നാരീപൂജയ്ക്കെത്തിയ സ്വാസികയെ വിമർശിച്ചു സോഷ്യൽ മീഡിയ. കാരണം കണ്ടോ.?

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു നടിയാണ് സ്വാസിക. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും എല്ലാം തന്നെ കഴിവ് തെളിയിച്ചിട്ടുള്ള ഒരു താരം തന്നെയാണ് സ്വാസിക.

ഇപ്പോൾ ദേവിയായ സ്വാസികയുടെ ചിത്രങ്ങൾ ആണ് എത്തിയിരിക്കുന്നത്. ഒരു ക്ഷേത്രത്തിൽ നാരീപൂജയ്ക്ക് എത്തിയതായിരുന്നു താരം. ഈ വിഡിയോ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. ചുവന്ന പട്ടുടുത്ത് ചുവന്ന കുപ്പിവളകളും കയ്യിൽ ധരിച്ചു അതിസുന്ദരിയായിരുന്നു നാരീപൂജയ്ക്ക് വേണ്ടി എത്തിയിരുന്നത്. എന്നാൽ ഇതിനു താഴെ വളരെ മോശമായ കമൻറുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.

എന്ത് പ്രഹസനമാണ്. ഫുൾ പുട്ടി അടിച്ച മേക്കപ്പ് ചെയ്തു വന്നിരിക്കുന്നു. ഇവരെ ദേവി ആക്കി പ്രതിഷ്ഠിക്കാൻ മാത്രം നാട് അധപതിച്ചോ എന്തുകൊണ്ടാണ് ഒരു സാധാരണ പെൺകുട്ടിയുടെ കാലു കഴുകാത്തത്. ദേവിക്ക് അതല്ല ഇഷ്ടം.? വെള്ളം കാലിൽ ഒഴിച്ചത് നന്നായി തലയിലൊഴിച്ചുരുന്നുവെങ്കിൽ സ്വാസികയുടെ മേക്കപ്പ് ഒലിച്ചു പോയേനെ, ഒരു വിശിഷ്മായ ചടങ്ങിൽ എത്തിയപ്പോൾ മേക്കപ്പ് ഇല്ലാതെ സാധാരണ കുട്ടിയായി പങ്കെടുക്കാമായിരുന്നു. കുറച്ചു ഓവർ ആയി പോയി, ഇങ്ങനെ പോവുകയായിരുന്നു അതിനു താഴെയുള്ള ചില കമൻറുകൾ.

ആളുകളെല്ലാം ഈ കമൻറുകൾക്ക് അംഗീകാരം കൊടുക്കുന്നത് പോലെയാണ് പറയുന്നത്. ഒരു ചടങ്ങിന് എത്തുമ്പോൾ ഇത്രയും മേക്കപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് തന്നെയാണ് കൂടുതൽ ആളുകൾ പറയുന്നത്. വലിയതോതിൽ തന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട് സ്വാസിക.

Leave a Comment

Your email address will not be published.

Scroll to Top