പഴയത് പോലെ ‘എടോ താൻ’ എന്നൊക്കെ വിളിക്കുന്നത് ശരിയല്ലല്ലോ, ഇന്ന് ഞാൻ നില്‌ക്കുന്ന സ്ഥിതി വ്യത്യാസം ഉണ്ട്. അത് ഓർമിക്കണമായിരുന്നു. കാരവാനിലേക്ക് വിളിപ്പിച്ച് മമ്മൂട്ടി ചോദിച്ചത്. ടിജി രവി |T. G Ravi talkes about Mammootty character

പഴയത് പോലെ ‘എടോ താൻ’ എന്നൊക്കെ വിളിക്കുന്നത് ശരിയല്ലല്ലോ, ഇന്ന് ഞാൻ നില്‌ക്കുന്ന സ്ഥിതി വ്യത്യാസം ഉണ്ട്. അത് ഓർമിക്കണമായിരുന്നു. കാരവാനിലേക്ക് വിളിപ്പിച്ച് മമ്മൂട്ടി ചോദിച്ചത്. ടിജി രവി |T. G Ravi talkes about Mammootty character

മമ്മൂട്ടി എന്ന നടൻ മലയാളി പ്രേക്ഷകരുടെ ഒരു പ്രത്യേക വികാരമായി മാറിയിരിക്കുകയാണ് എന്നതാണ് സത്യം. സിനിമ ഇത്രയും സീരിയസായി കാണുന്ന ഒരു വ്യക്തി സിനിമയ്ക്കുള്ളിൽ മറ്റാരും മമ്മൂട്ടിയെ പോലെ ഉണ്ടാവില്ല എന്നത് മറ്റൊരു സത്യം തന്നെയാണ് സിനിമയ്ക്കുള്ളിൽ തന്നെ. 71 വയസ്സിലും അദ്ദേഹം കാണിക്കുന്ന ആത്മാർത്ഥതയും ഒന്ന് വേറെ തന്നെയാണെന്ന് പറയണം. നിരവധി സിനിമകളുടെ ഭാഗമായി മമ്മൂട്ടി ഇപ്പോഴും മാറാനുള്ള കാരണവും ഇത് തന്നെയാണ്. പഴയകാല സിനിമ നടനായ ടി ജി രവി മമ്മൂട്ടിയെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. പണ്ട് ഞങ്ങൾ ഒരുമിച്ച് ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്.

പിന്നീട് ദ പ്രീസ്റ്റിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു.
അപ്പോഴൊക്കെ മമ്മൂട്ടിയോടൊപ്പം കുറെ ആളുകൾ ഉണ്ടായിരിക്കും. ആ സമയത്ത് ഞാൻ ചെന്നപ്പോൾ മമ്മൂട്ടി വായിരിക്കേടോ എന്ന് പറഞ്ഞു. ഒരു ദിവസം മമ്മൂട്ടിഎന്നെ റൂമിലേക്ക് വിളിച്ചു. ചെന്ന ഉടനെ അദ്ദേഹം എന്നോട് ചോദിച്ചു താനെന്നുമുതലാടോ എന്നെ നിങ്ങളെന്നന് സംബോധന ചെയ്ത തുടങ്ങിയതെന്ന് ഞാൻ പറഞ്ഞു. ഞാൻ സിനിമയിൽ നിന്ന് വിട്ടു പോകുന്നതിനു മുൻപ് കുറേക്കാലം നമ്മൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്ന് ഞാൻ എടോ താൻ എന്നൊക്കെ സംസാരിക്കാറും ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ കാലം അവിടെ നിന്നും ഒരുപാട് മുന്നിലേക്ക് പോയി കഴിഞ്ഞിരിക്കുകയാണ്.

ഞാൻ നിൽക്കുന്ന സ്ഥിതിയിൽ നിങ്ങൾ എന്നെക്കാൾ ഒരുപാട് മുകളിലും ആണ്. ആരെങ്കിലുമൊക്കെ നിൽക്കുമ്പോൾ ഞാൻ നിങ്ങളെ എടോ എന്ന് വിളിക്കുന്നത് ശരിയല്ലന്ന് തോന്നിയതുകൊണ്ടാണ് ഞാൻ അങ്ങനെ വിളിക്കുന്നത് എന്നും പറഞ്ഞു. അത് കേട്ടപ്പോൾ അദ്ദേഹം ഒന്ന് ചിരിച്ചു. സത്യം പറഞ്ഞാൽ അതിന്റെ ജീവിതത്തിൽ വലിയൊരു പാഠമായി അദ്ദേഹം അപ്പോൾ എന്നോട് അങ്ങനെ ചോദിക്കണം എന്നുണ്ടെങ്കിൽ നേരത്തെ ഉണ്ടായ സൗഹൃദത്തിൽ നിന്നും എന്തെങ്കിലും മാറ്റം വന്നോ എന്ന് പുള്ളിക്ക് തോന്നിയിട്ടുണ്ടാവും. ഈ ഒരൊറ്റ ചോദ്യത്തോടെ അദ്ദേഹത്തോടുള്ള സൗഹൃദം എനിക്ക് കൂടി.
Story Highlights: T. G Ravi talkes about Mammootty character