Entertainment

തുടയിലെ മാംസം കട്ട് ചെയ്തപ്പോൾ തുടയിലെയും മുഖത്തെയും വേദന ഒരുപോലെ എന്നേ തളർത്തി. അതിജീവനത്തിന്റെ കഥ.|The story of Amrita’s survival.|

തുടയിലെ മാംസം കട്ട് ചെയ്തപ്പോൾ തുടയിലെയും മുഖത്തെയും വേദന ഒരുപോലെ എന്നേ തളർത്തി. അതിജീവനത്തിന്റെ കഥ.|The story of Amrita’s survival.|

നമ്മളോട്ടും പ്രതീക്ഷിക്കാതെയാണ് ഓരോ അപകടങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. മുഖത്ത് വലിയൊരു കാക്കപ്പുള്ളി തെളിഞ്ഞാൽ പോലും പ്ലാസ്റ്റിക് സർജറി മാത്രമേ ചെയ്യുവെന്ന് വാശിപിടിക്കുന്ന സ്ത്രീകളുള്ള നാടാണ് ഇത്. ആ നാട്ടിൽ ഒരു പെൺകുട്ടി തന്റെ സൗന്ദര്യ സങ്കല്പങ്ങളുടെ അളവുകോലുകൾ പൊളിച്ചെഴുതുന്ന വിധത്തിൽ എന്തുപറ്റി എന്ന് ചോദിച്ചവരോട് ഇതാണ് ഞാൻ എന്ന് ആത്മവിശ്വാസത്തോടെയാണ് ഉറക്കെ പറഞ്ഞു അമൃത എന്ന ഇരുപത്തിമൂന്നുകാരി. വേദനയുടെ അടയാളം ബാക്കി വെച്ച കാലം കടന്നു പോയപ്പോൾ അവൾക്ക് നേരിടേണ്ടിവന്നത് തുറിച്ചുനോട്ടങ്ങളുടെയും സഹതാപങ്ങളുടെയും ചോദ്യശരങ്ങൾ മാത്രം.

അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് അമൃതയ്ക്ക് ഒരു അപകടം സംഭവിക്കുന്നത്. പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പുസ്തകം താഴേക്ക് പോയത്. കട്ടിലിനടിയിൽ ലൈറ്റ് ഉണ്ടായിരുന്നില്ല. അടിഭാഗം കണ്ടില്ല. അടുക്കളയിൽ പോയി വിളക്ക് എടുത്തുകൊണ്ടുവന്നു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പുസ്തകം എടുക്കുകയും ചെയ്തു. മരുന്ന് കഴിച്ചു തുടങ്ങിയിരുന്നു. അതുകൊണ്ടാണോ എന്നറിയില്ല പുസ്തകമെഴുതി വന്നപ്പോഴേക്കും തല കറങ്ങുന്നത് പോലെ എനിക്ക് തോന്നി. അടുത്ത നിമിഷം എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. മണ്ണെണ്ണ വിളക്കിനു മുൻപിൽ ഞാൻ തല കറങ്ങി തറയിലേക്ക് പതിച്ചു. ഇടതു മുഖത്ത് വന്നു പതിച്ച മണ്ണെണ്ണ വിളക്കിൽ നിന്നും തീ ആളിക്കത്തി.

ആദ്യം ഷോളിലേക്കാണ് പടർന്നു കയറിയത്. എന്നാൽ ആകും വിധം ഞാൻ അലറിക്കരഞ്ഞു.. അപ്പോഴേക്കും മുഖത്തിന് വലതുഭാഗത്തേക്ക് മണ്ണേണ്ണമണമുള്ള തീനാളങ്ങൾ കത്തി കയറി. അലറിവിളിക്കുന്ന ശബ്ദം മാത്രം പുറത്തുവന്നില്ല. നിലവിളി കേട്ട് ഓടിയെത്തിയ സഹോദരിമാരും അടുത്തുള്ള ചേട്ടന്മാരും ഒക്കെ വെള്ളം കോരി ഒഴിക്കുമ്പോൾ എനിക്ക് പാതി വെന്തു പോകുന്ന ഓർമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പോയത്. 40% പൊള്ളലേറ്റത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുമോന്ന് പോലും അറിവുണ്ടായിരുന്നില്ല. വെന്റിലേറ്റർ പ്രവേശിക്കപ്പെട്ട ഞാൻ രക്ഷപ്പെടുമോന്ന് പോലും ഉറപ്പുനൽകിയില്ല ഡോക്ടർമാർ. ആകെ മുന്നിലുണ്ടായിരുന്ന പ്രതീക്ഷ പ്ലാസ്റ്റിക് സർജറി മാത്രമായിരുന്നു. അതുവരെ ഒരു വേദനയറിഞ്ഞ ഞാൻ അനുഭവിച്ചത് രണ്ട് വേദന.

