നമ്മുടെ കതക്കിന്റെ ഡോർ നമ്മൾ എടുത്തു കൊടുക്കാതെ ആരും അകത്തേക്ക് കടന്നു വരില്ല, സ്ത്രീ സംഘടനകളുടെ ആവിശ്യം ഇല്ല – സ്വാസിക |Swasika Vijay talkes about Casting Couch

നമ്മുടെ കതക്കിന്റെ ഡോർ നമ്മൾ എടുത്തു കൊടുക്കാതെ ആരും അകത്തേക്ക് കടന്നു വരില്ല, സ്ത്രീ സംഘടനകളുടെ ആവിശ്യം ഇല്ല – സ്വാസിക |Swasika Vijay talkes about Casting Couch

മലയാള സിനിമയിലെ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു ചിത്രമാണ് ചതുരം എന്ന ചിത്രം. ഈ ചിത്രത്തിലെ നായിക സ്വസിക വിജയിയാണ്. ടെലിവിഷൻ പ്രേക്ഷകർ പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് എന്നു പറയണം. പിന്നീട് സിനിമയിലൂടെയും താരം ശ്രദ്ധ നേടിയിരുന്നു. തമിഴിലൂടെ ആയിരുന്നു തുടക്കമെങ്കിലും മലയാളം ടെലിവിഷൻ പ്രേക്ഷകരാണ് താരത്തെ ഏറ്റെടുത്തിരുന്നത്. സീത എന്ന സീരിയൽ ആയിരുന്നു താരത്തിന് ഒരു കരിയർ ബ്രേക്ക് സമ്മാനിച്ചിരുന്നത്. പിന്നീട് നിരവധി സിനിമകളുടെയും സീരിയലുകളുടെയും ഒക്കെ ഭാഗമായി സ്വാസിക മാറിയിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില വാക്കുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമാ സംഘടനകളെക്കുറിച്ച് ഒക്കെയാണ് സ്വാസിക പറയുന്നത്. സിനിമാ സംഘടനയായ ഡബ്ലിയുസിസിയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ച സമയത്തായിരുന്നു സ്വാസിക അഭിപ്രായം പറഞ്ഞിരുന്നത്..

പ്രത്യേകിച്ച് അഭിപ്രായങ്ങൾ ഒന്നുമില്ല എന്നാണ് താരം പറഞ്ഞത്. അതോടൊപ്പം മറ്റൊരു കാര്യം കൂടി താരം പറഞ്ഞു. സ്ത്രീകൾക്ക് പ്രത്യേകമായി ഒരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. ഈ സംഘടനയോട് പറയുന്നതിലും നല്ലത് അവർ പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ വനിതാ കമ്മീഷനിലോ ഇതേ കാര്യം നേരിട്ട് ചെന്ന് പറയുന്നതല്ലേ. പിന്നെ നമ്മൾ നോ എന്ന് പറഞ്ഞാൽ അതൊരു നോ തന്നെയാണ്. അല്ലാതെ ആരും നമ്മളെ നിർബന്ധിച്ച് ഒന്നും ചെയ്യിപ്പിക്കില്ല. ആരും ഒരു മുറിയിലേക്ക് നമ്മളെ കൊണ്ടുപോയി തള്ളിയിട്ടതിനു ശേഷം റേപ്പ് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നമ്മുടെ കതക്കിന്റെ ഡോർ നമ്മൾ എടുത്തു കൊടുക്കാതെ ആരും അകത്തേക്ക് കടന്നു വരില്ല, നോ എന്ന് പറയാനുള്ള ഒരു ധൈര്യം ഉണ്ടെങ്കിൽ അതുതന്നെയാണ് ഏറ്റവും വലിയ ധൈര്യം എന്നും താരം പറയുന്നുണ്ട്. നമ്മളെക്കൊണ്ട് ആരും നിർബന്ധിപ്പിച്ച് ഒന്നും ചെയ്യിക്കുന്നില്ല എന്നും താരം പറയുന്നുണ്ടായിരുന്നു. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ് ചെയ്തത്.Story Highlights: Swasika Vijay talkes about Casting Couch