സോഷ്യൽ മീഡിയ തിരഞ്ഞ പ്രദീഷിന്റെ യഥാർത്ഥ കാമുകി ഇതാണ്. ചിത്രം പങ്കു വച്ചു നൂബിൻ.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നൂബിൻ ജോണി. യഥാർത്ഥ പേരിനേക്കാളും താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് പ്രതീഷ് എന്ന പേരിലാണ്.

കുടുംബ വിളക്ക് എന്ന പരമ്പരയിലെ പ്രദീഷ് എന്ന ആ കഥാപാത്രമായാണ് പ്രേക്ഷകർക്കിടയിൽ താരം കൂടുതലും ശ്രെദ്ധ നേടിയിരുന്നത്. കുടുംബ പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിന്റെ ഇടയിലും താരത്തിന് ആരാധകരേറെയാണ്. സോഷ്യൽ മീഡിയയിലും സജീവം ആണ് താരം. തന്റെ സീരിയൽ വിശേഷങ്ങളും ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും എല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

നിമിഷ നേരം കൊണ്ട് ആണ് ഈ ചിത്രങ്ങൾ ഒക്കെ വൈറലായി മാറുന്നതും. ഇപ്പോഴിതാ പ്രേക്ഷകർക്കിടയിൽ ഇടം പിടിക്കുന്നത് നടൻറെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ്. പ്രണയദിനത്തിൽ പ്രണയിനിക്ക് ഒപ്പമുള്ള ചിത്രമാണ് താരം പങ്കു വെച്ചിരിക്കുന്നത്.. നൂബിന്റെ പ്രണയിനിയുടെ മുഖമൊന്നും കാണിച്ചിട്ടില്ല, കൈകളുടെ ചിത്രം മാത്രമാണ് കാണിച്ചിരിക്കുന്നത്. നൂബിന്റെ കൈയ്യിൽ കൈ കോർത്ത ചിത്രങ്ങൾ. പ്രണയദിനാശംസകളും ചിത്രവും എല്ലാം മീഡിയയിൽ വൈറലായി മാറി.

താരത്തിന് ആശംസയുമായി ആരാധകരും എത്തിയിട്ടുണ്ട്. പരസ്പരം കൈകൾ കോർത്ത് ഇരിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണോ പ്രണയത്തെ പറ്റി നൂബിൻ വാചാലൻ ആയത്. ഇവർക്ക് ആശംസകളുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ആരാണ് നൂബിന്റെ പ്രണയിനി ഉണ്ടെന്നും സീരിയൽ രംഗത്തു നിന്നു തന്നെയാണ് പ്രണയിനി എന്ന രീതിയിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു. അതിനൊന്നും താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ തന്റെ പ്രണയിനിയുടെ കൈകളുടെ ചിത്രം പങ്കു വച്ചു കൊണ്ട് തന്നെയാണ് ഇതിന് മറുപടിയുമായി നൂബിൻ എത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top