പ്രമുഖ സീരിയൽ നടി ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ. |The leading serial actress is in critical condition due to heart disease

പ്രമുഖ സീരിയൽ നടി ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ. |The leading serial actress is in critical condition due to heart disease

സീരിയലുകളിലെ നിറസാന്നിധ്യമായിരുന്നു ഒരു നടിയാണ് ജോളി ഈശോ. അമ്മായിയമ്മ റോളുകളിലും വില്ലത്തി കഥാപാത്രങ്ങളിലും ഒക്കെ തിളങ്ങി നിന്ന് ജോളി നാടകത്തിൽ നിന്നുമാണ് തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. സഹോദരിക്ക് പകരക്കാരിയായി ആയിരുന്നു നാടകത്തിലാദ്യമായി എത്തിയത്. പിന്നീട് അങ്ങോട്ട് മികച്ച കഥാപാത്രങ്ങൾ ആയിരുന്നു ജോളിയെ തേടിയെത്തിയത്. നന്ദനം എന്ന ചിത്രത്തിലെ രേവതിയുടെ കൂട്ടുകാരിയായി എത്തിയ കഥാപാത്രം അത്ര പെട്ടെന്ന് പ്രേക്ഷകർ മറന്നു പോകുന്നതല്ല. നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട് ജോളി. നടിയെക്കുറിച്ചുള്ള ഒരു വേദനിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം ശ്രദ്ധ നേടുന്നത്.

ഇപ്പോൾ ഗുരുതരമായ ഒരു രോഗാവസ്ഥയെ തുടർന്ന് സഹായം ആവശ്യമുള്ള ഒരു അവസ്ഥയിലാണ് നടി ജോളീ എന്നാണ് അറിയുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണം ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ് എന്നും സുമനസ്സുകളുടെ സഹായം തേടുകയാണ് എന്നുമൊക്കെയുള്ള തരത്തിലാണ് വാർത്തകൾ വരുന്നത്. ഈ വാർത്തകൾ സത്യമാണ് എന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. അത്താരത്തിന്റെ സീരിയൽ മേഖലയിലുള്ള സുഹൃത്തുക്കൾ പോലും ഈ വാർത്ത കേട്ട് അംബര എന്തുകൊണ്ടാണ് നടി കാര്യം ആരോടും പറയാതിരുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. നിലവിൽ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത സുന്ദരി എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ ആശുപത്രിയിലാണ് എന്ന വിവരമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

നിരവധി നാടകങ്ങളിലും സീരിയലുകളിലും സിനിമകളിലും ഒക്കെ അഭിനയിച്ച നടിയുടെ ഇപ്പോഴത്തെ അവസ്ഥ പ്രേക്ഷകരെയും വേദനിപ്പിക്കുകയാണ്. അഭിനയകാലയളവ് കഴിയുമ്പോള്‍ പലപ്പോഴും താരങ്ങൾ അനുഭവിക്കുന്നത് വലിയ തോതിലുള്ള വേദനകളാണ്. സീരിയൽ മേഖലയിലുള്ളവർ പൊതുവേ ദിവസ ശമ്പളക്കാരാണ് എന്ന് പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ളവർക്ക് വലിയ സമ്പാദ്യങ്ങൾ ഒന്നും ഉണ്ടായിരിക്കില്ല എന്നും, സഹജീവികൾക്ക് ഒരു ബുദ്ധിമുട്ട് വരികയാണെങ്കിൽ അവർ നന്നായി കഷ്ടപ്പെടുമെന്ന് ഒക്കെ ചിലർ പറഞ്ഞിട്ടുണ്ട്. അത്തരം അവസ്ഥ തന്നെയാണ് ഇപ്പോൾ ജോളിയുടേതും എന്നാണ് മനസ്സിലാകുന്നത്
Story Highlights: The leading serial actress is in critical condition due to heart disease