അയ്യർ 100 കോടി ക്ലബ്ബിൽ ഇടം നേടയില്ലെങ്കിൽ പാതിമീശ വടിക്കുമെന്ന് ആരാധകൻ.ചിത്രം കണ്ടശേഷം പാതിമീശ വടിച്ചു ആരാധകൻ.!!

ഓരോ മമ്മൂട്ടി ആരാധകരും വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം ആയിരുന്നു സിബിഐ ബ്രെയിൻ എന്ന ചിത്രം.

സ്വർഗ്ഗചിത്രയും എസ് എൻ സ്വാമിയും കെ മധുവും ഒക്കെ വീണ്ടും ഒരുമിച്ചപ്പോൾ വളരെ മികച്ചതായി വലിയ വിജയം നേടുന്നതും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയ സമയത്ത് ലെവിൻ ജോർജ് എന്ന ആരാധകൻ പറയുന്ന വാക്കുകളാണ് ശ്രദ്ധനേടിയത്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടും എന്നായിരുന്നു ലെവിൻ ജോർജ് പറഞ്ഞത്.

സിബിഐ ഫൈവ് ടീസർ പങ്കുവെച്ചുകൊണ്ട് ആണ് ഇയാൾ ഇങ്ങനെ പറഞ്ഞത്. ഇത് വെറും ടീസർ അല്ല,100 കോടി ക്ലബ്ബിൽ ഇടം നേടാൻ പോകുന്ന ചിത്രത്തിലെ ടീസർ ആണ് ഇത്.100 കോടി നേടിയില്ലെങ്കിൽ എന്റെ പാതി മീശ വടിച്ച് ഫോട്ടോ ഞാൻ ഇട്ടേക്കാം. സ്ക്രീൻ ഷോട്ട് എടുത്തൊ.?മൈക്കിൾ അപ്പനെക്കാൾ ഒരുപാട് മുകളിലായിരിക്കും അയ്യർ. ഇങ്ങനെ കമന്റ് ചെയ്തിരുന്നു. ചിത്രം 100 കോടി കയറില്ലെങ്കിൽ പാതി മീശ വടിക്കുമെന്ന് ഉറപ്പിച്ചു കമന്റുകളിലൂടെയും പറഞ്ഞിരുന്നു.

സിനിമ റിലീസ് ആയ പിന്നാലെ പാതി മീശയും വടിച്ചിരിക്കുകയാണ് ആരാധകർ. ചിത്രത്തിന് ലഭിക്കുന്നത് സമ്മിശ്രമായ പ്രതികരണമാണ്. ഇതിനെ തുടർന്ന് ലെവിൻ പാതി മീശ വടിച്ചു. പാതി മീശ വടിച്ച ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്തിരിക്കും എന്നും ഇയാൾ ചിത്രത്തിന് കുറിപ്പായി എഴുതിയിട്ടുണ്ട്.

മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ ആണ് ഉള്ളത്. മാളവിക മേനോൻ, അൻസിബ ഹസൻ, സ്വാസിക, ആശ ശരത് തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിന് ഉള്ളത്. അതോടൊപ്പം ജഗതി ശ്രീകുമാറിന്റെ ഒരു തിരിച്ചുവരവായി ആണ് ആളുകൾ വിചാരിക്കുന്നത്.

Leave a Comment