നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ പങ്ക് തെളിയിച്ചു ക്രൈംബ്രാഞ്ച്. ചെന്നൈയിലുള്ള കാവ്യ തിരിച്ചെത്താൻ വേണ്ടി ക്രൈംബ്രാഞ്ച്!!

നടിയെ ആക്രമിച്ച സംഭവത്തി നൂലാമാലകളിൽ ആണ് ഇപ്പോഴും ദിലീപ്. ഇപ്പോൾ കേസിൽ നിർണായകമായ ചില വിവരങ്ങൾ ഒക്കെയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും പങ്കുണ്ടെന്ന് അന്വേഷണ സംഘം ഹൈക്കോടതിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശേഖരിച്ച് തെളിവുകളിൽ നിന്നും നിർണായക വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ ആണ് ചോദ്യം ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.കാവ്യയുടെ പങ്ക് സംബന്ധിച്ച് സുരാജ് ശരത്തിനോട് പറയുന്നുണ്ടെന്നാണ് പോലീസ് ഹൈക്കോടതിയിൽ പറയുന്നത്.

ഇതിൻറെ ഭാഗമായി ശരത് സുരാജ് എന്നിവരുടെ ശബ്ദം പരിശോധിക്കുകയും ചെയ്യണം. നിലവിൽ കാവ്യ ചെന്നൈയിൽ ആണ് ഉള്ളത്. അടുത്ത ആഴ്ച മാത്രമെ ചെന്നൈയിൽ നിന്ന് തിരിച്ചെത്തുയുള്ളു. തിരിച്ചെത്തിയാൽ ഉടൻ തന്നെ കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് പോലീസ് പറയുന്നത്. നടി ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപും അഭിഭാഷരനും നിരവധി തവണ കണ്ടതിൻറെ തെളിവുകളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അഭിഭാഷകൻ നടത്തുന്ന സംഭാഷണത്തിലൂടെയാണ് ദൃശ്യങ്ങൾ ദിലീപ് കണ്ടിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തത്.

സഹോദരീ ഭർത്താവായ സുരാജിന്റെ ഫോണിൽ നിന്നും ദിലീപ് അഭിഭാഷകനോട് നടത്തുന്ന സംഭാഷണവും പോലീസ് ഹാജരാക്കിയിട്ടുണ്ട്. 2019 ഡിസംബർ 19ന്റെ സംഭാഷണമാണ് അന്വേഷണസംഘം ഹാജരാക്കുന്നത്. കാവ്യാമാധവന് പങ്കുണ്ടോയെന്ന് അറിഞ്ഞതോടെ ഞെട്ടലിലാണ് ആരാധകർ. ആരാധകർക്ക് മുൻപിൽ എന്നും പാവം കുട്ടി ഇമേജിലായിരുന്നു കാവ്യ മാധവൻ ഇരുന്നത്. അപ്പോൾ ഇത്രയും വലിയ ഒരു കാര്യത്തിൽ കാവ്യയ്ക്ക് പങ്കുണ്ട് എന്ന് അറിയുമ്പോൾ എല്ലാവരും അമ്പരന്നു പോകുന്ന ഒരു സാഹചര്യമാണ് കാണുന്നത്.

Leave a Comment