തമിഴകത്തെ സൂപ്പർ സ്റ്റാർ ആണ് വിജയ്. മലയാളികൾക്കും വലിയ ഇഷ്ടമാണ് വിജയെ. മലയാളത്തിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്.

തെലുങ്ക് സംവിധായകൻ വംശി ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തിലാണ് നായകവേഷം ചെയ്യുന്നത്.നായിക രെശ്മിക മന്ദനാ ആണ്. ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.നെൽസൺ ദിലീപ് കുമാർ ഒരുക്കിയ ചിത്രമായിരുന്ന ബീസ്റ്റ്. തീയേറ്ററുകളിൽ വിജയം നേടിയ ഏറ്റവും അവസാനം ഇറങ്ങിയ ചിത്രവും ഇതായിരുന്നു.. മികച്ച പ്രതികരണമായിരുന്നു ചിത്രം നേടിയെടുത്തത്. ആഗോള ഗ്രോസ് 200 കോടി രൂപയും നേടിയെടുത്തിട്ടുണ്ട്.

ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ഇനി വിജയ് ചെയ്യുന്നത്. ആറ്റ്ലിയായി വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുറത്തുവരുന്ന വാർത്തകൾ. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം വിജയ് വൈകാതെ തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമെന്ന് അറിയാൻ സാധിക്കുന്നത്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര പ്രിയാമണി എന്നിവരെയൊക്കെ കേന്ദ്രകഥാപാത്രങ്ങളാക്കി ആറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് അതിഥിതാരമായി എത്തിയേക്കാം എന്ന് വാർത്തകളൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇന്ത്യഗ്ലിറ്റ്സ് ആണ് വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്.

ഇത് ഔദ്യോഗികമായി സ്വീകരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും ആരാധകർ വല്ലാതെ ആവേശത്തിലാണ്. ഇനി ബോളിവുഡിൽ കൂടി ഒരു കൈ നോക്കാൻ ആണോ ദളപതിയുടെ പ്ലാൻ എന്നാണ് ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. പ്രഭുദേവയ്ക്ക് ഒപ്പം ഒരു ഹിന്ദി ചിത്രത്തിൽ ഒരു നൃത്ത രംഗത്തിൽ പണ്ട് വിജയ് പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. വിജയിക്ക് ഉള്ള അടുപ്പം പ്രേക്ഷകർക്ക് എല്ലാം അറിയാവുന്ന കാര്യമാണ് അതുകൊണ്ടുതന്നെ ഷാരൂഖാൻ ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്യാൻ ആറ്റ്ലി ആവശ്യപ്പെട്ടാൽ വിജയ് നിരസിക്കില്ലന്നുള്ളതും പ്രേക്ഷകർക്ക് ഉറപ്പാണ്.