Entertainment

24 മണിക്കൂർ മാത്രം ഡോക്ടർമാർ ആയുസ്സ് പറഞ്ഞ പെൺകുട്ടി, ഇന്ന് ആസിഫ് അലിയുടെ നായിക, കൂമൻ ചിത്രത്തിലെ നായികയുടെ ആരെയും ഞെട്ടിപ്പിക്കുന്ന ജീവിതം.|The life of the girl who was given only 24 hours by the doctors, today the heroine of Asif Ali, the heroine of Kooman movie

ഏറ്റവും അടുത്ത് റിലീസ് ചെയ്ത് തീയേറ്ററുകളിൽ വലിയ സ്വീകാര്യത നേടുന്ന ചിത്രമാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത കൂമൻ എന്ന ചിത്രം. ആസിഫ് അലി പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ നായികയായി എത്തിയ ഹന്ന കോശി റെജിയെ അത്രപെട്ടെന്ന് ആരും മറന്നു പോകില്ല. വളരെ മികച്ച പ്രകടനമാണ് ചിത്രത്തിൽ താരം നടത്തിയിരിക്കുന്നത് സിനിമ കണ്ടവർക്ക് മനസ്സിലാക്കാൻ സാധിക്കും കഥയുടെ ഗതിയെ തന്നെ കൊണ്ടുപോകുന്നത് ഹന്നയുടെ കഥാപാത്രമാണ് എന്നത്. വളരെ മികച്ച പ്രകടനമാണ് ചിത്രത്തിൽ താരം കാഴ്ച വെച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ താരത്തിന് പറയാനുള്ളത് ഒരു അതിജീവനത്തിന്റെ കഥയാണ് തന്റെ ജീവിതത്തെ കുറിച്ചുള്ള ഹന്നയുടെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ജോഷ് ടോക്സിലൂടെ ആണ് തന്റെ ജീവിതത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത് . താൻ ജനിച്ച സമയത്ത് ഡോക്ടർമാർ തന്റെ ആയുസ്സ് ആയി പറഞ്ഞിരുന്നത് 24 മണിക്കൂറും മാത്രമാണ്. തന്നെ കയ്യിൽ കൊടുത്തതിനുശേഷം അമ്മയോട് ഡോക്ടർ അന്ന് പറഞ്ഞത് ഈ കുഞ്ഞിനെ വേണ്ട എന്നായിരുന്നു. ഞാനൊരു പ്രമേച്വർ ബേബി ആയിരുന്നു. ആറുമാസം മാത്രം പ്രായമുള്ളപ്പോൾ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പുറത്തുവന്ന ഒരു കുഞ്ഞ്. ആദ്യസമയത്ത് ഞാൻ കരയുക പോലും ഉണ്ടായിരുന്നില്ല. ജീവനുണ്ടെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് ഞാൻ തിരിച്ച് ജീവിതത്തിലേക്ക് വരുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. ഇനി ഞാൻ തിരിച്ച് ജീവിതത്തിലേക്ക് വരികയാണെങ്കിൽ പോലും എന്തെങ്കിലും അംഗവൈകല്യങ്ങളോ പ്രശ്നങ്ങളും ഉണ്ടാകും എന്ന് ഡോക്ടർ മാതാപിതാക്കളോട് പറഞ്ഞിരുന്നു.

എന്നാൽ അവരുടെ ആഗ്രഹം സാധാരണ കുഞ്ഞുങ്ങളെ പോലെ ഞാൻ ഓടി നടക്കണം എന്നത് തന്നെയായിരുന്നു. പക്ഷേ ഞാൻ ഈ ജീവിതത്തെ അതിജീവിച്ച് വരികയാണ് ചെയ്തത്. ഇപ്പോഴും എന്റെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ഞാൻ അക്കാര്യം വീട്ടിൽ പറയുകയാണെങ്കിൽ അപ്പോൾ എന്നോട് വീട്ടിൽ നിന്നും പറയുന്ന കാര്യം എന്നത് നീ എന്തിനാണ് ഈ കാര്യത്തിന് വിഷമിക്കുന്നത്. ഇതിലും വലിയ പ്രശ്നങ്ങളിൽ നേരിട്ട് ഇവിടെ വരെ എത്തിയവളല്ലേ നീ എന്നതാണ് അപ്പോഴൊക്കെ ഞാനും ചിന്തിക്കും അതെത്ര സത്യമാണെന്ന്. ഇങ്ങനെയായിരുന്നു ഹന്നയുടെ വാക്കുകൾ. ഈ വാക്കുകൾ പല പെൺകുട്ടികൾക്കും വലിയൊരു പ്രചോദനം തന്നെയാണ് നൽകുന്നത്.
Story Highlights: The life of the girl who was given only 24 hours by the doctors, today the heroine of Asif Ali, the heroine of Kooman movie

24 മണിക്കൂർ മാത്രം ഡോക്ടർമാർ ആയുസ്സ് പറഞ്ഞ പെൺകുട്ടി, ഇന്ന് ആസിഫ് അലിയുടെ നായിക, കൂമൻ ചിത്രത്തിലെ നായികയുടെ ആരെയും ഞെട്ടിപ്പിക്കുന്ന ജീവിതം.|The life of the girl who was given only 24 hours by the doctors, today the heroine of Asif Ali, the heroine of Kooman movie

Most Popular

To Top