ഭക്തിയുള്ള ഹിന്ദു പെൺകുട്ടികൾ ബീഫ് കഴിക്കണം എന്ന് അറിയിക്കാനാണ് ഉദ്ദേശം.! ഹൃദയത്തിലെ ഗാനത്തെ വിമർശിച്ച പോസ്റ്റ്‌.!!

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രമാണ് ഹൃദയം.

ചിത്രത്തിന് വലിയ തോതിൽ തന്നെ പ്രശംസയും അംഗീകാരവും ലഭിക്കുകയും ചെയ്തു. തിയേറ്ററുകളിലും ഓടിട്ടിയിലും എല്ലാം വലിയതോതിൽ തന്നെ വിജയം നേടിയ ചിത്രം.

ഇപ്പോൾ ചിത്രത്തിലെ ചില രംഗങ്ങൾ ആണ് രാഷ്ട്രീയപരമായ ചിലർ ചൂണ്ടിക്കാണിക്കുന്നത്. ഹൃദയം സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു രംഗമാണ്. രംഗത്തെ കുറിച്ചാണ് പറയുന്നത്. ചിത്രത്തിലെ നായികാ നായകന്മാരായ നിത്യയും അരുണും പൊറോട്ടയും ബീഫും ഒരു ഹോട്ടലിൽ ഇരുന്ന് കഴിക്കുന്നതാണ് ചിത്രത്തിലെ രംഗം. ഈ രംഗത്തിന് എതിരെയാണ് തീവ്രഹിന്ദുത്വ പേജുകളിൽ നിന്നും വിദ്വേഷം പ്രചാരം ഇപ്പോൾ എത്തിയിരിക്കുന്നത്. രാകേഷ് എന്ന വ്യക്തിയുടെ പ്രൊഫൈലിൽ വന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

വിഘാതമായ കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.. മലയാളസിനിമയെ ഹൃദയത്തിൽ സ്ലോ മോഷനിൽ നടന്നു വരുന്ന ഹിന്ദു നായകനും നായികയും ത്യാഗരാജന്റെ ശ്രീരാമ കീർത്തനം ആയി നഗുമോ പശ്ചാത്തല സംഗീതമായി കേൾപ്പിച്ച് ബീഫ് കഴിക്കുന്നു. വൃത്തികെട്ട ഒരു സെക്യുലർ,( മുസ്ലിം ക്രിസ്ത്യൻ) നൽകുന്ന ബീഫ്. ഭക്തിയുള്ള ഹിന്ദു പെൺകുട്ടികൾ ബീഫ് കഴിക്കണം എന്ന് അറിയിക്കാനാണ് ഉദ്ദേശം. ഇങ്ങനെയാണ് ചിത്രത്തിലെ വീഡിയോ പങ്കുവെച്ചുകൊണ്ട് രാകേഷ് കുറിച്ചത്. ഹൃദയം സിനിമയിലെ തട്ടുകട മുൻപേ തന്നെ പല സോഷ്യൽ മീഡിയ പേജുകളിലും ചർച്ചയായിരുന്നു.

അരുണിന്റെ സുഹൃത്തായ ആൻറണി താടിക്കാരൻ എന്ന കഥാപാത്രം സ്റ്റാളിൽ നിന്നും ചായ കുടിക്കുന്നതും ഇവിടെ സദാചാരക്കാർ ഒന്നും ഇല്ലല്ലോ എന്ന ഡയലോഗ് പറഞ്ഞതുമൊക്കെ സിനിമയ്ക്കുശേഷം വലിയതോതിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. കുറുപ്പിനെ താഴെയായി പലതരത്തിലുള്ള വിമർശനങ്ങളും വരുന്നുണ്ട്. കേരളം കാശ്മീർ പോലെ ആകും എന്നൊക്കെയാണ് കമൻറുകൾ വരുന്നത്. ഇത്രയും മികച്ച ഒരു സിനിമയിലെ ഒരു രംഗം മാത്രം എടുത്തു കൊണ്ട് ഇങ്ങനെയൊക്കെ പറയുന്നത് ഒട്ടും ശരിയല്ല എന്നും ആളുകൾ പറയുന്നു.

Leave a Comment

Your email address will not be published.

Scroll to Top