ആയിഷയുടെ പ്രമോഷൻ എത്തിയ മഞ്ജു വാര്യരോട് കാവ്യ മാധവനെ കുറിച്ചുള്ള ചോദ്യം ചോദിച്ച് അവതാരിക. മറുപടി നൽകി അസ്വസ്ഥയായി മഞ്ജു|The anchor asked Manju Warrier a question about Kavya Madhavan, who arrived for Ayesha’s promotion

ആയിഷയുടെ പ്രമോഷൻ എത്തിയ മഞ്ജു വാര്യരോട് കാവ്യ മാധവനെ കുറിച്ചുള്ള ചോദ്യം ചോദിച്ച് അവതാരിക. മറുപടി നൽകി അസ്വസ്ഥയായി മഞ്ജു|The anchor asked Manju Warrier a question about Kavya Madhavan, who arrived for Ayesha’s promotion

മഞ്ജു വാര്യർ നായികയായ പാൻ ഇന്ത്യൻ സിനിമയാണ് ആയിഷ. മലയാളം, തമിഴ്, കന്നട, അറബി തുടങ്ങിയ ഭാഷകളിലെല്ലാം തന്നെ ഈ ചിത്രം എത്തുന്നുണ്ട്. ഒരു പ്രവാസിയായ പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അതുകൊണ്ടു തന്നെ എന്താണ് ചിത്രം എന്ന് അറിയാൻ വലിയ ആകാംഷയോടെ പ്രേക്ഷകർ കാത്തിരിക്കുകയാണ്. ചിത്രം തീയേറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി ചിത്രത്തെ കുറിച്ചുള്ള ചില പ്രമോഷൻ മറ്റുമായി തിരക്കിലാണ് മഞ്ജു വാര്യർ. ഈ പ്രമോഷന്റെ ഇടയിലായിരുന്നു ഒരു ചോദ്യം മഞ്ജുവിനെ അസ്വസ്ഥതയാക്കിയിരുന്നത്.

ചിത്രത്തിന്റെ പ്രമോഷനു വേണ്ടി എത്തിയ മഞ്ജുവിനോട് ചോദിച്ച ചോദ്യവും ഇങ്ങനെയായിരുന്നു. കുറെ നാളുകൾക്ക് മുൻപ് കാവ്യാ മാധവൻ നായികയായി എത്തിയ ഗദ്ദാമ എന്ന ഒരു ചിത്രം ഇറങ്ങിയിട്ടുണ്ടായിരുന്നു. ഈ ചിത്രത്തിനോട് സാമ്യമുള്ളതാണോ ആയിഷ എന്ന ചിത്രം എന്നായിരുന്നു ചോദിച്ചത്. എന്നാൽ ഈ ചോദ്യം കേട്ട നിമിഷം തന്നെ മഞ്ജു വാര്യർ അസ്വസ്ഥയാകുന്നതാണ് കാണാൻ സാധിച്ചിരുന്നത്. എങ്കിലും സ്വതവെയുള്ള പുഞ്ചിരി മായാതെ തന്നെയാണ് മഞ്ജുവിന് മറുപടി പറയുന്നതും. പിന്നെ മഞ്ജു അധികം സംസാരിച്ചത് ഇല്ല.

അതുമായി യാതൊരു സാമ്യവും ഈ ചിത്രത്തിന് ഇല്ല എന്നാണ് മറുപടി പറഞ്ഞത്. അതിനു ശേഷം തലകുനിച്ചിരിക്കുന്ന മഞ്ജുവിനെയാണ് കാണാൻ സാധിച്ചത്. കാവ്യാ മാധവന്റെ പേര് കേട്ടതോടെ മഞ്ജു അസ്വസ്ഥതയാകുന്നതാണ് ആ വേദിയിൽ കാണാൻ സാധിച്ചത്. അതുവരെ ആക്ടീവായി നിന്ന മഞ്ജു വാര്യർ പിന്നീട് ഒന്നും സംസാരിക്കാതെ അസ്വസ്ഥയായി മാറുകയായിരുന്നു ചെയ്തത്. പിന്നീട് ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നും യാതൊരു വിധത്തിലും സന്തോഷം ഇല്ലാത്ത രീതിയിലായിരുന്നു മഞ്ജു സംസാരിച്ചിരുന്നത്. വളരെ ഊർജ്ജത്തോടെ ഇരുന്ന ഒരു സ്ത്രീയെ അവർക്ക് സംസാരിക്കാൻ പോലും താല്പര്യം ഇല്ലാത്ത ഒരു വ്യക്തിയുടെ പേര് ചോദിച്ച് അസ്വസ്ഥതകൾ നടത്തിയത് മോശമായിപ്പോയി എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഒരു മനുഷ്യന്റെ ആത്മവിശ്വാസത്തെ തകർക്കാൻ മാത്രമേ ഇത് ഉപകരിക്കും എന്നും ചിലർ കമന്റ് ചെയ്യുന്നു.
Story Highlights: The anchor asked Manju Warrier a question about Kavya Madhavan, who arrived for Ayesha’s promotion