ഒന്നും ക്യാമറ ട്രിക്ക് അല്ല..! ഇന്റിമേറ്റ് രംഗങ്ങളൊക്കെ ചെയ്തത് തന്നെയാണ്, ചുറ്റും ആളുകൾ ഉള്ളത് കൊണ്ട് അപ്പോൾ അങ്ങനെ തോന്നില്ല…|Swasika on controversial scenes in Chaturam movie

ഒന്നും ക്യാമറ ട്രിക്ക് അല്ല..! ഇന്റിമേറ്റ് രംഗങ്ങളൊക്കെ ചെയ്തത് തന്നെയാണ്, ചുറ്റും ആളുകൾ ഉള്ളത് കൊണ്ട് അപ്പോൾ അങ്ങനെ തോന്നില്ല…|Swasika on controversial scenes in Chaturam movie

സ്വാസിക വിജയ് പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം എന്ന ചിത്രം ഇറോട്ടിക് വിഭാഗത്തിൽ പെടുന്നതാണ് ഈ ചിത്രം എന്ന് ഇതിനോടകം തന്നെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ സ്വാസിക തന്നെ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് സ്വാസിക വളരെ വിശദമായി തന്നെയാണ് സംസാരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ മുതൽ തന്നെ പല വിധത്തിലുമുള്ള വിമർശനങ്ങൾ ചിത്രത്തിന് നേരിടേണ്ടതായി വന്നിരുന്നു.

ഇപ്പോൾ ചിത്രത്തിലെ ചില രംഗങ്ങളെ കുറിച്ച് അവതാരിക ചോദിച്ചപ്പോൾ സ്വാസിക പറയുന്ന മറുപടിയാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ആദ്യം തന്നെ ചിത്രത്തിൽ പറഞ്ഞിരുന്നു ഒരു വാചകമുണ്ട് ഈ കിടപ്പ് തന്നെ ഭയങ്കര കബിയാണ് എന്ന്. അത് കേട്ടപ്പോൾ എന്താണ് തോന്നിയത് എന്നായിരുന്നു അവതാരിക ചോദിച്ചത്. എല്ലാവർക്കും ഒരു വിചാരമുണ്ട് നമ്മൾ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നമുക്ക് ഓപ്പോസിറ്റ് നിൽക്കുന്ന ആളോട് എന്തെങ്കിലുമൊക്കെ തോന്നുമെന്ന്. വെറുതെ തോന്നുന്ന കാര്യം ആണ്. നമുക്ക് ചുറ്റും ഒരുപാട് ആളുകളുണ്ട്. അവർ ഓരോന്ന് പറയുമ്പോൾ നമ്മൾ മറ്റൊരു കാര്യത്തിനും കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റില്ല എന്നതാണ് സത്യം. സംവിധായകൻ നമ്മളോട് ഇങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പറയുമ്പോൾ ആയിരിക്കും ക്യാമറാമാൻ അങ്ങനെ ഇരുന്നാൽ ക്യാമറയ്ക്ക് പോസ് ചെയ്യാൻ പറ്റില്ല എന്ന് പറയുന്നത്. അതോടൊപ്പം ഒരുപാട് നിർദ്ദേശങ്ങൾ അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ വരുമ്പോൾ നമ്മൾ ശ്രെദ്ധിക്കും.

പലരുടേയും തെറ്റായ ധാരണയാണ്. ഓപ്പോസിറ്റ് നിൽക്കുന്ന ആളോട് ആ സമയത്ത് നമുക്ക് ക്രഷ് തോന്നുമെന്ന്. വെറും തെറ്റായ ധാരണയാണ് അതൊന്നും സ്വാസിക പറയുന്നുണ്ട്. സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതി. നമ്മള് അത് വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് നമുക്ക് പ്രശ്നമായി തോന്നുന്നത് എന്ന് പറയുന്നു. ഇന്റിമെസി രംഗങ്ങളിൽ ഒക്കെ ക്യാമറ ട്രിക്ക് ഉണ്ടോ എന്ന ചോദ്യത്തിനും സ്വാസിക മറുപടി പറഞ്ഞിരുന്നു.

ഇന്നത്തെ കാലത്ത് ക്യാമറ ട്രിക്ക് ആണ് എന്ന് പറഞ്ഞാൽ ഞാൻ കള്ളം പറയുന്നതാണ് എന്ന് എല്ലാവർക്കും മനസ്സിലാകും. ക്യാമറ ട്രിക്ക് ഒന്നും അല്ല എല്ലാം നമ്മൾ തന്നെ ചെയ്യേണ്ടതാണ്. നമ്മുടെ ജോലിയാണ് അങ്ങനെ മാത്രം കരുതുമ്പോൾ യാതൊരു പ്രശ്നവുമില്ല എന്നും പറയുന്നുണ്ട്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രെദ്ധ നേടി
Story Highlights: Swasika on controversial scenes in Chaturam movie