കിടിലൻ മേക്ക് ഓവറിൽ കാവ്യയുടെ അധികം ആരും കാണാത്ത ചിത്രങ്ങൾ വൈറൽ.

ഒരുകാലത്ത് മലയാള സിനിമയിൽ വളരെയധികം താരമൂല്യമുള്ള ഒരു നടിയായിരുന്നു കാവ്യാ മാധവൻ. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിൽ കാവ്യ ഉണ്ടാവും എന്നതാണ് സത്യം.

വിടർന്ന കണ്ണുകളും നീണ്ട മുടിയും ഉള്ള നാടൻ സൗന്ദര്യത്തിൽ ഉദാഹരണമായിരുന്നു കാവ്യാ മാധവൻ. ആരാധകരുടെ പ്രിയപ്പെട്ട ഒരു നടി തന്നെയായിരുന്നു കാവ്യ മാധവൻ എന്ന് നിസ്സംശയം പറയാൻ സാധിക്കും. നിരവധി സിനിമകളിൽ അഭിനയിച്ചതിനു ശേഷമാണ് സിനിമ ജീവിതത്തിൽ നിന്നും ഒരു വലിയ ഇടവേള എടുത്തത്. ഇപ്പോൾ ദിലീപുമായുള്ള വിവാഹത്തിന് ശേഷം താരം കുടുംബ ജീവിതം നയിച്ചു കൊണ്ടിരിക്കുകയാണ് മകൾ മഹാലക്ഷ്മിയുടെ തിരക്കുകളുമായി തിരക്കിലുമാണ് കാവ്യ.

സിനിമയിൽ നിലനിന്നിരുന്ന കാലത്ത് തന്നെ നിരവധി ആരാധകരെ നേടിയ കാവ്യ കൂടുതലായും പ്രത്യക്ഷപ്പെട്ടിട്ടുള്ളത് നാടൻ വേഷങ്ങളിൽ തന്നെയായിരുന്നു. അതായിരുന്നു മലയാളികൾക്ക് കാവ്യയൊടെ ഒരുപിടി ഇഷ്ടം കൂടാനുള്ള കാര്യം. എന്നാലിപ്പോൾ കാവ്യയുടെ അധികമാരും കാണാത്ത ഒരു ഫോട്ടോ ഷൂട്ട് വീഡിയോ ആണ് സോഷ്യൽ മാധ്യമങ്ങളിലെല്ലാം വൈറൽ ആയി മാറുന്നത്. ജീൻസും ടോപ്പും ഒക്കെ അണിഞ്ഞാണ് എത്തുന്നത്.

ക്രോപ്പ് ചെയ്ത മുടിയിലാണ് ചിത്രത്തിൽ താരം എത്തിയിരിക്കുന്നത്. ഒരു പഴയ ചിത്രം ആണ്. കാവ്യയുടെ ഫാൻസ് പേജ് കൂടിയാണ് ഇപ്പോൾ ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത്. കൊള്ളാമല്ലോ ഈ മേക്ക് ഓവർ എന്നാണ് ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. അധികം മോഡേൺ വേഷങ്ങളിൽ കാവ്യയെ കണ്ടിട്ടില്ലാത്തതുകൊണ്ടു തന്നെ ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുകയാണ് ചെയ്യുന്നത്. അതേസമയം സോഷ്യൽ മാധ്യമങ്ങളിൽ ഒന്നും തന്നെ കാവ്യ സജീവസാന്നിധ്യമല്ല. ഫേസ്ബുക്കിൽ ഇൻസ്റ്റഗ്രാമിൽ ഒന്നും അങ്ങനെ താരം എത്തുകയും ചെയ്യാറില്ല.

Leave a Comment