
കന്നഡ സൂപ്പർതാരം ശിവരാജ്കുമാറിന്റെ പുതിയ ചിത്രമായ ഗോസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ ശ്രേദ്ധ നേടുന്നത്. പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ചിത്രം ഒരു ആക്ഷൻ ഹീസ്റ്റ് ത്രില്ലറാണ്. ‘ബിർബൽ’ എന്ന ഹിറ്റ് കന്നഡ ചിത്രമൊരുക്കിയ ശ്രീനിയാണ് ഗോസ്റ്റ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. രാഷ്ട്രീയ നേതാവും നിർമ്മാതാവുമായ സന്ദേഷ് നാഗരാജ് ആണ് ചിത്രം നിർമ്മിക്കുന്നത്.കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം ഭാഷകളിലായി ‘ ഗോസ്റ്റ് ‘ എന്ന ചിത്രം പുറത്ത് വരും.

ശിവരാജ് കുമാറിന്റെ പിറന്നാൾ ദിനമായ ജൂലൈ 12 ന് കന്നഡയിലെ മറ്റൊരു സൂപ്പർതാരമായ കിച്ച സുദീപ് ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസ് പുറത്ത് വന്നത്. മസ്തി, പ്രസന്ന എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കെ ജി എഫ് ഫെയിം ശിവകുമാർ ആണ് ചിത്രത്തിന്റെ കലാ സംവിധാനം. അർജുൻ ജന്യയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഓഗസ്റ്റ് അവസാനം മുതൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.ചിത്രത്തിന്റെ വാർത്താ പ്രചരണം – ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട് ആണ്.
Story highlights: Team ‘Ghost’ releases a stylish poster for Shivarajkumar’s birthday
