Entertainment

ബിജു പൗലോസ് വീണ്ടും വരുന്നു..! സന്തോഷവാർത്ത പങ്കുവെച്ച് എബ്രിഡ് ഷൈൻ.|The second part of action hero Biju is coming|

ബിജു പൗലോസ് വീണ്ടും വരുന്നു..! സന്തോഷവാർത്ത പങ്കുവെച്ച് എബ്രിഡ് ഷൈൻ.|The second part of action hero Biju is coming|

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച എബ്രിഡ് ഷൈൻ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു എന്ന ചിത്രം. ഒരു പോലീസുകാരൻ എങ്ങനെ ആകണം എന്ന് പലരും മനസിലാക്കിയ ഒരു ചിത്രം ഇതുതന്നെയായിരിക്കും. ഇതുവരെ നമ്മൾ കണ്ടിട്ടുള്ള പോലീസ് സങ്കൽപങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു പോലീസുകാരനായിരുന്നു ബിജു പൗലോസ് എന്ന പോലീസുകാരൻ. അത്രത്തോളം ഇഷ്ടത്തോടെയാണ് ആ കഥാപാത്രത്തെ പ്രേക്ഷകരും ഏറ്റെടുത്തിരുന്നത് എന്നതാണ് സത്യം. ടിവിയിൽ വന്നാൽ ഇന്നും റിപ്പീറ്റ് വാല്യൂ ഉള്ള ഒരു ചിത്രമാണ് ആക്ഷൻ ഹീറോ ബിജു.

വലിയ സ്വീകാര്യത ആയിരുന്നു ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചിരുന്നത്. ചിത്രത്തിലെ താരങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ആയി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ ആക്ഷൻ ഹീറോ ബിജു ഇഷ്ടപ്പെടുന്ന ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്നതാണ് ആ സന്തോഷവാർത്ത. നിവിൻപോളി ആയിരിക്കും ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുക്കുക. എബ്രിഡ് ഷൈൻ തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗം വരുന്ന വിവരം പുറത്തു വിടുന്നത്. നിവിൻ പോളി തന്നെയായിരിക്കും ചിത്രത്തിൽ നായകനായി എത്തുന്നത്.

എസ്ഐ ബിജു പൗലോസ് വീണ്ടും വരുമ്പോൾ എന്തൊക്കെ പ്രത്യേകതകളാണ് ആ വരവിൽ ഉണ്ടാവുന്നത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്. റിയലസ്റ്റിക് പോലീസ് സിനിമയായി എത്തി ഏറ്റവും വലിയ സ്വീകാര്യത ആയിരുന്നു ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പോളി ജൂനിയർ പിക്ചർസ് വാർത്താക്കുറിപ്പിലാണ് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ളത്. ആരാധകരെ സംബന്ധിച്ചിടത്തോളം ഇതു വലിയ സന്തോഷം നൽകുന്ന കാര്യമാണ്.

നിവിൻപോളി ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കുറച്ചുകാലങ്ങളായി സിനിമയിൽ നിന്നും ഒരു ഇടവേളയിൽ തിരിക്കുകയായിരുന്നു നിവിൻ പോളി. അടുത്ത സമയത്ത് തടി വെച്ച ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത് ഈ പുതിയ ചിത്രത്തിന് വേണ്ടിയാണ്.
Story Highlights:The second part of action hero Biju is coming

Most Popular

To Top