നിരവധി ആരാധകരുള്ള ഒരു താരമാണ് കെജിഎഫ് നായകനായ യാഷ്. യാഷിനു കേരളത്തിലും നിരവധി ആരാധകരാണ് ഉള്ളത്.

ടിവി സീരിയലുകളിലും മറ്റും അഭിനയിച്ച ഒരു പാരമ്പര്യം കൂടി യാഷിന് പറയാനുണ്ട്. നിരവധി ആരാധകരുള്ള യാഷിന്റെ പുതിയൊരു റെക്കോർഡ് ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കന്നഡ ഇൻഡസ്ട്രിയിലെ ആദ്യത്തെ 50 കോടി ക്ലബ് മുതൽ 1000 കോടി ക്ലബ് വരെ യാഷിന്റെ പേരിലാണ് എന്നതാണ് അറിയാൻ സാധിക്കുന്നത്.

മറ്റൊരു ഇൻഡസ്ട്രിയിൽ ആർക്കും അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണ് റോക്കിങ് സ്റ്റാർ യാഷിനുള്ളത് എന്ന് പറയണം. കഠിനാധ്വാനം കൊണ്ട് സിനിമയോടുള്ള അങ്ങേയറ്റത്തെ ഇഷ്ടം കൊണ്ട് യാഷ് ഇങ്ങനെയൊരു നേട്ടം സ്വീകരിച്ചത്. തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യം തന്നെയാണ് ഇത് എന്ന് പറയേണ്ടിയിരിക്കുന്നു.

500 രൂപ ദിവസ വേതനത്തിന് ആയിരുന്നു സീരിയലുകളിൽ യാഷ് അഭിനയിച്ചിരുന്നത് എന്ന് അദ്ദേഹം തന്നെ തുറന്നുപറയും ചെയ്തിട്ടുണ്ട്. മറ്റൊരു നടന് അവകാശപ്പെടാൻ സാധിക്കാത്ത ഈ വിജയം അദ്ദേഹത്തിൻറെ കൈകളിൽ സുരക്ഷിതം. തൻറെ ആരാധകരെ എന്നും ഹൃദയത്തോട് ചേർത്ത് നിർത്തുന്ന വ്യക്തി കൂടിയാണ് യാഷ് എന്ന് പറയേണ്ടിയിരിക്കുന്നു.