Entertainment

അമ്മ പഠിപ്പിച്ചാലേ മനസിലാകു എന്ന് മകൻ പറയും, ഉർവശി ആണ് അടുത്ത സുഹൃത്ത്. നവ്യ നായർ.

നാലുവർഷം മുൻപ് വനിതയിൽ സൗമ്യ എന്ന മിടുക്കി ആയ ഒരു പെൺകുട്ടിയെ പറ്റി ഒരു കുറിപ്പ് വന്നിരുന്നു.

മാല പൊട്ടിച്ചോടിയ കള്ളന്മാരെ പിന്തുടർന്ന് പിടിച്ച് പോലീസിൽ ഏൽപ്പിച്ച സൗമ്യ അന്ന് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി ഇരുന്നു. എല്ലാവരും സൗമ്യ ആകണം എന്ന് ആഗ്രഹിച്ച നിമിഷം ആണ്. കരുനാഗപ്പള്ളികാരി സൗമ്യ മിടുക്ക് കൊണ്ട് ജീവിതവിജയം കാണിച്ചുകൊടുത്തത്.

ഈ കഥ എഴുതി പൂർത്തിയാക്കിയ എപ്പോഴാണ് തിരക്കഥാകൃത്ത് സുരേഷ് ബാബുവിന് ചിത്രത്തിൽ നവ്യ ആയിരിക്കും ആ കഥാപാത്രത്തെ ചെയ്യാൻ മികച്ചതെന്ന് തോന്നിയത്. അന്ന് നവ്യ മുംബൈയിലാണ്. സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന് പോലും അറിയില്ല. അഭിനയിക്കുമോ എന്ന് ഒരു ഉറപ്പുമില്ല.

സൗമ്യയെ കുറിച്ച് നവ്യ പറയുന്നത് ഇങ്ങനെ.. സൗമ്യയെ പറ്റി താൻ വനിതയിൽ നിന്ന് വായിച്ചറിഞ്ഞു. പക്ഷേ നേരിട്ട് കാണുന്നത് സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതിനുശേഷമാണ്. വളരെ കൂളായി സംസാരിച്ചപ്പോൾ കുറേ അനുഭവങ്ങൾ പറഞ്ഞു. പ്രതിസന്ധികളുടെ സമയത്താണ് പെണ്ണിൻറെ എല്ലാ ജ്വാലയും അവളിലേക്ക് എത്തുക. പ്രതിസന്ധികളിൽ സ്വയം ഉയരാനുള്ള സ്ത്രീയുടെ കഴിവ് തന്നെ ആയിരിക്കും അവരുടെ ഏറ്റവും വലിയ ശക്തി. ഒരു ഡാൻസ് വീഡിയോ റിലീസ് ചെയ്യാൻ തിരുവനന്തപുരത്ത് വന്നപ്പോഴാണ് കഥ പറയാൻ വേണ്ടി സുരേഷ് ബാബുവിന്റെ കോൾ വരുന്നത്.

പരിപാടിയുമായി വരുമ്പോൾ ഇടയ്ക്ക് കഥകളൊക്കെ കേൾക്കാറുണ്ട്. സിനിമയിലേക്ക് ഒരു തിരിച്ചുവരവ് ഞാൻ ആഗ്രഹിച്ചിരുന്നു.. വ്യത്യസ്തമായ ഒരു കഥയും കഥാപാത്രവും ഒക്കെയായിരുന്നു മനസ്സിലുള്ളത്.. സുരേഷ് ബാബു പറഞ്ഞ കഥ എനിക്ക് ഏറെ ഇഷ്ടമായി. ശക്തമായ സ്ത്രീ കഥാപാത്രം. നല്ലൊരു തിരിച്ചുവരവ് അതിലൂടെ സാധ്യമാകുമെന്ന് എനിക്കറിയാമായിരുന്നു. അതിനിടയിൽ കോവിഡ് ഒക്കെ വന്നു. പല സിനിമകളുടെയും കഥകൾ കേട്ടു പക്ഷേ ഞാൻ തൃപ്തിവരാതെ അത് വേണ്ടെന്ന് വെച്ചു.

ഏറെ സന്തോഷമായി അക്ബർ ട്രാവൽസ് കഥ പോലും കേൾക്കാതെ നിർമാണവും ഏറ്റെടുത്തു. ഭർത്താവിനൊപ്പം മുംബൈയിലേക്ക് പോയെങ്കിലും ഞാൻ കേരളവുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നില്ല.. നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട് ഞാൻ എല്ലാ മാസവും കേരളത്തിലെത്തും. ഭർത്താവ് സന്തോഷ് മുംബൈയിലാണ്. മകൻ സായി ഇപ്പോൾ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. മകൻ നന്നായി പഠിക്കും. അതുകൊണ്ട് എനിക്ക് പഠിപ്പിക്കാൻ നടക്കുന്നതിന് ബുദ്ധിമുട്ടൊന്നുമില്ല.

അമ്മ പഠിപ്പിച്ചാലേ മനസിലാകുക എന്നൊക്കെ ഇടക്ക് പറയും. ചിലപ്പോൾ ഞാൻ കൂടെ ഇരിക്കും എന്നും നവ്യ പറയുന്നുണ്ട്. സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട നടി ഉർവശി ആണ്. മഞ്ജു ചേച്ചി അന്നും ഇന്നും പ്രേചോധനമാണ്..എന്ത് കാര്യത്തിനും പോസിറ്റീവായി ഇടപെടുന്ന വ്യക്തിയാണ് മഞ്ജു ചേച്ചി

Most Popular

To Top