ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിന് മുൻപ് താൻ ചെയ്തിരുന്ന ചില കാര്യങ്ങളെ കുറിച്ച് സ്വാസിക |Swasika on some of the things she used to do before doing intimate scenes

ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിന് മുൻപ് താൻ ചെയ്തിരുന്ന ചില കാര്യങ്ങളെ കുറിച്ച് സ്വാസിക |Swasika on some of the things she used to do before doing intimate scenes

സിദ്ധാർത്ദ് ഭാരതൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. ടീസറും പോസ്റ്ററും ഒക്കെ റിലീസ് ആയ നിമിഷം തന്നെ വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരു ചിത്രം കൂടിയാണ് ചതുരം എന്ന ചിത്രം. നിരവധി ആളുകൾ ആയിരുന്നു ഈ ചിത്രത്തിനെതിരെ പലതരത്തിലുള്ള വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നത്. ചിത്രത്തിൽ നായികയായി എത്തിയ സ്വാസികക്കെതിരെ ആയിരുന്നു കൂടുതൽ വിമർശനങ്ങളും വന്നിരുന്നത്. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളും സീനുകളും ഒക്കെയാണ് ഇത്തരം വിമർശനങ്ങൾക്ക് കാരണമായി ആളുകൾ പറഞ്ഞത്. ഇപ്പോഴിതാ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിന് മുൻപ് താൻ ചെയ്തിരുന്ന ചില കാര്യങ്ങളെ കുറിച്ചൊക്കെയാണ് സ്വാസിക തുറന്ന് പറയുന്നത്.

ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിനു മുൻപ് താൻ ആദ്യം ചെയ്ത കാര്യം എന്നത് അതിലെ തിരക്കഥ നന്നായി വായിക്കുക എന്നതായിരുന്നു. സംവിധായകൻ പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തമായി കേൾക്കുകയും ചെയ്തു. അഭിനേതാക്കളെ കംഫർട്ട് ലെവലിൽ എത്തിച്ചതിനു ശേഷം മാത്രമാണ് അത്തരം രംഗങ്ങൾ ചിത്രീകരിക്കുവേന്ന് സംവിധായകൻ സിദ്ധാർത്ഥ നേരത്തെ തന്നെ പറഞ്ഞതാണ്. ഇത്തരം രംഗങ്ങളിൽ അഭിനയിക്കുക എന്നത് ഒട്ടും എളുപ്പമല്ലാത്ത ഒരു കാര്യം തന്നെയാണ്. ഏറ്റവും അടുത്ത സുഹൃത്തിനൊപ്പം ആണ് ചെയ്യുന്നത്. അപ്പോൾ നമുക്ക് ചിരി പോലും വന്നുപോകും. ഫോക്കസ് പോകും. അങ്ങനെ വരുമ്പോൾ വീണ്ടും വീണ്ടും അത് ചെയ്യേണ്ടതായി വരുമെന്നാണ് സ്വാസിക പറയുന്നത്. ഒരു സീൻ നന്നായി വന്നാലും മോശമായി വന്നാലും അതാ സംവിധായകന്റെ കാഴ്ചപ്പാടാണ്. അഭിനേതാക്കളെ സംബന്ധിച്ച് ഏതൊരു രംഗമായാലും അതിന് ഒരു ലിമിറ്റ് കൂടിയുണ്ട് എന്നതാണ് സത്യം എന്നും നടി പറയുന്നുണ്ടായിരുന്നു.

ഇതിന്റെ പേരിൽ വലിയ തോതിൽ തന്നെയാണ് സ്വാസികയ്ക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടതായി വന്നിരുന്നത്. പല ഭാഗത്തു നിന്നും മോശമായ തരത്തിലുള്ള കമന്റുകൾ ആയിരുന്നു താരത്തിന് വന്നിരുന്നത്. കമന്റുകൾ അസഹനീയമായ നിമിഷം താരം തന്നെ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.
Story Highlights:Swasika on some of the things she used to do before doing intimate scenes