Entertainment

മഴയെ ഗൗനിക്കാതെ എനിക്ക് ആദ്യത്തെ സൂപ്പർഹിറ്റ് തന്നതിന് നന്ദി. സബാഷ് ചന്ദ്രബോസിന്റെ വിജയത്തെ കുറിച്ച് സംവിധായാകൻ.|The director shared his happiness about the success of Sabash Chandra Bose movie.|

മഴയെ ഗൗനിക്കാതെ എനിക്ക് ആദ്യത്തെ സൂപ്പർഹിറ്റ് തന്നതിന് നന്ദി. സബാഷ് ചന്ദ്രബോസിന്റെ വിജയത്തെ കുറിച്ച് സംവിധായാകൻ.|The director shared his happiness about the success of Sabash Chandra Bose movie.|

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തി തീയേറ്ററുകളിൽ വലിയ വിജയത്തോടെ പ്രദർശനം തുടരുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസ്. മഴയെ പോലും അവഗണിച്ചു തീയേറ്ററിൽ നിരവധി ആളുകളാണ് ഈ ചിത്രം കാണാൻ വേണ്ടി എത്തിയത്. ചിത്രം കണ്ടിറങ്ങിയവർ എല്ലാം ഒരുപോലെ പറയുന്നു, കുഞ്ഞിരാമായണതിനു ശേഷം ഇത്രയും നല്ലൊരു സിനിമ കണ്ടിട്ടില്ല എന്ന്. സംവിധായകൻ വി സി അഭിലാഷ് എന്ന ചിത്രത്തിലൂടെ നിരൂപക പ്രശംസ നേടിയ സംവിധായകനാണ് വി സി അഭിലാഷ്. അഭിലാഷിന്റെ ആദ്യ സൂപ്പർ ഹിറ്റ് കൂടിയാണ് സബാഷ് ചന്ദ്രബോസ്.

ഇപ്പോൾ അദ്ദേഹം നന്ദി അറിയിച്ചിരിക്കുകയാണ് എല്ലാവരോടും. ” നന്ദി മഴയെ അവഗണിച്ച് കുടുംബത്തെ കൂടെ കൂട്ടി തീയേറ്ററുകളിലെത്തി ആർത്തുചിരിച്ചു. എന്റെ ചന്ദ്രബോസിനെ നെഞ്ചോട് ചേർത്ത് നമ്മുടെ സബാഷ് ചന്ദ്രബോസ് ആകിയതിന്. എനിക്ക് ആദ്യത്തെ സൂപ്പർഹിറ്റ് തന്നതിന്. ഇങ്ങനെയാണ് വി സി അഭിലാഷ് പറയുന്നത്. ആളൊരുക്കം എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് അഭിലാഷ്. സബാഷ് ചന്ദ്രബോസ് എന്ന ചിത്രം ഒരു പഴയ കാലഘട്ടത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് തീയേറ്ററിൽ എത്തിയത്. ചിത്രം കണ്ടവരെല്ലാം ഒരേപോലെ പറഞ്ഞ ഒരു കാര്യം കുഞ്ഞിരാമായണം എന്ന ചിത്രത്തിനെയാണ് ഈ സിനിമ ഓർമിപ്പിച്ചത് എന്നാണ്.

കാരണം ആ കാലഘട്ടങ്ങളിൽ നിന്നുള്ള ഒരു ചിത്രം തന്നെയായിരുന്നു ചന്ദ്രബോസും. ഒരു ടിവി കാരണം ഉണ്ടാക്കുന്ന ചില പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത് എന്ന് ട്രെയിലറിലൂടെ മനസ്സിലാക്കാൻ സാധിച്ചിരുന്നു. ഇതുതന്നെയായിരുന്നു സബാഷ് ചന്ദ്രബോസിന്റെ വിജയം. സജിത്ത് പുരുഷനാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചെറിയൊരു സിനിമയാണ് ഇതെന്ന് ആദ്യം തന്നെ വിഷ്ണു ഉണ്ണികൃഷ്ണൻ പറയുകയും ചെയ്തിരുന്നു. വലിയ പ്രതീക്ഷകളുടെ ഭാരം ഒന്നുമില്ലാതെ തീയേറ്ററുകളിലെത്തിയ ചന്ദ്രബോസ് പക്ഷേ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള ഒരു വസന്തമായിരുന്നു തീയേറ്ററുകളിൽ പ്രേക്ഷകർക്കു വേണ്ടി കാത്തു വച്ചിരുന്നത്.

അതുകൊണ്ടുതന്നെ ചിത്രത്തെ പ്രേക്ഷകർ നെഞ്ചോടു ചേർക്കുകയായിരുന്നു ചെയ്തത്. ഈ ചിത്രത്തിന്റെ വിജയം ഓരോ പ്രേക്ഷകർക്കും നൽകിയത് വലിയ സന്തോഷം തന്നെയായിരുന്നു. ചെറിയ സിനിമകളും പ്രേക്ഷകർ സ്വീകരിക്കുമെന്ന് മികച്ച പ്രമേയം മാത്രം മതി എന്നും തെളിയിച്ചു തരികയായിരുന്നു സബാഷ് ചന്ദ്രബോസ്. ഈ സിനിമയെ പ്രേക്ഷകർ നെഞ്ചിലേറ്റിയതിന്റെ ആധാരം എന്നും മികച്ച പ്രമേയമുള്ള ഏതു സിനിമയും പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ് എന്നും പ്രേക്ഷകർ കാണിച്ചു തരികയായിരുന്നു.
Story Highlights:The director shared his happiness about the success of Sabash Chandra Bose movie.

മഴയെ ഗൗനിക്കാതെ എനിക്ക് ആദ്യത്തെ സൂപ്പർഹിറ്റ് തന്നതിന് നന്ദി. സബാഷ് ചന്ദ്രബോസിന്റെ വിജയത്തെ കുറിച്ച് സംവിധായാകൻ.|The director shared his happiness about the success of Sabash Chandra Bose movie.|

Most Popular

To Top