സുശാന്തിന്റെ മരണം ആത്മഹത്യ അല്ല കൊലപാതകം തന്നെ തെളിവുകൾ പുറത്ത് |Sushanth Rajaputhra Singh suicide new updates

സുശാന്തിന്റെ മരണം ആത്മഹത്യ അല്ല കൊലപാതകം തന്നെ തെളിവുകൾ പുറത്ത് |Sushanth Rajaputhra Singh suicide new updates

സിനിമാലോകത്തെ ഒന്നാകെ വേദനയിലാഴ്ത്തിയ മരണമായിരുന്നു സുശാന്ത് സിംഗ് രജപുത്രയുടെ. ഈ മരണവുമായി ബന്ധപ്പെട്ട പുതിയ ചില വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നടന്റെ പോസ്റ്റുമാർട്ടത്തിന്റെ ചില വാർത്തകളാണ് പുറത്തു വരുന്നത്. പോസ്റ്റ്മാർട്ടത്തിന് സാക്ഷിയായ രൂപേഷ് കുമാർ ഷായാണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നത്. കൊലപാതകം ആണെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ ശരീരത്തിലൂടനീളം നിരവധി പാടുകൾ ഉണ്ടായിരുന്നുവെന്നും ഇദ്ദേഹം പറയുന്നുണ്ട്.

ആ ദിവസം അഞ്ചു മൃതദേഹങ്ങൾ ആയിരുന്നു ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിന് വേണ്ടി എത്തിച്ചേരുന്നത്. ശരീരങ്ങളിൽ ഒന്ന് ഒരു വിഐപിയുടേതാണ് എന്ന് അറിയുകയും ചെയ്തിരുന്നു. പിന്നീട് ആണിത് സുശാന്തിന്റേതാണെന്ന് മനസ്സിലായത്. സുശാന്തിന്റെ ശരീരത്തിൽ ഉടനീളം പാടുകൾ ഉണ്ടായിരുന്നു. രണ്ടോ മൂന്നോ പാടുകളാണ് ഉണ്ടായിരുന്നത്. പോസ്റ്റുമോർട്ടം റെക്കോർഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ മേലധികാരികൾ പറഞ്ഞത് മൃതദേഹത്തിന്റെ ചിത്രം പകർത്തിയാൽ മതി എന്നായിരുന്നു.

ഞങ്ങൾ അവരുടെ നിർദ്ദേശം അനുസരിക്കുകയും ചെയ്തു. ശരീരം പോസ്റ്റുമോർട്ടം ചെയ്ത വ്യക്തിയും ഇത് കൊലപാതകമാണ് എന്ന് അധികൃതരെ അറിയിച്ചിരുന്നു. സുശാന്തിന്റെ ശരീരം കണ്ടപ്പോൾ എനിക്കും അത് ആത്മഹത്യ ആണെന്ന് തോന്നിയിരുന്നു. എന്നാൽ ചിത്രം എടുക്കാൻ മാത്രമാണ് അവർ എന്നോട് പറഞ്ഞത്. രാത്രിയിലായിരുന്നു പോസ്റ്റ് നടത്തിയത്. രൂപേഷ് കുമാർ ടിവി9 ന് നൽകിയ അഭിമുഖത്തിലാണ് ഈ ഒരു കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ഇത്രയും വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ സുശാന്തിന്റെ മരണത്തെ കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ ആവശ്യമാണ് എന്നാണ് ഇപ്പോൾ ആളുകളും പറഞ്ഞു കൊണ്ടിരിക്കുന്നത്. സുശാന്തിന്റെ മരണം ആത്മഹത്യ അല്ലന്ന് തരത്തിൽ ആ സമയം മുതൽ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഡിപ്രഷൻ കാരണം സുശാന്ത് ആത്മഹത്യ ചെയ്തതാണ് എന്ന് അടുത്ത സുഹൃത്തുക്കൾ പോലും പറഞ്ഞത്. അങ്ങനെയല്ല മരണം സംഭവിച്ചത് എന്ന് പലർക്കും മനസ്സിലായിരുന്നുവെങ്കിലും. ആരും തുറന്നു പറഞ്ഞിരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്.
Story Highlights: Sushanth Rajaputhra Singh suicide new updates