“ചതുരത്തിന്റെ പ്രിവ്യൂ ഷോ കണ്ടിട്ട് അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായി,പിന്നീട് വിമർശനങ്ങൾക്കു മറുപടി പറഞ്ഞത് അമ്മയായിരുന്നു ;സ്വാസിക.|Swsika Vijay Talks Chathuram Movie

“ചതുരത്തിന്റെ പ്രിവ്യൂ ഷോ കണ്ടിട്ട് അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായി,പിന്നീട് വിമർശനങ്ങൾക്കു മറുപടി പറഞ്ഞത് അമ്മയായിരുന്നു ;സ്വാസിക.|Swsika Vijay Talks Chathuram Movie

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം എന്ന ചിത്രം. വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനുവേണ്ടി പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും എല്ലാം തന്നെ ചിത്രത്തിനെ കുറിച്ചുള്ള ചെറിയ ഹിന്റുകൾ മാത്രമാണ് നൽകി പോകുന്നത്. ചിത്രം ഇറോട്ടിക വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമായിരിക്കുമെന്ന് സംവിധായകൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ അലോസരപ്പെടുത്തുന്ന യാതൊരു വിധത്തിലുള്ള ലൈം ഗി ക തയും ചിത്രത്തിൽ ഉണ്ടായിരിക്കില്ല. 18 വയസ്സിന് മുകളിലുള്ള ആർക്കും വളരെ സന്തോഷത്തോടെ ഇരുന്ന് കാണാൻ സാധിക്കുന്ന ചിത്രമായിരിക്കുമിതെന്നാണ് പറഞ്ഞിരിക്കുന്നത്.ഇറോട്ടിക്ക നിറഞ്ഞ ഒരു ചിത്രമാണിതെന്നും വളരെയധികം വിമർശിക്കപ്പെട്ടിരുന്നു. നാടൻ വേഷങ്ങളിൽ മാത്രം കണ്ടിരുന്ന സ്വാസികയെ ഇത്തരത്തിലൊരു രീതിയിൽ കാണാൻ സാധിക്കുന്നത് അംഗീകരിക്കാൻ പറ്റുന്നില്ല എന്നായിരുന്നു പറഞ്ഞിരുന്നത്.

ഒരു എ സർട്ടിഫിക്കറ്റ് പടമാണ് ഇത് എന്ന് അറിഞ്ഞു തന്നെയാണ് താൻ ഈ ചിത്രത്തിലേക്ക് എത്തിയത് എന്നാണ് പറയുന്നത്. എ പടത്തിൽ അഭിനയിക്കുന്നു എന്ന് പറഞ്ഞാൽ എന്താണ് കുഴപ്പം എന്നും ചോദിക്കുന്നുണ്ടായിരുന്നു. തന്റെ അമ്മ ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ടിട്ട് അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായി എന്നും പിന്നീട് വിമർശനങ്ങൾ ഉന്നയിച്ച് അവരോടൊക്കെ അമ്മയായിരുന്നു സംസാരിച്ചത് എന്നുമാണ് പറയുന്നത്. അമ്മയത് സംസാരിക്കാൻ ഉള്ള കാരണം എന്നത് ഞാൻ അമ്മയുടെ മകൾ ആയതുകൊണ്ട് ആയിരുന്നില്ല. എന്നും അമ്മയൊരു ആർട്ടിസ്റ്റ് ആയതുകൊണ്ട് എന്താണ് സിനിമ അമ്മയ്ക്ക് വ്യക്തമായി മനസ്സിലായതുകൊണ്ടാണ് എന്നുമാണ് പറയുന്നത്. രംഗങ്ങളെല്ലാം തന്നെ റിയൽ ചെയ്തതാണെന്നും യാതൊരുവിധത്തിലുള്ള ക്യാമറ ട്രിക്കുകളും ഉണ്ടായിരുന്നില്ല എന്നുമൊക്കെയാണ് പറഞ്ഞിരുന്നത്.

സ്വാസികയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രത്തെക്കുറിച്ച് മോശമായി സംസാരിച്ച പല ആളുകളോടും തർക്കിച്ചത് തന്റെ അമ്മയായിരുന്നു എന്നാണ് സ്വാസിക പറഞ്ഞിരുന്നത്. ഒരു കലാകാരി ആയതുകൊണ്ടാണ് അമ്മയ്ക്ക് അത് എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചത്. ചതുരം എന്ന ചിത്രത്തിൽ മുഴുനീള ലൈംഗികത മാത്രമല്ല ഉള്ളതെന്നും കിണർ എല്ലാ മനസ്സുകൾ കൂട്ടിയിണക്കിയ ഒരു ചിത്രമാണ് ഇതൊന്നും ആണ് ടീച്ചറിൽ നിന്നും പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചത് അതേസമയം വിമർശനങ്ങളുമായി എത്തുന്നവർക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകാനും താരങ്ങൾ മറക്കാറില്ല.
Story Highlights:Swsika Vijay Talks Chathuram Movie