Entertainment

കൊമ്പൻ മാർക്ക് പിന്തുണയുമായി താരരാജാവ് ഗോവയിലേക്ക്, മഞ്ഞപടയെ ആവേശത്തിൽ നിർത്താൻ താരരാജാവും.

കൊമ്പൻ മാർക്ക് പിന്തുണയുമായി താരരാജാവ് ഗോവയിലേക്ക് എത്തുകയാണ്.

ദൈവത്തിന്റെ പത്താം നമ്പർ ജേഴ്സി അണിഞ്ഞു ലാലേട്ടൻ ഗോവയിലേക്ക് പോകുന്നു. മലയാളത്തിലെ അഭിമാനമായ കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷ നിമിഷം തന്നെയാണ് ഇത്‌. മലയാളികളുടെ അഭിമാനമായ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഇന്ത്യ ഫൈനലിൽ ഒരിക്കൽ കൂടി എത്തിയിരിക്കുകയാണ്. മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ ഇടം നേടുന്നത്. കഴിഞ്ഞ രണ്ട് തവണയും ഇവർക്ക് കിരീടം നഷ്ടമായത് തൊട്ടുതൊട്ടില്ല എന്ന നിലയ്ക്കാണ്.

ഇത്തവണ ആ കിരീടം തിരിച്ചെടുക്കുമെന്ന് പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. മഞ്ഞപ്പടയെ കൂടുതൽ ആവേശമാക്കി താരരാജാവ് കൂടി എത്തിയിരിക്കുകയാണ്. മാർച്ച് 20ന് ഗോവയിൽ വച്ചാണ് ഫൈനൽ മത്സരം നടക്കുന്നത്. ഗോവയിലേക്ക് കളി കാണുവാനും കൊമ്പന്മാരെ പിന്തുണയ്ക്കാനും ആയി ലാലേട്ടൻ എത്തുന്നുണ്ടെന്നാണ് വാർത്ത. മലയാളികളുടെ സ്വന്തം മോഹൻലാൽ മഞ്ഞപ്പടയുടെ ഭാഗമായതിന്റെ സന്തോഷത്തിൽ ആണ് ആരാധകർ.

മഞ്ഞയോട് വല്ലാത്ത പ്രണയം എന്ന് പറഞ്ഞുകൊണ്ട് വാട്സപ്പ് സ്റ്റാറ്റസുകൾ ഉയരുകയും ചെയ്തിരുന്നു. ലാലേട്ടന്റെ സുഹൃത്തും സംരക്ഷകനുമായ സമീർ ഹംസക്കൊപ്പം ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിഞ്ഞ് നിൽക്കുന്ന ലാലേട്ടൻറെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഐകോണിക്ക് പത്താം നമ്പർ ജേഴ്സി അണിഞ്ഞ് ആണ് താരം എത്തിയത്. ഫൈനലിന് മുൻപ് ആരാധകരുടെ ആവേശം വാനോളം ഉയർത്തിയിരിക്കുന്ന താര രാജാവിന് റെ ഈ ചിത്രം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

ലാലേട്ടനോടൊപ്പം സമീർ ഹംസയും ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിൻറെ ഇൻസ്റ്റഗ്രാം സ്റ്റോറി യിലൂടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രം പുറത്തുവന്നിരിക്കുന്നത്. ഫൈനൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സി ധരിക്കാൻ അനുവാദം ഉണ്ടാവുകയില്ല. ഹൈദരാബാദ് എഫ്സിക്ക് ആയിരുന്നു മഞ്ഞ ജേഴ്സി ധരിക്കാൻ സാധിക്കുക.

Most Popular

To Top