം ഭാഗത്തിലാണ് കെജിഎഫിൽ അധീര എന്ന കഥാപാത്രം എത്രത്തോളം ശക്തമായാണ് സിനിമയെ നയിക്കുന്നത് എന്ന് ആളുകൾക്ക് മനസ്സിലാക്കുന്നത്. അതുപോലെ തന്നെ ആയിരിക്കും സൂര്യയുടെ കഥാപാത്രം എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

തിയറ്ററിലെത്തുമ്പോൾ വലിയ രീതിയിൽ തന്നെ സ്വീകാര്യത ലഭിക്കുമെന്നും മനസ്സിലാക്കാൻ സാധിക്കുന്നു. സൂര്യയുടെ അഭിനയ ജീവിതത്തിലെ തന്നെ വ്യത്യസ്തമായ ഒരു നെഗറ്റീവ് കഥാപാത്രം ആയിരിക്കും വിക്രമിലെ കഥാപാത്രം എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. സൂര്യക്ക് ഒപ്പം തന്നെ ചെമ്പൻ വിനോദ്, അർജുൻ ദാസ്, കാളിദാസ് ജയറാം, തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിന് അവകാശപ്പെടാനുള്ളത്. അത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകതയും. രാജ്മഹൽ ഇന്റർനാഷണൽ ബാനറിൽ കമലഹാസൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.

Leave a Comment