കൂടെവിടെ നടി അൻഷിത തന്റെ ഭർത്താവിനെ തട്ടിയെടുക്കാൻ നോക്കുന്നു എന്ന് തമിഴ് സീരിയൽ നടന്റെ ഭാര്യ, ഇരുവരെയും ഒന്നിച്ചു ഒരു മുറിയിൽ അടുത്തിടപെടുന്നത് കണ്ടു.| Tamil serial actor’s wife says actress Anshita is trying to get her husband

കൂടെവിടെ നടി അൻഷിത തന്റെ ഭർത്താവിനെ തട്ടിയെടുക്കാൻ നോക്കുന്നു എന്ന് തമിഴ് സീരിയൽ നടന്റെ ഭാര്യ, ഇരുവരെയും ഒന്നിച്ചു ഒരു മുറിയിൽ അടുത്തിടപെടുന്നത് കണ്ടു.| Tamil serial actor’s wife says actress Anshita is trying to get her husband

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് അൻഷിദ. നിരവധി ആരാധകരെയാണ് അൻഷിദ ഈയൊരു സീരിയലിലൂടെ സ്വന്തമാക്കിയത്, എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കൂടെവിടെ എന്ന സീരിയലിലെ സൂര്യ കൈമൾ എന്ന കഥാപാത്രത്തെയാണ് അൻഷിദ അവിസ്മരണീയമാക്കുന്നത്. അൻഷിതയുടെ കഥാപാത്രത്തിന് നിരവധി ആരാധകരും ഉണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ അൻഷിതയ്ക്കുണ്ട്. തന്റെ വിശേഷങ്ങളൊക്കെ തന്നെ അൻഷിത പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ തമിഴ് സംപ്രേഷണം ചെയ്യുന്ന ചെല്ലമ്മ എന്നൊരു സീരിയലിൽ കൂടി അൻഷിദ സജീവമാണ്. ഇതിനിടയിൽ അൻഷിദയെ കുറിച്ചുള്ള ഒരു ഞെട്ടിക്കുന്ന ആരോപണമാണ് പുറത്തു വരുന്നത്. ഒപ്പം തമിഴിലെ ചെല്ലമ്മ എന്ന സീരിയലിൽ അഭിനയിക്കുന്ന നടിയെ കുറിച്ചുള്ള വാർത്തകളാണ് പുറത്തു വരുന്നത്. വളരെ രൂക്ഷമായ വിമർശനമാണ് അൻഷിതയ്ക്കെതിരെ അർണവിന്റെ ഭാര്യയായ ദിവ്യ ഇപ്പോൾ ആരോപിച്ചിരിക്കുന്നത്. ഭർത്താവ് തന്നെ ചതിച്ചു എന്നും പുതിയ സീരിയലിലെ നായികയായി പ്രണയത്തിലാണെന്നും ആണ് ദിവ്യ പറയുന്നത്. ദിവ്യ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയിരിക്കുകയാണ്.

തന്റെ ഭർത്താവ് മലയാള സിനിമാലോകത്തെ കൂടെവിടെ എന്ന സീരിയലിലെ നായികയായി എത്തുന്ന അൻഷിതയുമായി പ്രണയത്തിലാണെന്നാണ് ദിവ്യയുടെ വാദം. തന്നെ ഒഴിവാക്കി സ്വന്തം സമുദായത്തിൽ പെട്ട അൻഷിതയെ വിവാഹം കഴിക്കാൻ തീരുമാനിക്കാൻ തുടങ്ങുകയാണ് എന്നും ഷൂട്ടിംഗ് ലൊക്കേഷനിൽ പോയപ്പോൾ മാനേജർമാരെ മുറിയിൽ നിന്നും പുറത്താക്കി ഇവരെടുത്തിഴപെടുന്നത് കണ്ടു എന്നുമാണ് ദിവ്യ കരഞ്ഞു കൊണ്ട് പറയുന്നത്. എന്നാൽ ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആണ് ഭർത്താവ് അർണവും രംഗത്തെത്തിയിരിക്കുന്നത്. ഭാര്യ പറയുന്നത് മുഴുവനും കള്ളമാണെന്നും തങ്ങൾക്കൊപ്പം മാനേജർമാർ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.

ഇരുവരും കൈകഴുകാൻ എഴുന്നേറ്റപ്പോൾ അൻഷിതയുടെ മുടിയിൽ കുത്തിപ്പിടിച്ച് ദിവ്യ അടിച്ചു എന്നാണ് താരം പറയുന്നത്. അപമര്യാദയായി പെരുമാറിയിട്ട് പോലും അൻഷിത തിരിച്ച് ഒന്നും തന്നെ പെരുമാറിയിരുന്നില്ല. വീണ്ടും ദിവ്യ അടിക്കാൻ തുടങ്ങിയപ്പോൾ താൻ തടഞ്ഞു എന്നും പറയുന്നു. ഇക്കാര്യത്തിൽ അൻഷിതയുടെ യാതൊരു പ്രതികരണവും എത്തിയിട്ടില്ല.
Story Highlights: Tamil serial actor’s wife says actress Anshita is trying to get her husband