മെഗാസ്റ്റാറിനെ കാണാൻ നടിപ്പിൻ നായകൻ കാതൽ ലൊക്കേഷനിലേക്ക്, ചിത്രങ്ങൾ വൈറൽ |Surya reached Kathal location to meet Mammootty,

മെഗാസ്റ്റാറിനെ കാണാൻ നടിപ്പിൻ നായകൻ കാതൽ ലൊക്കേഷനിലേക്ക്, ചിത്രങ്ങൾ വൈറൽ |Surya reached തെ Kathal location to meet Mammootty,

ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് കാതൽ എന്ന ചിത്രം. ഒരുപാട് പ്രത്യേകതകളാണ് ചിത്രത്തിനുള്ളത്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് നടി ജ്യോതിക തിരിച്ചു വരുന്നുവെന്നത് തന്നെയാണ്. ജ്യോതികയും മമ്മൂട്ടിയും ഒരുമിച്ച ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ തന്നെ പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് എന്നതാണ് സത്യം. ഇപ്പോൾ കാതൽ ലൊക്കേഷനിൽ നിന്നുമുള്ള പുതിയൊരു മനം നിറയ്ക്കുന്ന വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ചിത്രീകരണത്തിന് മുന്നേ നടിപ്പിൻ നായകൻ സൂര്യ കാതൽ സൈറ്റിൽ എത്തി മമ്മൂട്ടിയെ കണ്ടു എന്നതാണ് ആ വാർത്ത. കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിനിടയിൽ ആരോ പകർത്തിയ ഒരു ചിത്രമാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയും സൂര്യയും ജ്യോതികയും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് ഇത്. പ്രേക്ഷകരെ സംബന്ധിച്ച് വളരെയധികം സന്തോഷം നിറയ്ക്കുന്ന ഒരു നിമിഷം തന്നെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. നിരവധി ആളുകളാണ് ഈ ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെയും സൂര്യയുടെയും ഒക്കെ ഫാൻസ് പേജുകളിലാണ് ഈ ചിത്രം കൂടുതലായും പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഒരു നൊസ്റ്റാൾജിയ പോസ്റ്റർ എന്നായിരുന്നു കാതൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ കണ്ട് സിനിമ പ്രേമികൾ ഒന്നൊടെ പറഞ്ഞിരുന്നത്.

ചിത്രത്തിൽ ജ്യോതികയും മമ്മൂട്ടിയും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമിലാണ് കാണാൻ സാധിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെ ഒരു ഫ്രെയിമിനുള്ളിൽ കാണാൻ സാധിച്ചതാണ് പ്രേക്ഷകരിൽ സന്തോഷം നിറച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ജ്യോതികയ്ക്കൊപ്പം സെറ്റിൽ എത്തിയതാണ് സൂര്യയെന്നാണ് അറിയുന്നത്. ജ്യോതികയും മമ്മൂട്ടിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെയർ സിനിമാസ് ആണ്.
Story Highlights: Surya reached Kathal location to meet Mammootty,