എന്റെ ഭർത്താവ് കുറെ നിയന്ത്രണങ്ങൾ എനിക്ക് വയ്ക്കുന്ന ആളാകണം, രാവിലെ എണീറ്റ് അദ്ദേഹത്തിന്റെ കാലു തൊട്ടു തൊഴണമെനിക്ക്, ഭർതൃസങ്കൽപ്പങ്ങളെ കുറിച്ച് സ്വാസിക|Swasika about Husband Concepts

എന്റെ ഭർത്താവ് കുറെ നിയന്ത്രണങ്ങൾ എനിക്ക് വയ്ക്കുന്ന ആളാകണം, രാവിലെ എണീറ്റ് അദ്ദേഹത്തിന്റെ കാലു തൊട്ടു തൊഴണമെനിക്ക്, ഭർതൃസങ്കൽപ്പങ്ങളെ കുറിച്ച് സ്വാസിക|Swasika about Husband Concepts

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒക്കെ ഒരേപോലെ തന്റെ സാന്നിധ്യം അറിയിച്ച താരമാണ് സ്വാസിക. നിരവധി ആരാധകരെയും സ്വാസിക വളരെ ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയിരുന്നു. സിദ്ധാർദ് ഭരതൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ ചതുരത്തിലൂടെ വീണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായിടം സ്വന്തമാക്കാൻ സ്വാസികയ്ക്ക് സാധിച്ചു എന്നതാണ് സത്യം. ഇപ്പോൾ പുതിയ ചില വിശേഷങ്ങൾ ഒക്കെയാണ് ശ്രദ്ധ നേടുന്നത്. തന്റെ ഭർത്താവ് സങ്കല്പത്തെക്കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എല്ലാവരും കുറച്ചു മോഡേൺ ചിന്തയാണ് ചിന്തിക്കുന്നത് എന്നും സ്വാസിക പറയുന്നുണ്ട്. തന്റെ മനസ്സിലുള്ള ഭർത്താവ് സങ്കൽപ്പങ്ങളെ കുറിച്ച് പറയുന്നത് ഇങ്ങനെ. എന്റെ ഭർത്താവ് കുറെ നിയന്ത്രണങ്ങൾ എനിക്ക് വയ്ക്കുന്ന ആളായാലും കുഴപ്പമില്ല, ഭർത്താവിന് ഭക്ഷണം പാചകം ചെയ്യുന്നത് എനിക്കിഷ്ടമാണ്. എന്റെ ഭർത്താവ് വരുന്നതു വരെ കാത്തിരിക്കുന്നതും എനിക്കിഷ്ടമാണ്. രാവിലെ എണീറ്റ് അദ്ദേഹത്തിന്റെ കാലു തൊട്ടു തൊഴണമെന്നെല്ലാം എന്റെ ഇഷ്ടങ്ങളായി ഉള്ളതാണ്.

എല്ലാ സ്ത്രീകളും ഇങ്ങനെ ആകണമെന്നും ഞാൻ പറയില്ല. എന്റെ ഇഷ്ടങ്ങൾ മാത്രമാണ് എന്നതാണ് സത്യം. താനൊരു ടിപ്പിക്കൽ പെൺകുട്ടിയാണെന്നും തന്റെ ഇഷ്ടങ്ങൾ അത്തരത്തിലുള്ളതാണെന്നുമാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകളെല്ലാം വളരെ പെട്ടെന്ന് തന്നെ ഇടുകയും ചെയ്തിരുന്നു. നിരവധി ആളുകളാണ് താരത്തെ ഇപ്പോൾ ഇതിന്റെ പേരിൽ ട്രോളി കൊണ്ടിരിക്കുന്നത്. എന്താണ് താരം പറയുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്.

ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയൊക്കെ ചിന്തിക്കുന്ന പെൺകുട്ടികൾ ഉണ്ടോന്നും ഒരു ടോക്സിക് റിലേഷൻഷിപ്പ് വേണമെന്നാണോ താരം പറയുന്നതെന്ന് ഒക്കെ ആളുകൾ ചോദിക്കുന്നുണ്ട്. എന്നാൽ താരത്തെ പിന്തുണച്ചെത്തുന്നവരും നിരവധിയാണ്. ഒരാളോടുള്ള സ്നേഹം എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ മറ്റുള്ളവരുടെ ഇടപെടൽ ആവിശ്യമാണോ എന്നായിരുന്നു ആളുകൾ ചോദിക്കുന്നത്. അവരവരുടെ ഇഷ്ടം പറഞ്ഞതിന് എന്തിനാണ് ഇത്തരത്തിൽ കളിയാക്കുന്നത് എന്നും ചിലർ ചോദിച്ചു.Story Highlights: Swasika about Husband Concepts