600 ഓളം ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും സമ്പാദ്യം ഇല്ലാത്തതിന്റെ കാരണം ഇതാണ്, തുറന്നു പറഞ്ഞു ടി പി മാധവൻ |T. P Madhavan talkes about his life

600 ഓളം ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും സമ്പാദ്യം ഇല്ലാത്തതിന്റെ കാരണം ഇതാണ്, തുറന്നു പറഞ്ഞു ടി പി മാധവൻ |T. P Madhavan talkes about his life

ഒരുകാലത്ത് മലയാള സിനിമയിലും സീരിയലിലും ഒക്കെ നിറഞ്ഞുനിന്ന നടനായിരുന്നു ടിപി മാധവൻ. ചെറുപ്പകാലം മുതൽ തന്നെ നാടകത്തിലും അഭിനയത്തിലും ഒക്കെ വളരെയധികം താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിലായിരുന്നു അദ്ദേഹം തന്റെ കരിയർ ആരംഭിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു സോഷ്യോളജിയിൽ ബിരുദം കരസ്ഥമാക്കിയത്. ശേഷം ആഗ്ര യൂണിവേഴ്സിറ്റിയിൽ എം എ ചെയ്യുകയും ചെയ്തു. പിന്നീട് ജോലി ലഭിച്ച് കൊൽക്കത്തയിലേക്ക് അദ്ദേഹം യാത്രയായി. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. നിരവധി സിനിമകളുടെ ഭാഗമായി 600 അധികം ചിത്രങ്ങളിൽ വേഷമിട്ട ടിപി മാധവൻ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ആദ്യകാല സെക്രട്ടറിയും സജീവ പ്രവർത്തകനും കൂടിയായിരുന്നു.

ഇടയ്ക്ക് തലച്ചോറിനെ ബാധിക്കുന്ന അസുഖത്തെ തുടർന്നായിരുന്നു ശസ്ത്രക്രിയയ്ക്ക് വിധേയനായത്. പിന്നീട് 2015 ഹരിദ്വാർ യാത്രയ്ക്കിടയിൽ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിക്കുകയും ചെയ്തു. ചികിത്സയ്ക്കുശേഷം ഇപ്പോൾ പത്തനാപുരം ഗാന്ധിഭവനിൽ ആണ് അദ്ദേഹം തന്റെ ശിഷ്ടജീവിതം ഒതുക്കിയിരിക്കുന്നത്. ഇപ്പോൾ ഇതാ അവസ്ഥയെക്കുറിച്ച് ഒക്കെ മാധവൻ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇത്രയും സിനിമകളിൽ അഭിനയിച്ചിട്ടും എന്തുകൊണ്ടാണ് തനിക്ക് സമ്പാദ്യം ഒന്നുമില്ലാത്തത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

തനിക്ക് സിനിമയിൽ നിന്ന് ലക്ഷങ്ങൾ വരുമാനം ലഭിച്ചിരുന്നുവെന്നും സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ അത്യാവിശം വരുമാനമുള്ള ഒരു ജോലി തനിക്ക് ഉണ്ടായിരുന്നു എന്നുമൊക്കെയാണ് പറയുന്നത്.. പണമൊക്കെ ചെലവായി പോയി എന്ന് മാത്രമേ പറയാൻ സാധിക്കു. ആറുമാസം കൂടുമ്പോൾ കാർ മാറുന്ന ഒരു സ്വഭാവം തനിക്കുണ്ട്. കൂട്ടുകാരുമായി അടിച്ചുപൊളിച്ചിട്ട് ഒന്നുമില്ല. പണം ഇന്ന് വരും നാളെ പോകും എന്ന ചിന്തയിലാണ് താൻ ജീവിച്ചത്. അതുകൊണ്ടായിരിക്കാം തന്റെ കയ്യിൽ ഒന്നുമില്ലാത്തത് താൻ സിനിമയിൽ അഭിനയിക്കാൻ പോയതിന് തന്റെ ഭാര്യ തന്നെ ഡിവോഴ്സ് ചെയ്തു. തീരെ ചെറുപ്പത്തിൽ തന്നെ തങ്ങളെ ഉപേക്ഷിച്ച പിതാവുമായി യാതൊരു ബന്ധവുമില്ല എന്നാണ് മകൻ പറഞ്ഞത് എന്നും പറയുന്നു.
Story Highlights: T. P Madhavan talkes about his life