കഴിഞ്ഞദിവസം വലിയതോതിൽ ചർച്ചയായ സംഭവമായിരുന്നു നടി നിഖില വിമൽ നടത്തിയ പരാമർശം. ഈ പരാമർശത്തിന്റെ പേരിൽ വലിയതോതിൽ തന്നെ സൈബർ ആക്രമണത്തിന് താരം ഇര ആയിരുന്നു എന്നതാണ് സത്യം.

നമ്മുടെ നാട്ടിൽ പശുവിനെ കൊല്ലുക എന്ന ഒരു നിയമം ഇല്ലന്നും അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ല എന്നൊക്കെയായിരുന്നു ചോദിച്ചത്. ജോ&ജോ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു ഇത്തരത്തിൽ ഒരു ചോദ്യം അവതാരകന്റെ ഭാഗത്തുനിന്നും ഉണ്ടായത്. വലിയതോതിൽ നിഖില വിമൽ സൈബർ ആക്രമണം നേരിട്ടു എങ്കിലും പിന്നീട് ആളുകൾ പറഞ്ഞ ഒരു പേര് അവതാരകന്റെ ആയിരുന്നു.

എന്തിനാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് എന്നായിരുന്നു കൂടുതൽ ആളുകളും ചോദിച്ചിരുന്നത്. സിനിമയുടെ പ്രമോഷന് എത്തുന്നതാണ് എങ്കിൽ സിനിമയെ കുറിച്ച് മാത്രം ചോദിച്ചാൽ പോരെ എന്നും ഒരുപറ്റമാളുകൾ ചോദിച്ചിരുന്നു. ഇപ്പോഴിതാ അവതാരകൻ മനസ്സ് തുറക്കുകയാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ഒരു സിനിമയുടെ പ്രമോഷൻ സമയത്ത് സിനിമയെപ്പറ്റി മാത്രം ചോദിച്ചാൽ പോരെ എന്ന് ചോദിക്കുന്നവർ ഉണ്ടാകും. പക്ഷേ അവർ വന്നിരുന്നു 26 മിനിറ്റ് സിനിമയെപ്പറ്റി മാത്രമാണ് പറയുന്നതെങ്കിൽ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായിരിക്കും.
അങ്ങനെയാണെങ്കിൽ ആരെങ്കിലും ഇന്റർവ്യൂ മുഴുവനായി കാണുമോ.? മാത്രമല്ല നമ്മൾ എന്തെങ്കിലും ഒരു ചെറിയ കണ്ടന്റ് ആയിരിക്കും തമ്പിന് വേണ്ടി ഉപയോഗിക്കുക. അവര് പറയുന്ന എന്തെങ്കിലും ഒരു കാര്യമായിരിക്കും. ഒരു ചെറിയ കണ്ടെന്റ് വേണ്ടി ചിലപ്പോൾ നമ്മൾ പേഴ്സണൽ ചോദ്യങ്ങളൊക്കെ ചോദിച്ചേക്കാം. എല്ലാ ഇന്റർവ്യൂ അങ്ങനെയാണ്. ഓൺലൈൻ മാധ്യമങ്ങൾ മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്. എന്റെ രാഷ്ട്രീയം ആയിരുന്നില്ല. ആര് ഗസ്റ്റായി വന്നാലും അങ്ങനെയൊരു സെക്ഷൻ ഉണ്ട്. റാപ്പിഡ് ഫയർ എന്നാണ് സെക്ഷന്റെ പേര്. കുറെ നാളുകൾക്ക് മുൻപ് ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇതേ ചോദ്യം തന്നെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ റിമി ടോമി ചോദിച്ചിരുന്നു.
അന്ന് റിമി ടോമി യാതൊരു പ്രശ്നവും ഉണ്ടായില്ല. എന്നാൽ ഇന്ന് 2022 ഞാൻ ഈ ചോദ്യം ചോദിച്ചപ്പോൾ ആളുകൾ എന്നെ വിമർശിക്കുകയും ഞാൻ സംഘിയാണെന്ന് പറയുകയും ചെയ്യുന്നു. യാതൊരു അർത്ഥവുമില്ല. എന്റെ രാഷ്ട്രീയം കോൺഗ്രസ് ആണ്. ഞാൻ ഒരു രാഷ്ട്രീയത്തെ വെച്ചു കൊണ്ട് അങ്ങനെ സംസാരിച്ചത് അല്ല എന്നു മനസ്സ് തുറക്കുകയാണ്. സൈബർ ആക്രമണം കാരണം ഇപ്പോൾ റോഡിൽ ഇറങ്ങുന്നത് മാസ്ക് വെച്ചിട്ടാണ്. നേരത്തെ അങ്ങനെ മാസ്ക് ഉപയോഗിക്കുന്നില്ലായിരുന്നു.
ചോദ്യത്തിന് കാരണമായ വീഡിയോ ;
