Entertainment

പൊന്നിയൻസെൽവത്തിലെ താരങ്ങളുടെ പ്രതിഫലം അറിഞ്ഞു അമ്പരന്ന് പ്രേക്ഷകർ

പൊന്നിയൻസെൽവത്തിലെ താരങ്ങളുടെ പ്രതിഫലം അറിഞ്ഞു അമ്പരന്ന് പ്രേക്ഷകർ

ഇന്ത്യൻ സിനിമാ ലോകത്തിൽ തന്നെ വലിയൊരു തരംഗം സൃഷ്ടിച്ച ചിത്രമാണ് പൊന്നിയൻസെൽവം മണിരത്നം സംവിധാനം ചെയ്ത ഈ ചിത്രം വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത് എന്നതാണ് സത്യം. വമ്പൻ താരനിരയിൽ തന്നെയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നതും. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത് ജയം രവി, കാർത്തി, ഐശ്വര്യ റായി, തൃഷാ, ജയറാം, ശോഭിത തുടങ്ങിയവരാണ്. 230 കോടിയോളം രൂപയാണ് നാല് ദിവസം കൊണ്ട് ചിത്രം നേടിയെടുത്തത്.

തമിഴ് സിനിമാ ലോകത്തെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നു തന്നെയാണ് ചിത്രമെന്ന് ഇതിനോടകം തന്നെ അഭിപ്രായങ്ങൾ വന്നു കഴിയുകയും ചെയ്തു. വലിയ ബജറ്റിലാണ് ചിത്രമൊരുക്കുന്നത്. താരങ്ങളുടെ ശമ്പളം തന്നെ വലിയ രീതിയിൽ ആണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇപ്പോൾ ഓരോ താരങ്ങൾക്കും ചിത്രത്തിനുള്ള പ്രതിഫലമാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഔദ്യോഗികമായി ഇവരുടെ ശമ്പളത്തിന്റെ അധിക വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. എങ്കിലും ഏകദേശ കണക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരിക്കുന്നത് നടൻ വിക്രമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

ചിത്രത്തിന് വേണ്ടി വിക്രം വാങ്ങിയ പ്രതിഫലം 12 കോടി രൂപയാണെന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നു. തൊട്ടു പിന്നാലെ തന്നെ ലോകസുന്ദരി ഐശ്വര്യ റായി ബച്ചനും ഉണ്ട്. 10 കോടി രൂപയാണ് ഐശ്വര്യ ചിത്രത്തിന് വേണ്ടി പ്രതിഫലമായി നൽകിയിരിക്കുന്നത്. ജയം രവി 8 കോടിയും കാർത്തി അഞ്ചുകോടിയും എന്ന് ആണ് അറിയാൻ സാധിക്കുന്നത്. രണ്ടര കോടി രൂപയ്ക്കാണ് തൃഷ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളിൽ ഏറ്റവും കുറവ് പ്രതിഫലം ജയറാമിന് ആണെന്നും മനസ്സിലാക്കുന്നു.

ഒപ്പം ശോഭിതയ്ക്കും. ഒന്നരക്കോടി രൂപയാണ് പ്രതിഫലം ആയി പ്രകാശ് രാജിന് ലഭിച്ചത്. കുറുപ്പ് സിനിമയിലെ നായികയായ ശോഭിതയ്ക്ക് ചിത്രത്തിൽ ഒരു വേഷത്തിലെത്തുന്നുണ്ട്. ശോഭിതയ്ക്കും ജയറാമിനും ഒരു കോടി രൂപ മാത്രമാണ് പ്രതിഫലമായി ലഭിച്ചത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്.
Story Highlights: The audience was surprised to know the remuneration of the stars of Ponnianselvam

പൊന്നിയൻസെൽവത്തിലെ താരങ്ങളുടെ പ്രതിഫലം അറിഞ്ഞു അമ്പരന്ന് പ്രേക്ഷകർ

Most Popular

To Top