തകർന്ന് ഇരിക്കുമ്പോൾ ദിലീപിന് രക്ഷപ്പെടാൻ ലഭിച്ച ഒരു കച്ചിത്തുരുമ്പ് ആയിരുന്നു ആ സിനിമ.അതായിരുന്നു എല്ലാത്തിനും തുടക്കം

1998 പുറത്തിറങ്ങി ഇന്നും റിപ്പീറ്റ് വാല്യൂ ഉള്ള ഒരു ചിത്രമാണ് പഞ്ചാബി ഹൗസ്. കോമഡിയുടെ ഒരു പുതിയ തരംഗം തന്നെയായിരുന്നു ചിത്രം സമ്മാനിച്ചിരുന്നത്.

ചിത്രത്തിൽ ദിലീപും ഹരീശ്രീ അശോകനും കൊച്ചിൻ ഹനീഫയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ ഇപ്പോഴും ആളുകൾക്ക് ചിരി പടർത്തുന്നത് തന്നെയാണ്. ഇന്നും ആളുകൾ യൂട്യൂബിലും മറ്റും ഇത് ആവർത്തിച്ച് കാണുന്നുണ്ട്. ചിത്രത്തിലെ പല ഡയലോഗുകളും ഇന്നും ആളുകൾക്കിടയിൽ സുപരിചിതമാണ്. മനോഹരമായ ഒരു കഥയും ചിത്രത്തിലുണ്ടായിരുന്നു. ദിലീപ് ,ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ജോമോൾ, ലാൽ, മോഹിനി, നീന കുറുപ്പ്, തിലകൻ, ഇന്ദ്രൻസ് തുടങ്ങിയ വലിയൊരു താരനിര ആയിരുന്നു ചിത്രത്തിൽ വേഷമിടുന്നത്. ദിലീപിൻറെ യും ഹരിശ്രീ അശോകൻറെയും ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവ് സൃഷ്ടിച്ച സിനിമ തന്നെയായിരുന്നു.

കോമഡിയും പ്രണയവും കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും എല്ലാം പറഞ്ഞ ചിത്രം 200 ദിവസത്തോളം ആയിരുന്നു തീയേറ്ററിൽ ഹൗസ് ഫുൾ ആയാണ് ഓടിയത്. പഞ്ചാബി ഹൗസ് വേണ്ടി ദിലീപ് നടത്തിയ തയ്യാറെടുപ്പുകളെ പറ്റിയാണ് ഇപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ ആയ രാജൻ മണ്ണാർക്കാട് പറയുന്നത്. ദിലീപിൻറെ നിരവധി സിനിമകൾ പരാജയമായിരുന്ന സമയത്തായിരുന്നു അത് തകർന്ന് ഇരിക്കുമ്പോൾ ദിലീപിന് രക്ഷപ്പെടാൻ ലഭിച്ച ഒരു കച്ചിത്തുരുമ്പ് കൂടിയായിരുന്നു ഇത്. പഞ്ചാബി ഹൗസിൽ ക്ഷണം ലഭിക്കുന്ന സമയത്ത് ദിലീപിൻറെ നിരവധി സിനിമകൾ നഷ്ടത്തിലായിരുന്നു. അപ്പോഴാണ് ഒരു അവസരം വരുന്നത്.

അദ്ദേഹം അന്ന് ആലുവയിൽ ആണ് താമസം. ഷൂട്ടിങ്ങിനു വേണ്ടി അവിടെ നിന്നും എന്നും വരും. ഹോട്ടലിൽ ഒന്നും താമസിക്കില്ല. രാവും പകലും പഞ്ചാബി ഹൗസ് വേണ്ടി അദ്ദേഹം നന്നായി തന്നെ പ്രയത്നിച്ചിരുന്നു. അതിനുള്ള ഫലമായിരുന്നു പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ വിജയം. ആ പടത്തിലൂടെ മുൻനിര നായകന്മാർക്കൊപ്പം എത്താനും ശ്രദ്ധ നേടാനും ഒക്കെ സാധിക്കുകയും ചെയ്തു, പഞ്ചാബി ഹൗസിലെ വിജയം ദിലീപിൻറെ വിജയമായിരുന്നു എന്തെങ്കിലും കാട്ടിക്കൂട്ടൽ ചിരിപ്പിക്കാൻ വേണ്ട കോമഡി ചെയ്യുന്ന രീതിയിലുള്ളത് അല്ല ദിലീപിൻറെ.

ഒരു ഡയലോഗ് ആണെങ്കിലും സ്വാഭാവികമായി കൊണ്ടുവരാൻ ശ്രമിക്കുന്നത്. ദിലീപ് ഹരിശ്രീ അശോകൻറെ തലയിൽ മൊന്ത എറിയുന്ന രംഗം തുടക്കത്തിൽ തന്നെ ഒറ്റ ടേക്കിൽ സംഭവമൊക്കെ ആകണമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. അവർ രണ്ടുപേരും നന്നായി ചെയ്യുകയും ചെയ്തു എന്നാണ് രാജൻ പറയുന്നത് അത് അത് അത് .

Leave a Comment