മോഹൻലാൽ ഇനി മെസ്സേജ് അയച്ചിട്ട് ഇതുവരെ മറുപടി പോലും ലഭിച്ചിട്ടില്ല ശ്വേത മേനോന്റെ രാജിയുടെ കാരണം ഇത്.

അമ്മ സംഘടനയിൽ ഇപ്പോൾ പല പ്രശ്നങ്ങളും പുകഞ്ഞു കൊണ്ടിരിക്കുകയാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നടനും നിർമ്മാതാവുമായ വിജയ് ബാബു എതിരെയുള്ള ബലാത്സംഗക്കേസിൽ നടപടിയെടുക്കാത്തതിൽ പ്രതീക്ഷിച്ച അമ്മ സംഘടനയുടെ ആഭ്യന്തര പ്രതിഷേധ സമിതികൾ നിന്നും നടി ശ്വേതാ മേനോനും മാലാ പാർവതി മൊക്കെ രാജിവെച്ചത്. അമ്മ സംഘടനയിലെ ഒരു പരാതി പരിഹാര സമിതിക്ക് പ്രസക്തില്ല എന്നായിരുന്നു രാജികത്തിൽ ഇവർ പറഞ്ഞത്.

ഒന്നാം തീയതി നടന്ന ഈസി മീറ്റിംഗിലും തൊട്ടു പിന്നാലെയുള്ള മീഡിയ റിലീസിനു ശേഷം ആണ് അമ്മയിൽ പരാതി സമിതിക്ക് പ്രസക്തിയില്ല എന്ന് തനിക്ക് തോന്നുന്നുവെന്ന് ശ്വേതാമേനോൻ പറഞ്ഞത്..ഈ കാര്യത്തെക്കുറിച്ച് പറയുവാൻ നടി മോഹൻലാലിനെ കഴിഞ്ഞദിവസം ഒരു ശബ്ദ സന്ദേശവുമയച്ചു എന്ന് പറയുന്നു. അതിന് താരത്തിൽ നിന്നും യാതൊരു പ്രതികരണങ്ങളും ലഭിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വിഷയത്തിൽ ഇടവേളബാബു സ്വീകരിച്ച നിലപാടും ശ്വേതാമേനോനെ രാജിക്ക് പ്രേരിപ്പിച്ചു എന്ന് അറിയാൻ സാധിക്കുന്നുണ്ട്. അമ്മയുടെ പ്രസിഡന്റ് ആയി എതിരില്ലാതെ തിരഞ്ഞെടുത്ത താരമാണ് മോഹൻലാൽ.. മോഹൻലാൽ ഈ സംഭവത്തെ കുറിച്ച് യാതൊരു വിധത്തിലുള്ള പ്രതികരണങ്ങളും ഇതുവരെ അറിയിച്ചിട്ടില്ല എന്നതും ശ്രദ്ധനേടുന്ന കാര്യമാണ്. എന്നാൽ നടൻ ബാബുരാജ് ഈ കാര്യത്തിൽ മാലാ പാർവതിയുടെയും ശ്വേതാമേനോനും ഒപ്പമായിരുന്നു നിന്നിരുന്നതും. അതും വളരെയധികം വാർത്താപ്രാധാന്യം നേടിയ വിഷയമായിരുന്നു.