ഹെയർ ഫിക്സിങ് നടത്തിയ സൗഭാഗ്യയ്ക്ക് സംഭവിച്ചത് തുറന്ന് പറഞ്ഞു താരം

സോഷ്യൽ മീഡിയയുടെ റാണി എന്ന് വിളിക്കാവുന്ന താരമാണ് സൗഭാഗ്യ വെങ്കിടേഷ്.

അടുത്ത കാലത്തായിരുന്നു താരം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നത്. പിത്താശയത്തിൽ കല്ല് ആയതിനാൽ പിത്താശയം പൂർണമായും നീക്കം ചെയ്യുകയായിരുന്നു ചെയ്തത്. സൗഭാഗ്യ ഡബ്സ്മാഷ് വീഡിയോയിലൂടെ ആയിരുന്നു സജീവമായത്. പിന്നീട് നടനും നർത്തകനുമായ അർജുൻ സോമാശേഖരന്റെ ഭാര്യ ആയതോടെ താരം കൂടുതലായും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ ഇരുവരും സജീവസാന്നിധ്യമാണ്.

ഇവരുടെ വിശേഷങ്ങളും സന്തോഷങ്ങളും ഒക്കെ പലപ്പോഴും വയറലായി മാറുകയും ചെയ്യും. സൗഭാഗ്യയും അർജുനും പോലെ തന്നെ മകൾ സുദർശനയെ ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. പ്രസവത്തിന് മുമ്പും ശേഷവും ഒക്കെ നിരവധി നിർത്ത് വീഡിയോകളും ആയി സൗഭാഗ്യയു അർജുനും എത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സൗഭാഗ്യയുടെ ഒരു പുതിയ വീഡിയോയാണ്. ഒരു മാസം മുൻപായിരുന്നു സൗഭാഗ്യ പെർമനെന്റായ തലമുടി ഫിക്സ് ചെയ്തത്. മുടിവെയ്കുന്ന സന്തോഷം താരം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വെച്ചാ മുടി മുറിച്ചു മാറ്റിയിരിക്കുകയാണ്. കാരണവും താരം പറയുന്നുണ്ട്. ഒരു മാസം മുൻപാണ് സൗഭാഗ്യ ഹെയർ ഫിക്സിങ് നടത്തുന്നത്. ഒരു മാസം കഴിഞ്ഞപ്പോഴേക്കും എടുത്ത് മുടി വെട്ടി മാറ്റേണ്ടത് കാരണം താരം പുതിയ വീഡിയോയിൽ ആണ് വ്യക്തമാക്കിയിരിക്കുന്നത്. അതിനുശേഷമുള്ള 10 ഗുണങ്ങളും ഒഴിവാക്കുന്നതിന്റെ 10 കുറവുകളും ഒക്കെ താരം പറയുന്നത്. അതിനുശേഷമുള്ള തൻറെ സ്വപ്നങ്ങളെ പറ്റിയായിരുന്നു പറഞ്ഞത്. വെച്ച് നീണ്ടമുടി എന്തുകൊണ്ടും തന്റെ ശരീരത്തിന് യോജിച്ചതാണ്. സ്വന്തം മുടി പോലെ എല്ലാ രീതിയിലും അത് കെട്ടുകയും ചെയ്‌യാം.

എല്ലാദിവസവും മുടിക്ക് പ്രത്യേകശ്രദ്ധ കൊടുക്കാനും കഴിയും. അങ്ങനെ പത്തോളം ഗുണങ്ങളാണ് താരം അതിനെ പറ്റി പറഞ്ഞത്. അതുപോലെതന്നെ ഏതാനും ചില ദോഷവശങ്ങളും പറയുന്നുണ്ട്. ഒട്ടും സമയമില്ല എന്നതാണ് മുടി എടുത്ത് മാറ്റാൻ ഉള്ള പ്രധാന കാരണമായി പറയുന്നത്. മുടി വയ്ക്കുമ്പോൾ വാവയ്ക്ക് രണ്ടുമാസം ആയിരുന്നു പ്രായം. ഹെയർ ഫിക്സിങ് ആകുമ്പോൾ അതിനുവേണ്ട പരിചരണം നൽകുവാനും ഒക്കെ കുറെ സമയം എടുക്കും.

150 ഗ്രാം തൂക്കവും നീളവും ആണ് ഉള്ളത്. അതുകൊണ്ടുതന്നെ ഒരുപാട് സമയം ആണ് ആവശ്യം. ഇത്രയും നേരം ഒന്നും ബേബി എനിക്ക് തരുകയില്ല. ഹെയർ സ്റ്റൈൽ ലിമിറ്റഡ് ആണ്. എല്ലാ ദിവസവും തല കുളിക്കാനും സാധിക്കില്ല. മൈഗ്രൈൻ പ്രശ്നം ഉള്ളവരും സ്റ്റൈലിനു വേണ്ടി ചെയ്യാൻ ആഗ്രഹിക്കുന്നവരും ഇത് ചെയ്യേണ്ട കാര്യമില്ല എന്നും സൗഭാഗ്യ പറയുന്നുണ്ട്. മികച്ച പ്രതികരണമായിരുന്നു താരത്തിന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്. നെഗറ്റീവ് എല്ലാം താരം തുറന്നു പറയുന്നതിന് ആളുകൾ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്,

Leave a Comment

Your email address will not be published.

Scroll to Top