റോബോട്ടിക് ക്യാമറക്ക് മുന്നിൽ മമ്മൂക്കയുടെ ആക്ഷന്‍ അഴിഞ്ഞാട്ടം; ഭീഷ്മപര്‍വ്വം മേക്കിങ് വീഡിയോ

മമ്മൂട്ടി നായകനായി എത്തിയ അമൽ നീരദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മപർവ്വം.

ഒരുപാട് പ്രത്യേകതയോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രം റിലീസ് ആകുന്നതിനു മുൻപ് മലയാള സിനിമയുടെ രണ്ട് അത്ഭുത പ്രതിഭകളാണ്. മലയാള സിനിമയ്ക്ക് നഷ്ടമായ പ്രതിഭകളായ നെടുമുടി വേണു, കെ പി എസി ലളിതയും ഒരുമിച്ചു ചിത്രത്തിൽ എത്തി എന്നുള്ള പ്രത്യേകത ചിത്രത്തിലുണ്ടായിരുന്നു. ഇവരുടെ മരണശേഷമാണ് ചിത്രം റിലീസായത് അതുകൊണ്ടുതന്നെ ഇവരെ കണ്ടപ്പോൾ എല്ലാവർക്കും ഒരു വേദനയായിരുന്നു.

ചിത്രത്തിലെ മറ്റൊരു പ്രത്യേകതയായി ഇപ്പോൾ ആളുകൾ പറയുന്നത്, ചിത്രത്തിൽ ഒരു ഫൈറ്റ് സീനിലും ഡ്യൂപ്പിനെ വയ്ക്കാതെ മമ്മൂക്ക ഓരോ സീനിലും പ്രത്യക്ഷപ്പെടുന്നത് എന്നാണ്. ചിത്രത്തിലെ ഡിലീറ്റ് ചെയ്ത ചില രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മികച്ച ചില രംഗങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ രംഗങ്ങളൊക്കെ ഭീഷ്മയിൽ നിന്നും ഡിലീറ്റ് ചെയ്തതാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങിൽ നിൽക്കുകയാണ്. വീഡിയോയിൽ മമ്മൂക്കയെ കാണാൻ സാധിക്കുന്നുണ്ട്.

വർഷങ്ങൾക്കു ശേഷമുള്ള ഒരു തിരിച്ചു വരവ് തന്നെയാണ് ഇത് എന്നാണ് ആരാധകർ പറയുന്നത്. മമ്മൂട്ടിയുടെ ഒരു ശക്തമായ തിരിച്ചുവരവാണ് ഭീഷ്മ എന്ന ചിത്രം എന്ന് അടിവരയിട്ട് ഉറപ്പിക്കാൻ സാധിക്കുന്നുണ്ട്. ചിത്രത്തിലെ രംഗങ്ങളാണ് ഇപ്പോൾ വീണ്ടും ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഇത്രയും നല്ല രംഗങ്ങൾ എന്തിനാണ് ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്തത് എന്നാണ് ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ വമ്പൻ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ തന്നെ ചിത്രം നേടിയ കളക്ഷൻ ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

Leave a Comment

Your email address will not be published.

Scroll to Top