“സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി” – മാളികപുറം സിനിമയെ കുറിച്ച് സ്വാസിക വിജയ് |Swaika Vijay talkes about Malikapuram movie

“സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി” – മാളികപുറം സിനിമയെ കുറിച്ച് സ്വാസിക വിജയ് |Swaika Vijay talkes about Malikapuram movie

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് മാളികപ്പുറം. വലിയ സ്വീകാര്യതയോടെയാണ് ഈ സിനിമയെ പ്രേക്ഷകർ എല്ലാം നോക്കി കണ്ടത്. തിയേറ്ററിൽ എത്തിയപ്പോൾ തന്നെ വലിയ പ്രേക്ഷക സ്വീകാര്യതയും ചിത്രത്തിന് ലഭിച്ചിരുന്നു. നിഷ്കളങ്കമായ ഭക്തിയുടെ മനോഹരമായ ഒരു കാവ്യമാണ് മാളികപ്പുറം എന്നാണ് ചിത്രം കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്. ഉണ്ണിമുകുന്ദന്റെ കരിയറിൽ വലിയൊരു ചലനം സൃഷ്ടിക്കുവാൻ ഈ ചിത്രത്തിന് സാധിക്കുമെന്നും ഉണ്ണിയുടെ ബെസ്റ്റ് ചിത്രങ്ങൾ എടുത്തു നോക്കിയാൽ അതിൽ മുൻപിൽ തന്നെ മാളികപ്പുറം ഉണ്ടാകും എന്നുമായിരുന്നു പ്രേക്ഷകരുടെ പ്രശംസ. ഇപ്പോൾ ഈ ചിത്രം കണ്ടതിനു ശേഷം സീരിയൽ സിനിമാതാരമായ സ്വസിക വിജയി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കുറിക്കുന്ന വാക്കുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഉണ്ണിമുകുന്ദനെ കുറിച്ചും മാളികപ്പുറം എന്ന സിനിമയെക്കുറിച്ചും ഒക്കെ വളരെ വിശദമായി തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ സ്വാസിക കുറിക്കുന്നുണ്ട്. സ്വാസിക പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

പ്രിയപ്പെട്ട ഉണ്ണി
മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളിൽ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാൽ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആർക്കും യാതൊരു അതിശയവും ഉണ്ടാവാൻ സാധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയെ ഒരിക്കൽ ഇതുപോലെ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.നാലുവർഷം മാളികപ്പുറമായ എന്നെ ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്കും സംവിധായകൻ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും നന്ദി.

ഇനി മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തു നിൽക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദി .സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി. ഈ ചിത്രത്തിലെ പ്രകടനങ്ങൾക്ക് ഇതിലെ ബാലതാരങ്ങൾക്ക് സ്റ്റേറ്റ് അവർഡോ നാഷണൽ അവർഡോ തീർച്ചയായും ഉറപ്പാണ്.അതിനുള്ള എല്ലാ ഭാഗ്യവും അവർക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.ഉണ്ണിയുടെ എല്ലാ സമയത്തും കൂടെ നിന്ന ആള് എന്ന നിലയിൽ ഉണ്ണിയുടെ ഈ വളർച്ച എനിക്കും ഒരുപാട് അഭിമാനം തരുന്നു. മനസ് നിറച്ച മാളികപ്പുറം
Story Highlights: Swaika Vijay talkes about Malikapuram movie