Entertainment

“ഇന്റിമേറ്റ് രംഗം ചെയ്യുന്നതിൽ സ്ത്രീകളെക്കാൾ ബുദ്ധിമുട്ടും മടിയുമൊക്കെ അനുഭവിക്കുന്നത് പുരുഷന്മാരാണ്” – തമന്ന|Thamana talkes about men experience difficulty and hesitation in doing intimate scenes than women

തെന്നിന്ത്യൻ സിനിമ ലോകത്ത് വളരെയധികം ആരാധകരുള്ള ഒരു നടിയാണ് തമന്ന. മിൽക്കി ബ്യൂട്ടി എന്നാണ് താരത്തെ സ്നേഹത്തോടെ പ്രേക്ഷകർ വിളിക്കാറുള്ളത്. ഇപ്പോൾ മലയാള സിനിമയിലും തന്റെ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ ഇരിക്കുകയാണ് തമന്ന. ബന്ദ്ര എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് തമന്ന എത്തുന്നത്. അല്പം ബോൾഡ് ലുക്കിൽ ഒന്നും ചിത്രങ്ങളിൽ അഭിനയിക്കാൻ മടിയില്ലാത്ത താരം കൂടിയാണ് തമന്ന. ഇപ്പോൾ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചുള്ള നടിയുടെ തുറന്നു പറച്ചിലുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇന്റിമേറ്റ് രംഗം ചെയ്യുന്നതിൽ താരങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മടിയെക്കുറിച്ചും ഒക്കെയാണ് തമന്ന സംസാരിക്കുന്നത്.

ഇന്റിമേറ്റ് രംഗം ചെയ്യുന്നതിൽ സ്ത്രീകളെക്കാൾ ബുദ്ധിമുട്ടും മടിയുമൊക്കെ അനുഭവിക്കുന്നത് പുരുഷന്മാരാണ്. ബോളിവുഡ് ഹംഗാമയ്ക്ക് നൽകി അഭിമുഖത്തിൽ ആയിരുന്നു തമന്ന മനസ്സ് തുറന്നത്. ഇന്റിമേറ്റ് രംഗങ്ങളിൽ നടന്മാർ ബുദ്ധിമുട്ടുന്നതാണ് ഞാൻ കൂടുതലും കണ്ടിട്ടുള്ളത്. അഭിനേതാക്കൾ സ്ത്രീയും പുരുഷനും അല്ല മനുഷ്യർ മാത്രമാണെന്ന് അടിസ്ഥാന കാര്യമാണ്. ചിലപ്പോൾ നടിമാർ എങ്ങനെയായിരിക്കും ചിന്തിക്കുക എന്ന് കരുതി ആയിരിക്കാം നടന്മാർ നാണിക്കുകയും ആശങ്കപ്പെടുകയും ചെയ്യുക. മലയാള സിനിമയിലേക്ക് തമന്ന നടൻ ദിലീപിന്റെ നായികയായിട്ടാണ് എത്തുന്നത്. ഒരു മാസ്സ് ചിത്രമായി ബാന്ദ്ര ഒരുങ്ങുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

മുംബൈ നഗരത്തിലെ ഒരു അണ്ടർവേൾഡ്ഡും അതിനെ ചുറ്റപ്പെട്ട് നടക്കുന്ന ചില കാര്യങ്ങളും ഒക്കെയാണ് ചിത്രത്തിന്റെ ഇതിവൃദ്ധമായി വരുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.. നിരവധി ആരാധകരാണ് തമന്നയ്ക്ക് ഉള്ളത്. ദിലീപ് തമന്ന കോമ്പിനേഷൻ കാണുവാനാണ് ഇപ്പോൾ പ്രേക്ഷകർ വലിയ ഇഷ്ടത്തോടെ കാത്തിരിക്കുന്നത്. തമന്നയുടെ പിറന്നാൾ ദിവസമാണ് ഒരു രാജകുമാരിയെ പോലെ നിൽക്കുന്ന താരത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നത്. ഈ പോസ്റ്റർ തന്റെ ആരാധകരെ വല്ലാതെ ആകർഷിച്ചിരിക്കുകയാണ്. മിൽക്കി ബ്യൂട്ടിയും ജനപ്രിയ താരവും ഒരുമിക്കുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
Story Highlights: Thamana talkes about men experience difficulty and hesitation in doing intimate scenes than women

To Top