Entertainment

സ്വപ്ന സുരേഷിന്റെ മകളുടെ വിവാഹം കഴിഞ്ഞു.! എന്നാൽ ചടങ്ങിൽ സ്വപ്ന പങ്കെടുത്തില്ല അതിന് കാരണം ഇതാണ്.|Swapna Suresh’s daughter got married! But this is the reason why Swapna did not attend the ceremony.|

സ്വപ്ന സുരേഷിന്റെ മകളുടെ വിവാഹം കഴിഞ്ഞു.! എന്നാൽ ചടങ്ങിൽ സ്വപ്ന പങ്കെടുത്തില്ല അതിന് കാരണം ഇതാണ്.|Swapna Suresh’s daughter got married! But this is the reason why Swapna did not attend the ceremony.|

ഇന്ന് കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പേര് സ്വപ്ന സുരേഷിന്റെ ആണ്.സ്വപ്ന സുരേഷ് സ്വർണക്കടത്ത് കേസിൽ പ്രതിയും അതോടൊപ്പം തന്നെ ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ പലതരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരു വ്യക്തിയുമാണ്. ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ച് സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയായി എന്നതാണ്. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തിൽ വച്ചായിരുന്നു ലളിതമായ ഒരു വിവാഹ ചടങ്ങ് നടന്നത് എന്നും അറിയാൻ സാധിക്കുന്നുണ്ട്. തിരുവനന്തപുരം കാഞ്ഞിരപ്പാറ സ്വദേശി ആനന്ദാണ് ഭർത്താവ്.

ഏറെ നാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. സ്വപ്ന ചടങ്ങിൽ പങ്കെടുത്തില്ല എന്ന് പറയുന്നു. പാലക്കാട് സ്വപ്നയ്ക്ക് ഒപ്പമുണ്ടായിരുന്ന മകൾ ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണ് ഇത്. ഭർത്താവ് കൃഷ്ണകുമാറാണ്. വിവാഹം നടത്തിക്കൊടുത്തത്. സ്വർണക്കടത്ത് കേസിനു മുൻപേ ഗൗരിയും ആനന്ദും തമ്മിൽ പ്രണയത്തിലായിരുന്നു. മകളുടെ വിവാഹത്തിന് കൂടുതൽ മാധ്യമശ്രദ്ധ കിട്ടാതിരിക്കാൻ ആണ് സ്വപ്ന വിവാഹത്തിന് എത്താതിരുന്നത് എന്നാണ് സൂചന. സ്വപ്ന സുരേഷ് താമസം മാറി എന്ന് ആണ് അറിയുന്നത്.

പാലക്കാട് നിന്നും കൊച്ചിയിലേക്ക് ആണ് സ്വപ്നയുടെ മാറ്റം. ഇടപ്പള്ളിയിൽ കൂനമ്മാവിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്താണ് ഇപ്പോൾ താമസിക്കുന്നത്. നിലവിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള നടപടികളും ചർച്ചകളും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു സമയം കൂടിയാണ് ഇത്. കേസുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ഭാഗമായി തനിക്ക് കൂടുതൽ സൗകര്യം ആവശ്യമാണെന്ന് അടിസ്ഥാനത്തിലാണ് സ്വപ്ന കൊച്ചിയിലേക്ക് മാറിയതെന്നാണ് സ്വപ്നയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു കൊണ്ടിരിക്കുന്നത്. കേസ് നടപടികൾ പുരോഗമിക്കവേ ഈഡിയുടെ ഓഫീസിൽ തുടർച്ചയായി സ്വപ്ന സുരേഷിനെ വിളിച്ചത് കൊച്ചിയിലേക്ക് ആയിരുന്നു.

പാലക്കാട് താമസിച്ചുകൊണ്ട് തന്നെ നടപടികൾ മുന്നോട്ടു കൊണ്ടുപോകാൻ സ്വപ്നയ്ക്ക് വളരെയധികം പ്രയാസകരമാണ്. അതോടൊപ്പം തന്നെ ജീവനു പോലും ഭീഷണി ഉണ്ടെന്ന് സ്വപ്നം സഹായിക്കുന്നുണ്ട്. ആ സാഹചര്യത്തിൽ ഒരു യാത്ര, അതും ഇത്രയും ദൂരം താണ്ടി ഉള്ള ഒരു യാത്ര ഒട്ടും സൗകര്യമല്ല. അതുകൊണ്ടൊക്കെ തന്നെയാണ് കൊച്ചിയിലേക്ക് മാറിയിരിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചു കൊണ്ടിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ പല നടപടികളും ആളുകൾക്കിടയിൽ പലവിധത്തിലുള്ള പല പ്രക്ഷോഭങ്ങൾക്കും കാരണമാവുകയും ചെയ്തിട്ടുണ്ട്.
Story Highlights:Swapna Suresh’s daughter got married! But this is the reason why Swapna did not attend the ceremony.

To Top