Entertainment

59 മത്തെ വയസ്സിൽ അമ്മയുടെ വിവാഹം നടത്തി കൊടുത്ത മകൾ.. അമ്മയുടെ കൈപിടിച്ചു കൊടുത്ത് മാതൃകയായി പ്രസീത..|The daughter who married her mother at the age of 59

59 മത്തെ വയസ്സിൽ അമ്മയുടെ വിവാഹം നടത്തി കൊടുത്ത മകൾ.. അമ്മയുടെ കൈപിടിച്ചു കൊടുത്ത് മാതൃകയായി പ്രസീത..|The daughter who married her mother at the age of 59

ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടു പോവുകയെന്നു പറയുന്നത് വളരെയധികം വേദന നിറക്കുന്ന ഒരു കാര്യം തന്നെയാണ്. ഒറ്റപ്പെട്ടുപോയ ഒരു അമ്മയ്ക്ക് പുതിയ ഒരു ജീവിതം നൽകിയിരിക്കുകയാണ് ഇവിടെ ഒരു മകൾ. ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പ്രായമായ സമയത്ത് അമ്മ ഒറ്റപ്പെട്ട പോയപ്പോൾ അമ്മയ്ക്കൊരു കൂട്ട് കണ്ടെത്തിയിരിക്കുകയാണ് മകൾ പ്രസീത. പ്രസീതയുടെ അമ്മ രതിയുടെയും കഥകളാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. അമ്മയുടെ വിവാഹം കൈപിടിച്ചു നടത്തിയ പ്രസിതയെ ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ വാനോളം വാഴ്ത്തുകയാണ്. തീർച്ചയായും നല്ലൊരു തീരുമാനം ആണ് ഇത് എന്നും അമ്മയ്ക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല സമ്മാനമാണ് ഇതൊന്നും ഒക്കെയാണ് പ്രേക്ഷകർ പറഞ്ഞു കൊണ്ടിരിക്കുന്നത്.

അമ്മയുടെ 58 മത്തെ വയസ്സിൽ ആയിരുന്നു അച്ഛൻ മരിക്കുന്നത്. പിന്നീട് അമ്മ ഒറ്റപ്പെട്ടു തുടങ്ങിയത് ആയി തനിക്ക് തോന്നിയിരുന്നു. സ്കൂൾ തുറന്നതോടെ താനും ജോലി തിരക്കുകളും മറ്റും ആയി പോയി. അതിനുശേഷം അമ്മയ്ക്ക് തനിക്കും ഒരുപാട് ശ്രദ്ധ കൊടുക്കാൻ സാധിച്ചിരുന്നില്ല. അമ്മ ആശുപത്രിയിൽ ഒക്കെ പോയി നിരവധി മരുന്നുകൾ കഴിക്കാൻ തുടങ്ങി. ഉറങ്ങാൻ വരെ മരുന്നുകൾ കഴിക്കേണ്ട സാഹചര്യത്തിലേക്ക് വന്നപ്പോഴാണ് അമ്മ ഒറ്റപ്പെട്ട് തുടങ്ങി എന്ന് മനസ്സിലായത്. അച്ഛൻ മരിച്ച കുറച്ചുനാൾ കഴിഞ്ഞപ്പോൾ തന്നെ എനിക്ക് ഒരു മോഹമുണ്ടായിരുന്നു അമ്മയ്ക്ക്, ഒരു കല്യാണം നോക്കണം എന്ന്. ആരോടും പറഞ്ഞില്ല മനസ്സിൽ തന്നെ സൂക്ഷിച്ചു. അമ്മ ഒറ്റപ്പെടലിന്റെ വക്കിലാണെന്ന് മനസ്സിലായി തുടങ്ങിയപ്പോഴാണ് ഞാൻ എന്റെ ഭർത്താവിനോട് കാര്യം പറയുന്നത്.

അദ്ദേഹം എനിക്ക് നല്ല പിന്തുണയായിരുന്നു നൽകിയിരുന്നത്. പോകേ ഞങ്ങൾ അങ്ങനെയൊരു തീരുമാനം എടുക്കുകയായിരുന്നു. എന്റെ ഭർത്താവ് തന്നെയാണ് അമ്മയോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞതും അമ്മയെ കൊണ്ട് സമ്മതിപ്പിച്ചത് ഒക്കെ. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്ന അമ്മമാർക്ക് ഒക്കെ ഇതുപോലെ ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്നാണ് പലരും സാമൂഹികമാധ്യമങ്ങളിൽ കമന്റുകൾ ആയി പറയുന്നത്. മികച്ച ഒരു തീരുമാനം തന്നെയാണ് ഇത് എന്നും ആളുകൾ പറയുന്നുണ്ട്.
Story Highlights:The daughter who married her mother at the age of 59

59 മത്തെ വയസ്സിൽ അമ്മയുടെ വിവാഹം നടത്തി കൊടുത്ത മകൾ.. അമ്മയുടെ കൈപിടിച്ചു കൊടുത്ത് മാതൃകയായി പ്രസീത..|The daughter who married her mother at the age of 59

Most Popular

To Top