തുടയിലെ മാംസം കട്ട് ചെയ്തപ്പോൾ തുടയിലെ മുഖത്തെയും വേദന ഒരുപോലെ എന്നേ തളർത്തി. ദൈവം എനിക്ക് മാത്രം ഇത്രയും വേദന തന്നത് എന്തിനാണെന്ന് ചോദിച്ച ഞാൻ വിധിയെ പോലും പഴിച്ചു. തുടയിൽ നിന്നും ചർമം എടുത്ത് മുഖത്ത് ഗ്രാഫ്റ്റ് ചെയ്ത പിടിപ്പിക്കാനുള്ള ശ്രമമായിരുന്നു ആ വേദന. 7 പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയമായി മാറി. അപ്പോഴൊക്കെ ഞാൻ പഴയ ഞാൻ ആകും എന്ന് വെറുതെ ഞാനാശിച്ചു. ഒന്നും നടന്നില്ല. എല്ലാവരും എന്നെ തുറിച്ചു നോക്കി. ചോദ്യ ശരങ്ങൾ കൊണ്ട് പലരും എന്നേ വേദനിപ്പിക്കാൻ ശ്രമിച്ചു. തകർന്നു പോവില്ലെന്ന ഒരു ഉറപ്പോടെ ഞാൻ നിന്നു. ഹൈസ്കൂൾ കാലത്താണ് ജീവിതം മാറ്റിമറിച്ച ഒരുപാട് ട്വിസ്റ്റ് നടക്കുന്നത്.

എനിക്കൊരു ചെക്കൻ ഉണ്ടെങ്കിൽ എവിടെ നിന്നെങ്കിലും കൊണ്ട് തരും എന്ന് അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു. ദൈവം എനിക്ക് കാത്തുവച്ച എന്റെ ചെക്കന്റെ പേര് അഖിൽ. എന്റെ സ്കൂളിൽ തന്നെയായിരുന്നു. ഞാൻ കണ്ടിരുന്നില്ല. തുടർപഠനത്തിന് പോയി. പക്ഷേ സ്കൂളിലെ സ്പോർട്സ് ആക്ടിവിറ്റികൾ പഴയ സ്റ്റുഡൻസ് ഒക്കെ പങ്കാളികളായിരുന്നു. സ്പോർട്സ് താരമായ ഞാൻ കാണാത്ത അഖിലിനെയാണ് ദൈവം എന്റെ മുന്നിൽ എത്തിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് സൗഹൃദം വളർന്നത്. സൗഹൃദം ആഴത്തിൽ ഉള്ളതാക്കി. അങ്ങനെയൊരു ഫെബ്രുവരി കാലത്താണ് എന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞത്. വാലെന്റൈൻ ദിനം പറയാം എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് സംഭവം കത്തിരുന്നു. അതിനു മുന്നേ ഞങ്ങൾക്കിടയിൽ പ്രണയം പലതവണ പറയാതെ പറഞ്ഞു.

ഞങ്ങളുടെ പ്രണയത്തിനു അഖിലിന്റെ മുന്നിൽ മുഖവും ശരീരവും തടസ്സമാവില്ലന്ന് സൗഹൃദം കൊണ്ടുതന്നെ അഖിൽ തെളിയിച്ച് കാണിച്ചു. അതുകൊണ്ടുതന്നെ എന്നെ സ്വീകരിക്കാൻ സമ്മതമാണോ എന്ന ക്‌ളീഷേ ഡയലോഗ് ചോദിക്കേണ്ടി വന്നില്ല. അച്ഛനും അമ്മയും മരിച്ച അഖിലിന് അനുവാദം ചോദിക്കാൻ ഉണ്ടായിരുന്നത് ഒരു ചേട്ടനോട് മാത്രമാണ്. ഞങ്ങളുടെ കുട്ടിയുടെ കുറവ് നിങ്ങൾ മനസ്സിലാക്കണം അതിന്റെ പേരിൽ അവർ സ്വീകരിക്കരുത്. അവളെ കുറ്റപ്പെടുത്തരുത്. ചേട്ടനോട് അച്ഛനുമമ്മയും വിവാഹസമയത്ത് തന്നെ പറഞ്ഞിരുന്നു.

അങ്ങനെയാണെങ്കിൽ ആർക്കും വിഷമമില്ലാതെ ഈ ബന്ധം ഇവിടെ അവസാനിപ്പിക്കാം എന്ന്. അന്ന് അവർ പറഞ്ഞു അവന്റെ ഇഷ്ടമാണ് അവന്റെ ജീവിതമാണ് ഞങ്ങൾ അതിനെതിര് നിൽക്കില്ലെന്ന് ചേട്ടൻ മറുപടിയും കൊടുത്തതോടെ ആ ബന്ധം ഉറപ്പിച്ചു. വളരെയധികം സന്തോഷം തോന്നുന്ന ഒരു കഥ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇന്ന് വൈറലായിരിക്കുന്നത്.ഈ പെൺകുട്ടിയും അവളുടെ പ്രിയപ്പെട്ടവനുമാണ് താരങ്ങൾ.

Story Highlights: The story of Amrita’s survival.

Most Popular

To Top