Entertainment

ആത്മാർത്ഥ പ്രണയത്തിന്റെ മാതൃകയായ റഹ്മാന്റെയും സജിതയുടെയും ഇപ്പോഴത്തെ ജീവിതാവസ്ഥ അറിഞ്ഞു വേദനയോട് പുറംലോകം |The outside world is pained to know the current life situation of Rahman and Sajita, who are models of true love

ഒരു സമയത്ത് കേരളക്കരയെ മുഴുവൻ വളരെയധികം ഞെട്ടിപ്പിച്ച ഒരു സംഭവമായിരുന്നു. ഒരു മുറിയിൽ വീട്ടുകാർ പോലും അറിയാതെ ഒറ്റയ്ക്ക് പ്രണയം പങ്കിട്ട സജിതയുടെയും റഹ്മാന്റെയും കഥ. സ്വന്തം വീട്ടിൽ ആരും അറിയാതെ പത്തു വർഷ കാലത്തോളം സജിതയെ താമസിപ്പിച്ച റഹ്മാനെ പലവിധത്തിൽ പലരും വിമർശിക്കുകയും അതോടൊപ്പം തന്നെ പുകഴ്ത്തുകയും ഒക്കെ ചെയ്തിരുന്നു. ആത്മാർത്ഥ പ്രണയത്തിന്റെ നിറകുടമാണ് റഹ്മാനും സജിതയും എന്ന് ചിലർ പറഞ്ഞപ്പോൾ മറ്റു ചിലർ പറഞ്ഞത് ഇവർക്ക് അത്യാവശ്യമായി നൽകേണ്ടത് ഒരു കൗൺസിലിംഗ് ആണെന്നും മാനസികമായി എന്തോ പ്രശ്നമാണ് ഇരുവർക്കും ഉള്ളതെന്നതായിരുന്നു പ്രതികരണങ്ങൾ ആയി ആളുകളിൽ നിന്ന് വന്നിരുന്നത്.

എങ്കിലും ഇപ്പോൾ ഇരുവരും ഒരുമിച്ച് ജീവിതം സുഖകരമായി മുന്നോട്ടു കൊണ്ടു പോവുകയാണ്. നിയമപരമായി ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു. വളരെയധികം ഭൂകമ്പങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷമുള്ള വിവാഹ ജീവിതത്തിൽ ഇപ്പോൾ ഇവർ ജീവിക്കുന്നത് വളരെ വേദന നിറഞ്ഞ അവസ്ഥയിലാണെന്നാണ് അറിയാൻ സാധിക്കുന്നത്. ആ സമയത്ത് ഇവർക്ക് ജീവിതമാർഗം നൽകാമെന്ന് പറഞ്ഞു കൊണ്ടാണ് നിരവധി ആളുകൾ ആയിരുന്നു രംഗത്ത് വന്നത്. പലതരത്തിലുള്ള വാഗ്ദാനങ്ങൾ അന്ന് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം തന്നെ വാഗ്ദാനങ്ങൾ ആയി മാറുകയാണ് ചെയ്തത്. ഈ വാഗ്ദാനങ്ങൾ എല്ലാം തന്നെ ഇവരുടെ ജീവിതത്തെ വേദനിപ്പിക്കുകയായിരുന്നു ചെയ്തതെന്ന് പറയണം. ഇപ്പോൾ ആരും പാലിക്കാൻ തയ്യാറാകുന്നില്ല. പെയിന്റ് പണിയെടുത്താണ് റഹ്മാൻ ഇപ്പോൾ കഴിയുന്നത്. 500 രൂപയിൽ താഴെയാണ് ഒരു ദിവസം വരുമാനം ലഭിക്കുന്നത്. വളരെ ചെറിയൊരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്. 2000 രൂപയാണ് വാടക.

ഇതിനിടയിൽ സജിതയുടെ കാലിൽ കൊഴുപ്പ് അടിഞ്ഞു കൂടിയത് കൊണ്ട് ചില പ്രശ്നങ്ങൾ വരികയും അതിന് ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തിരുന്നു. ഈ ശസ്ത്രക്രിയ നടത്തിയതോടു കൂടി സാമ്പത്തിക സ്ഥിതി കുറച്ചു കൂടി മോശമായിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇനി മുന്നോട്ട് എന്താ എന്നറിയാത്ത അവസ്ഥയാണ്. സഹായം അത്യാവശ്യമായ ഒരു ഘട്ടവുമാണ്. ബിപിഎൽ കാർഡിലേക്ക് ഇതുവരെ മാറി ലഭിച്ചിട്ടില്ല. അതുപോലെ തന്നെ ഇതുവരെയും ലൈഫ് ലൈൻ പദ്ധതിയുടെ വീടിനും ഒരു തീരുമാനമായിട്ടില്ല. സജിതയ്ക്ക് വയ്യാത്തതു കൊണ്ട് മറ്റ് ജോലികൾ ഒന്നും സജിതയ്ക്ക് ചെയ്യാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ റഹ്മാനെ വൈകുന്നേരം വീട്ടിൽ വരേണ്ട അവസ്ഥയാണ് ഉള്ളത്.
Story Highlights: The outside world is pained to know the current life situation of Rahman and Sajita, who are models of true love

ആത്മാർത്ഥ പ്രണയത്തിന്റെ മാതൃകയായ റഹ്മാന്റെയും സജിതയുടെയും ഇപ്പോഴത്തെ ജീവിതാവസ്ഥ അറിഞ്ഞു വേദനയോട് പുറംലോകം |The outside world is pained to know the current life situation of Rahman and Sajita, who are models of true love

Most Popular

To Top