താടിക്കാരൻ ലാലേട്ടൻ പൊളിച്ചു. ലാലേട്ടന്റെ പുതിയ ലുക്ക്‌ കണ്ട് കണ്ണ് തള്ളി ആരാധകർ.

ലാലേട്ടന്റെ അഭിനയ ജീവിതത്തിലെ താടി ഏറ്റവും നീട്ടിയ കഥാപാത്രമാകുന്നത് ബറോസ് എന്ന സിനിമയിൽ ആയിരിക്കും ചിലപ്പോൾ. അദ്ദേഹം നേരത്തെ തന്നെ പറയുകയും ചെയ്തിരുന്നു.. കോവിഡ് പ്രതിസന്ധിയെ എങ്കിലും ബറോസ് ചിത്രീകരണവുമായി മുന്നേറുകയാണ് മോഹൻലാലും സിനിമ സംഘവും. ആശിർവാദ് സിനിമാസ് ഇരുപത്തിരണ്ടാം വാർഷികാഘോഷം ബാറോസ് കൊച്ചി ലൊക്കേഷനിലാണ് നടന്നത് നരസിംഹവും ആശിർവാദ് സിനിമാസും 22 വർഷം പിന്നിടുന്ന ദിവസം ബ്രോ ഡാഡി റിലീസിനെത്തും.

അത്‌ വിജയം ആയതും ആഹ്ലാദിപ്പിക്കുന്നു എന്നാണ് ആൻറണി പെരുമ്പാവൂർ പറഞ്ഞത്.. ആദ്യ ഷെഡ്യൂളിൽ ചിത്രീകരിച്ചത് പൂർണമായി ഉപേക്ഷിച്ചാണ് ബാറോസ് 2021 ഡിസംബറിൽ വീണ്ടും ചിത്രീകരിച്ചു തുടങ്ങിയത്. നേരത്തെ സിനിമയിൽ നായക കഥാപാത്രമായി പൃഥ്വിരാജ് ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി ആയിരുന്നു. ഷൂട്ടിൽ പൃഥ്വിരാജിന് പകരം മറ്റൊരാൾ ആണ് ഈ റോളിലെത്തുന്നത്. ആടുജീവിതം ഫൈനൽ ഷെഡ്യൂൾ ഇന്ന് ജോയിൻ ചെയ്യേണ്ടതിനാൽ പൃഥ്വിരാജ് ബറോസിൽ നിന്നും പിന്മാറുകയായിരുന്നു. കേരളത്തിൽ 10 ദിവസം ഷൂട്ട് ചെയ്ത ഗോവയിൽ പോയപ്പോഴാണ് കോവിഡ് രൂക്ഷമായത്. രണ്ടുവർഷം മുൻപ് ഷൂട്ട് ചെയ്തത് മുഴുവൻ ഒഴിവാക്കേണ്ടി വരും.

ആ സിനിമയെ അത്രയും സ്നേഹിക്കുന്നതുകൊണ്ടാണ് ഇതുവരെ ചിത്രീകരിച്ച ഒഴിവാക്കേണ്ടി വരുന്നത്. ബറോസ് അഭിനയിച്ചിരുന്ന കുട്ടിക്ക് വരാൻ ബുദ്ധിമുട്ടുണ്ടായി. നേരത്തെ അഭിനയിച്ച പലരും 2 വർഷം കൊണ്ട് വളർന്നു. വിദേശത്തുള്ള ചിലർക്ക് വരാൻ കഴിയാത്ത സാഹചര്യമുണ്ട്. നിലവിൽ ചിത്രീകരിച്ചത് അത്രയും കളയുക ആണ്. ഇന്ത്യയിലെ ആദ്യ 3D ചിത്രമായി മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമ സംവിധാനം ചെയ്യുന്നത്.. ടൈറ്റിൽ കഥാപാത്രമായ ബാറോസ് അവതരിപ്പിക്കുന്നത് മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവനാണ് ക്യാമറ.

Leave a Comment

Your email address will not be published.

Scroll to Top